തോറ്റ് തോറ്റ് ഇംഗ്ലണ്ട്; ഓസീസ് മുന്നോട്ട്
text_fieldsഅഹ്മദാബാദ്: തോൽവികൾ ശീലമാക്കി സെമി ഫൈനൽ കാണാതെ പുറത്തായ ലോക ചാമ്പ്യന്മാർക്ക് രക്ഷയില്ല. ആസ്ട്രേലിയക്കെതിരായ മത്സരത്തിൽ 33 റൺസിന്റെ പരാജയം ഏറ്റുവാങ്ങിയ ഇംഗ്ലണ്ട് (2) പോയന്റ് പട്ടികയിൽ അവസാന സ്ഥാനത്ത് തുടർന്നു. ജയത്തോടെ പത്ത് പോയന്റുമായി മൂന്നാം സ്ഥാനത്തുള്ള ഓസീസ് സെമിയിലേക്ക് ഒരു പടി കൂടി അടുത്തു. ആദ്യം ബാറ്റ് ചെയ്ത കംഗാരുപ്പട 49.3 ഓവറിൽ 286 റൺസിന് പുറത്താവുകയായിരുന്നു.
71 റൺസെടുത്ത മാർനസ് ലബൂഷാനാണ് ടോപ് സ്കോറർ. മറുപടിയിൽ ഡേവിഡ് മലാന്റെയും (50) ബെൻ സ്റ്റോക്സിന്റെയും (64) അർധ ശതകങ്ങളും ഇംഗ്ലീഷുകാർക്ക് തുണയായില്ല.
ആസ്ട്രേലിയക്കായി ആഡം സാംപ 10 ഓവറിൽ 21 റൺസ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റെടുത്തു. നാല് വിക്കറ്റ് വീഴ്ത്തിയ ക്രിസ് വോക്സാണ് ഇംഗ്ലണ്ടുകാരിൽ മുന്നിൽ.

