ക്രിക്കറ്റിലും വെറുപ്പ് പ്രചരിപ്പിക്കാൻ ശ്രമം നടക്കുന്നു; വസിം ജാഫർ സംഭവത്തിൽ രാഹുൽ ഗാന്ധി
text_fieldsന്യൂഡൽഹി: വസിം ജാഫറിന്റെ രാജിെയ തുടർന്നുണ്ടായ വിവാദങ്ങളിൽ പ്രതികരണവുമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. കഴിഞ്ഞ കുറേ വർഷങ്ങളായി ഇന്ത്യയിൽ വിദ്വേഷ പ്രചാരണം സാധാരണമായിരിക്കുന്നു. അത് നമ്മുടെ പ്രിയപ്പെട്ട കായിക വിനോദമായ ക്രിക്കറ്റിനെ കൂടി പിടികൂടിയിരിക്കുകയാണെന്ന് രാഹുൽ ട്വീറ്റ് ചെയ്തു.
ഇന്ത്യ നമ്മുടേതാണ്. ഇന്ത്യയുടെ ഐക്യം തകർക്കാൻ ആരെയും അനുവദിക്കരുതെന്നും രാഹുൽ ഗാന്ധി ട്വീറ്റ് ചെയ്തു. വസിം ജാഫറിന്റെ വിവാദം നേരിട്ട് പറയാതെയാണ് രാഹുലിൻെ പരാമർശം.
കഴിഞ്ഞ ദിവസമാണ് ഉത്തരാഖണ്ഡ് ക്രിക്കറ്റിന്റെ പരിശീലക സ്ഥാനത്ത് നിന്ന് വസീം ജാഫർ രാജിവെച്ചത്. തന്റെ അനുവാദമില്ലാതെ ടീമിൽ മാനേജർ മാറ്റങ്ങൾ വരുത്തുന്നുവെന്ന് ആരോപിച്ചായിരുന്നു രാജി. എന്നാൽ, വസീം ജാഫർ മതത്തിന്റെ അടിസ്ഥാനത്തിലാണ് ടീമിലേക്ക് കളിക്കാരെ തെരഞ്ഞെടുക്കുന്നതെന്ന ആരോപണം മാനേജറും ഉന്നയിച്ചു.

