Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightലോകകപ്പ് ക്രിക്കറ്റ്:...

ലോകകപ്പ് ക്രിക്കറ്റ്: കാര്യവട്ടത്ത് ഇന്ന് സന്നാഹമത്സരം; ദക്ഷിണാഫ്രിക്ക അഫ്ഗാനിസ്താനെതിരെ

text_fields
bookmark_border
South Africa
cancel
camera_alt

സന്നാഹ മത്സരത്തിന് മുന്നോടിയായി ദക്ഷിണാഫ്രിക്കൻ ടീം കാര്യവട്ടം സ്​പോർട്സ് ഹബിൽ പരിശീലനം നടത്തുന്നു

തി​രു​വ​ന​ന്ത​പു​രം: ലോ​ക​ക​പ്പ് ക്രി​ക്ക​റ്റ് കീ​രി​ട​ത്തി​നു​ള്ള പോ​രാ​ട്ട​ങ്ങ​ൾ പ​ടി​വാ​തി​ലി​ൽ നി​ൽ​ക്കെ ടീ​മു​ക​ളു​ടെ സ​ന്നാ​ഹ പോ​രാ​ട്ട​ങ്ങ​ൾ​ക്ക് കാ​ര്യ​വ​ട്ടം ഗ്രീ​ൻ​ഫീ​ൽ​ഡി​ൽ വെ​ള്ളി​യാ​ഴ്ച തു​ട​ക്കം. ആ​ദ്യ കി​രീ​ട​മെ​ന്ന സ്വ​പ്ന​വു​മാ​യി ദ. ​ആ​ഫ്രി​ക്ക ടൂ​ർ​ണ​മെ​ന്‍റി​ലെ ക​റു​ത്ത​കു​തി​ര​ക​ളാ​യ അ​ഫ്ഗാ​സ്താ​നെ നേ​രി​ടും. കാ​ര്യ​വ​ട്ട​ത്ത് ഉ​ച്ച​ക്ക് ര​ണ്ടു​മു​ത​ലാ​ണ് മ​ത്സ​രം.

സ​ന്നാ​ഹ മ​ത്സ​ര​ങ്ങ​ൾ​ക്കാ​യി വ്യാ​ഴാ​ഴ്ച ആ​സ്ട്രേ​ലി​യ​യും നെ​ത​ർ​ല​ൻ​ഡ്​​സും തി​രു​വ​ന​ന്ത​പു​ര​ത്തെ​ത്തി. രാ​ജ്കോ​ട്ടി​ൽ ഇ​ന്ത്യ​ക്കെ​തി​രാ​യ ത​ക​ർ​പ്പ​ൻ വി​ജ​യ​ത്തി​നു ശേ​ഷം വൈ​കീ​ട്ട് ആ​റ​ര​യോ​ടെ​യാ​ണ് നാ​യ​ക​ൻ പാ​റ്റ് ക​മ്മി​ൻ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ആ​സ്ട്രേ​ലി​യ​ൻ സം​ഘ​മെ​ത്തി​യ​ത്. ലോ​ക​ക​പ്പ് ത​യാ​റെ​ടു​പ്പു​ക​ൾ​ക്കാ​യി ഇ​ന്ത്യ​യി​ൽ ആ​ദ്യ​മെ​ത്തി​യ നെ​ത​ർ​ല​ൻ​ഡ്​​സ്​ ബം​ഗ​ളൂ​രു​വി​ൽ നി​ന്ന് വ്യാ​ഴാ​ഴ്ച ഉ​ച്ച​ക്ക് ഒ​ന്ന​ര​യോ​ടെ​യാ​ണ് ത​ല​സ്ഥാ​ന​ത്ത് വി​മാ​ന​മി​റ​ങ്ങി​യ​ത്.

അ​തേ​സ​മ​യം, ബം​ഗാ​ൾ ഉ​ൾ​ക്ക​ട​ലി​ൽ രൂ​പം​കൊ​ണ്ട ന്യൂ​ന​മ​ർ​ദ​ത്തി​ന്‍റെ ഭാ​ഗ​മാ​യി വെ​ള്ളി​യാ​ഴ്ച തി​രു​വ​ന​ന്ത​പു​രം ജി​ല്ല​യി​ൽ ശ​ക്ത​മാ​യ മ​ഴ​ക്ക് സാ​ധ്യ​ത​യു​ണ്ടെ​ന്നാ​ണ് കാ​ലാ​വ​സ്ഥ പ്ര​വ​ച​നം. നാ​ല് സ​ന്നാ​ഹ​മ​ത്സ​ര​ങ്ങ​ളാ​ണ് കാ​ര്യ​വ​ട്ട​ത്ത് ന​ട​ക്കു​ക. 30ന്‌ ​ആ​സ്‌​ട്രേ​ലി​യ നെ​ത​ർ​ല​ൻ​ഡ്​​സി​നെ​യും ഒ​ക്ടോ​ബ​ർ ര​ണ്ടി​ന്‌ ന്യൂ​സി​ല​ൻ​ഡ്​ ദ​ക്ഷി​ണാ​ഫ്രി​ക്ക​യെ​യും മൂ​ന്നി​ന്‌ ഇ​ന്ത്യ നെ​ത​ർ​ല​ൻ​ഡ്​​സി​നെ​യും നേ​രി​ടും.

ഒ​രോ മ​ത്സ​ര​വും വ്യ​ത്യ​സ്ത പി​ച്ചു​ക​ളി​ലാ​യി​രി​ക്കും ന​ട​ക്കു​ക. ഇ​തി​നാ​യി അ​ഞ്ച് പി​ച്ചു​ക​ളാ​ണ് ഗ്രീ​ൻ​ഫീ​ൽ​ഡി​ൽ ക്യു​റേ​റ്റ​ർ ബി​ജു​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ത​യാ​റാ​ക്കി​യി​രി​ക്കു​ന്ന​ത്. ന്യൂ​സി​ല​ൻ​ഡ്‌ ശ​നി​യാ​ഴ്‌​ച​യും ഇ​ന്ത്യ​ൻ ടീം ​ഞാ​യ​റാ​ഴ്‌​ച​യും എ​ത്തും. ടി​ക്ക​റ്റ് വി​ൽ​പ​ന​യി​ലും കാ​ര്യ​മാ​യ കു​തി​പ്പ് ഉ​ണ്ടാ​യി​ട്ടി​ല്ല. ഗു​വാ​ഹ​തി​യി​ൽ ശ്രീ​ല​ങ്ക ബം​ഗ്ലാ​ദേ​ശി​നെ​യും ഹൈ​ദ​രാ​ബാ​ദി​ൽ പാ​കി​സ്താ​ൻ ന്യൂ​സി​ല​ൻ​ഡി​നെ​യും നേ​രി​ടും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Cricket World Cup 2023
News Summary - Cricket World Cup 2023
Next Story