Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

തോറ്റാൽ പരമ്പര നഷ്ടം

text_fields
bookmark_border
ഇന്ത്യ-ന്യൂസിലൻഡ് രണ്ടാം ഏകദിനം ഇന്ന്
തോറ്റാൽ പരമ്പര നഷ്ടം
cancel
camera_alt

സഹതാരങ്ങൾക്കൊപ്പം ഹാമിൽട്ടണിലെത്തുന്ന സഞ്ജു സാംസൺ

ഹാമിൽട്ടൺ: ഇന്ത്യ-ന്യൂസിലൻഡ് ഏകദിന ക്രിക്കറ്റ് പരമ്പരയിലെ രണ്ടാം മത്സരം ഞായറാഴ്ച നടക്കും. ആദ്യ കളിയിലെ ജയവുമാ‍യി മുന്നിലെത്തിയ ആതിഥേയർക്കെതിരെ ശിഖർ ധവാനും സംഘത്തിനും ജയം അനിവാര്യമാണ്. തോറ്റാൽ മൂന്നു മത്സര പരമ്പര നഷ്ടമാവും.

ആദ്യം ബാറ്റ് ചെയ്ത് 300ലധികം റണ്ണടിച്ചിട്ടും ഏഴു വിക്കറ്റിന്റെ കനത്ത പരാജയമാണ് ഇന്ത്യ ഏറ്റുവാങ്ങിയത്. ബാറ്റർമാർ നൽകിയ മുൻതൂക്കം ബൗളർമാർക്ക് നിലനിർത്താനായില്ല. ടീം: ഇന്ത്യ- ശിഖർ ധവാൻ (ക്യാപ്റ്റൻ), ശുഭ്മാൻ ഗിൽ, സൂര്യകുമാർ യാദവ്, ശ്രേയസ് അയ്യർ, ഋഷഭ് പന്ത്, സഞ്ജു സാംസൺ, ദീപക് ഹൂഡ, ഷഹബാസ് അഹമ്മദ്, വാഷിങ്ടൺ സുന്ദർ, കുൽദീപ് യാദവ്, യുസ്വേന്ദ്ര ചാഹൽ, ദീപക് ചഹാർ, അർഷ്ദീപ് സിങ്, ശാർദുൽ ഠാകുർ, ഉമ്രാൻ മാലിക്.

ന്യൂസിലൻഡ്: കെയ്ൻ വില്യംസൺ (ക്യാപ്റ്റൻ), ഫിൻ അലൻ, ഡെവിൻ കോൺവേ, ടോം ലാതം, ഡാരിൽ മിച്ചൽ, ഗ്ലെൻ ഫിലിപ്‌സ്, മൈക്കൽ ബ്രേസ്‌വെൽ, ടിം സൗത്തി, മാറ്റ് ഹെൻറി, ആദം മിൽനെ, ജിമ്മി നീഷാം, മിച്ചൽ സാന്റ്‌നർ, ലോക്കി ഫെർഗൂസൺ.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - cricket-India-New Zealand
Next Story