Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightകപിൽ ദേവിന്​...

കപിൽ ദേവിന്​ ഹൃദയാഘാതം; ആൻജിയോപ്ലാസ്​റ്റിക്ക്​ വിധേയനാക്കി

text_fields
bookmark_border
കപിൽ ദേവിന്​ ഹൃദയാഘാതം; ആൻജിയോപ്ലാസ്​റ്റിക്ക്​ വിധേയനാക്കി
cancel

ന്യൂഡല്‍ഹി: ഇതിഹാസ ക്രിക്കറ്റ്​ താരവും ഇന്ത്യൻ ക്രിക്കറ്റ്​ ടീം മുൻ ക്യാപ്​റ്റനുമായ കപില്‍ ദേവിന് ഹൃദയാഘാതം. ഡല്‍ഹിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച കപിൽ ദേവിനെ ആന്‍ജിയോപ്ലാസ്​റ്റിക്ക്​ വിധേയനാക്കി. 61 കാരനായ താരത്തി​െൻറ ആരോഗ്യ സ്ഥിതിയിൽ മെച്ചപ്പെട്ടതായാണ്​ വിവരം.

വെള്ളിയാഴ്​ച പുലർച്ചെ ഒരു മണിയോടെയാണ്​ ​നെഞ്ചുവേദനയെത്തുടർന്ന് കപിൽ ദേവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്​. ഓഖ്​ലയിലെ ഫോർട്ടിസ് എസ്‌കോർട്ട്സ് ഹാർട്ട് ഇൻസ്റ്റിറ്റ്യൂട്ടിലെ അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ച അദ്ദേഹ​െത്ത ആൻജിയോപ്ലാസ്​റ്റിക്ക്​ വിധേയനാക്കുകയായിരുന്നു. കാർഡിയോളജി വിഭാഗം ഡയറക്ടർ ഡോ. അതുൽ മാത്തൂറി​െൻറ നേതൃത്വത്തിലാണ്​ ചികിത്സ.

ആൻജിയോപ്ലാസ്​റ്റിക്ക്​ ശേഷം ഐ.സി.യുവിൽ പ്രവേശിപ്പിച്ച ശേഷം കപിൽ ദേവി​െൻറ ആരോഗ്യസ്ഥിതി മെച്ചപ്പെട്ടുവെന്നും അദ്ദേഹം ഭാര്യ റൂമി​യുമായി സംസാരിച്ചതായും ആശുപത്രി വൃത്തങ്ങൾ അറിയിച്ചു. ഏതാനും ദിവസങ്ങൾക്കുള്ളിൽ കപിൽ ആശുപത്രിവിടുമെന്നും ഡോക്​ടർമാർ അറിയിച്ചു.

1983ൽ വെസ്​റ്റിന്‍ഡീസിനെ തകര്‍ത്ത് ഇന്ത്യക്ക്​ ആദ്യമായി ലോകകപ്പ് നേടിത്തന്ന ടീമി​െൻറ ക്യാപ്​റ്റനായിരുന്നു കപിൽ ദേവ്​. 131 ടെസ്​റ്റുകളും 225 ഏകദിനങ്ങളും കളിച്ച കപിൽ ദേവ്​ 434 വിക്കറ്റും 5000ലേറെ റൺസും നേടിയിട്ടുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kapil DevHeart attackangioplasty
Next Story