Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഷാക്കിബ് കളിക്കില്ല; മാറ്റമില്ലാതെ ഇന്ത്യ; ടോസ് നേടിയ ബംഗ്ലാദേശ് ബാറ്റ് ചെയ്യും

text_fields
bookmark_border
ഷാക്കിബ് കളിക്കില്ല; മാറ്റമില്ലാതെ ഇന്ത്യ; ടോസ് നേടിയ ബംഗ്ലാദേശ് ബാറ്റ് ചെയ്യും
cancel

പുണെ: ലോകകപ്പിൽ ഇന്ത്യക്കെതിരെ ടോസ് നേടിയ ബംഗ്ലാദേശ് ബാറ്റിങ് തെരഞ്ഞെടുത്തു. മൂന്ന് മത്സരങ്ങളും ജയിച്ച് ഉജ്ജ്വല ഫോമിലാണ് ഇന്ത്യ. എന്നാൽ, മൂന്നിൽ രണ്ടെണ്ണത്തിലും തോറ്റ ബംഗ്ലാദേശ് രണ്ടാം ജയം തേടിയാണ് കളത്തിലിറങ്ങുന്നത്.

പരിക്കേറ്റ നായകൻ ഷാക്കിബുൽ ഹസൻ കളിക്കാത്തത് ടീമിന് തിരിച്ചടിയായി. പകരം നസും അഹമ്മദ് കളിക്കും. കഴിഞ്ഞ മത്സരത്തിലെ അതേ ടീമിനെ തന്നെയാണ് ഇന്ത്യ നിലനിർത്തിയത്. നാലാം അങ്കത്തിൽ ഇന്ത്യയും ബംഗ്ലാദേശും മുഖാമുഖം വരുമ്പോൾ രോഹിത് ശർമക്കും സംഘത്തിനും വിജയം പ്രവചിക്കുന്നവരാണ് ബഹുഭൂരിപക്ഷവും. അഫ്ഗാനിസ്താന്റെയും നെതർലൻഡ്സിന്റെയും അട്ടിമറി ജയങ്ങൾ കണ്ടിട്ടും ബംഗ്ലാ കടുവകളിൽനിന്നൊരു അത്ഭുതം അധികമാരും പ്രതീക്ഷിക്കുന്നില്ല.

പക്ഷേ, സമീപകാലത്തെ ചില കണക്കുകൾ പരിശോധിക്കുമ്പോൾ ഇന്ത്യക്ക് കരുതിയിരുന്നേ പറ്റൂ. കഴിഞ്ഞ പത്ത് മാസത്തിനിടെ ഇരു ടീമും നാല് തവണ ഏറ്റുമുട്ടിയതിൽ മൂന്നിലും വിജയം ബംഗ്ലാദേശിനായിരുന്നു. ഏറ്റവും ഒടുവിൽ ഇന്ത്യ ചാമ്പ്യന്മാരായ ഏഷ്യ കപ്പിലായിരുന്നു കടുവകളുടെ ജയം. എന്നാൽ, ഈ മത്സരങ്ങളിലെല്ലാം ഇന്ത്യയുടെ പ്രധാന താരങ്ങൾക്ക് വിശ്രമം അനുവദിച്ചിരുന്നു.

ചെന്നൈയിൽ ആസ്ട്രേലിയയെയും ഡൽഹിയിൽ അഫ്ഗാനിസ്താനെയും അഹ്മദാബാദിൽ പാകിസ്താനെയും ആധികാരികമായാണ് ഇന്ത്യ തകർത്തത്. ബാറ്റർമാരും ബൗളർമാരും ഫീൽഡർമാരും തങ്ങളുടെ ജോലികൾ ഭംഗിയായി നിർവഹിക്കുന്നതാണ് ഇന്ത്യയുടെ പ്രതീക്ഷ. ക്യാപ്റ്റൻ രോഹിത് ശർമ നയിക്കുന്ന ബാറ്റിങ് നിരയിൽ വിരാട് കോഹ് ലിയും കെ.എൽ. രാഹുലും ശ്രേ‍യസ് അയ്യരുമെല്ലാം റൺസ് കണ്ടെത്തുന്നുണ്ട്. ഡെങ്കിപ്പനി ബാധിതനായി ആദ്യ രണ്ട് കളിയിൽ ഇറങ്ങാതിരുന്ന ഓപണർ ശുഭ്മൻ ഗിൽ തിരിച്ചുവന്നതോടെ ഇശാൻ കിഷൻ പുറത്തായി. ഗിൽ നിരാശപ്പെടുത്തില്ലെന്നാണ് പ്രതീക്ഷ. ബാറ്റിങ് നിര സെറ്റാണ്. സമാനമാണ് ബൗളിങ്ങിലെയും കാര്യങ്ങൾ.

ടീം ഇന്ത്യ: രോഹിത് ശർമ (ക്യാപ്റ്റൻ), ശുഭ്മൻ ഗിൽ, വിരാട് കോഹ് ലി, ശ്രേയസ് അയ്യർ, കെ.എൽ. രാഹുൽ, ഹാർദിക് പാണ്ഡ്യ, രവീന്ദ്ര ജദേജ, ശാർദുൽ ഠാകുർ, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്, കുൽദീപ് യാദവ്.

ടീം ബംഗ്ലാദേശ്: നജ്മുൽ ഹുസൈൻ ഷാന്റോ (ക്യാപ്റ്റൻ), ലിറ്റൺ ദാസ്, തൻസീദ് ഹസൻ, തൗഹിദ് ഹൃദോയ്, മുഷ്ഫിഖുർ റഹീം, മഹ്മുദുല്ല റിയാദ്, മെഹ്ദി ഹസൻ മിറാസ്, നസും അഹമ്മദ്, മുസ്തഫിസുർറഹ്മാൻ, ഹസൻ മഹമൂദ്, ഷരീഫുൽ ഇസ്‍ലാം.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Cricket World Cup 2023: Bangladesh Opt To Bat vs Unchanged India
Next Story