Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ബാറ്റ്​​ മേക്കർ ചാച്ചാക്ക്​ സചി​െൻറ ​സാന്ത്വനം

text_fields
bookmark_border
അഷ്​റഫ്​ ചാച്ചാ എന്നറിയപ്പെടുന്ന ബാറ്റ്​ മേക്കർ അഷ്​റഫ്​ ചൗധരിക്കാണ്​ ആശ്വാസവും കൈത്താങ്ങുമായി സചിനെത്തിയത്
ബാറ്റ്​​ മേക്കർ ചാച്ചാക്ക്​ സചി​െൻറ ​സാന്ത്വനം
cancel

മുംബൈ: ത​െൻറ ബാറ്റുകൾക്ക്​ പിന്നിലെ ലോകമറിയാത്ത ശിൽപിക്ക്​ സാന്ത്വനവുമായി മാസ്​റ്റർ ബ്ലാസ്​​റ്റർ സചിൻ ടെണ്ടുൽകർ. ​ക്രിക്കറ്റ്​ ചുറ്റുവട്ടങ്ങളിൽ അഷ്​റഫ്​ ചാച്ചാ എന്നറിയപ്പെടുന്ന ബാറ്റ്​ മേക്കർ അഷ്​റഫ്​ ചൗധരിക്കാണ്​ ആശ്വാസവും കൈത്താങ്ങുമായി സചിനെത്തിയത്​.

ക്രിക്കറ്റ്​ താരങ്ങൾക്കിടയിൽ സുപരിചിതനാണ്​ അഷ്​റഫ്​ ചാച്ചാ. ദക്ഷിണ മുംബൈയിൽ സ്വന്തമായി ചെറിയൊരു ബാറ്റുകടയുണ്ടെങ്കിലും, ബാറ്റ്​ റിപ്പയറിങ്ങിലാണ്​ അദ്ദേഹത്തി​െൻറ മിടുക്ക്​. വെടിക്കെട്ടുകാരായ ക്രിസ്​ ഗെയ്​ലും വിരാട്​ കോഹ്​ലിയും കീറോ

ൺ പൊള്ളാർഡും സ്​റ്റീവൻ സ്​മിത്തുമെല്ലാം സിക്​സും ബൗണ്ടറിയും പറത്തുന്ന ബാറ്റിലെല്ലാം ഒരു ചാച്ചാ ടച്ചുണ്ട്​. അദ്ദേഹമാണ്​ അവരുടെയെല്ലാം ബാറ്റുകൾ കളിക്കാൻ പാകത്തിൽ മിനുക്കിയെടുക്കുന്നത്​.കോവിഡ്​ ലോക്​ഡൗണായതോടെ കച്ചവടവും ജീവിതവും താളംതെറ്റി. 12 ദിവസം മുമ്പ്​ ന്യൂമോണിയയും പ്രമേഹവുമായി ആശുപത്രിയിലായപ്പോഴാണ്​ സാന്ത്വനവുമായി സചിനെത്തിയത്​. ഫോണിൽ വിളിച്ച്​ രോഗവിവരങ്ങൾ ആരാഞ്ഞ സചിൻ സാമ്പത്തിക സഹായവും വാഗ്​ദാനം ചെയ്​തതായി ചാച്ചായുടെ സുഹൃത്ത്​ പ്രശാന്ത്​ ജത്​മലാനി പറഞ്ഞു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
Next Story