Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
യു.പിയിൽ ഔട്ട്​ വിളിച്ചതിന്​​ 16കാരനെ ക്രിക്കറ്റ്​ ബാറ്റ് കൊണ്ടടിച്ചുകൊന്നു
cancel
Homechevron_rightSportschevron_rightCricketchevron_rightയു.പിയിൽ ഔട്ട്​...

യു.പിയിൽ ഔട്ട്​ വിളിച്ചതിന്​​ 16കാരനെ ക്രിക്കറ്റ്​ ബാറ്റ് കൊണ്ടടിച്ചുകൊന്നു

text_fields
bookmark_border

ലഖ്​നോ: ഉത്തർ പ്രദേശിൽ കുട്ടികളുടെ ക്രിക്കറ്റ്​ കളി കാര്യമായി. അംപയർ ഔട്ട്​ വിധിച്ചിട്ടും പുറത്തുപോകാതെ നിന്നതിന്‍റെ പേരിൽ ഇരു വിഭാഗങ്ങളിലെ കളിക്കാർ തമ്മിലുണ്ടായ പ്രശ്​നങ്ങൾക്കിടെ കുട്ടിയുടെ ബാറ്റുകൊണ്ടുള്ള അടിയേറ്റ 16 കാരൻ മരിച്ചു. 14 കാരനാണ്​ മാരകമായി പ്രഹരിച്ചത്​.

യു.പിയി​െല സാലിഹ്​പൂർ പൊലീസ്​ ​സ്​റ്റേഷൻ പരിധിയിലാണ്​ സംഭവം. വ്യാഴാഴ്​ച വൈകുന്നേരം കുട്ടികൾ കളിക്കുന്നതിനിടെ എൽ.ബി.ഡബ്ല്യു വിധിച്ച അംപയറുടെ തീരുമാനം അനുസരിക്കാൻ കൂട്ടാ​ക്കാതെ ക്രീസിൽ നിന്ന ബാറ്റ്​സ്​മാനോട്​ പുറത്തുപോകാൻ മറ്റുള്ളവർ ആവശ്യപ്പെ​ട്ടെങ്കിലും വഴങ്ങിയില്ല. ഇതാണ്​ ഇരു ടീമുകളിലെയും രണ്ടു പേർ തമ്മി​ൽ കൈയാങ്കാളിയിലെത്തിയത്​. അടികൊണ്ട്​ അരിശം മൂത്ത ബാറ്റ്​സ്​മാൻ ബാറ്റുകൊണ്ട്​ കഴുത്തിന്​ തിരിച്ചടിക്കുകയായിരുന്നു. ഗുരുതര പരിക്കേറ്റ കുട്ടി ആശുപത്രിയിൽ മരണത്തിന്​ കീഴടങ്ങി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Cricket matchboy killed
News Summary - Cricket match takes fatal turn: Declared out, 14-year-old batsman batters 16-year-old player to death in UP
Next Story