Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightഅധിക്ഷേപം, പ്രകോപനം,...

അധിക്ഷേപം, പ്രകോപനം, പരിക്കുകൾ... ഇത്​ അതിജീവനത്തിന്‍റെ ഇന്ത്യൻ 'ബിനാലെ'

text_fields
bookmark_border
അധിക്ഷേപം, പ്രകോപനം, പരിക്കുകൾ... ഇത്​ അതിജീവനത്തിന്‍റെ ഇന്ത്യൻ ബിനാലെ
cancel

നേരത്തേ സൂര്യനുദിക്കുന്ന സിഡ്​നിയിൽ നിന്നും ഇന്ത്യയുടെ കൂട്ടത്തകർച്ചയുടെ വാർത്ത പ്രതീക്ഷിച്ച്​ ഉറങ്ങാൻ കിടന്നവരായിരുന്നു ഏറെപ്പേരും. കംഗാരുക്കളാക​ട്ടെ, എല്ലാം നേരത്തേ തീർത്ത്​ മടങ്ങാനുള്ള തയ്യാറെടുപ്പിലും. ഒടുവിൽ ഗ്രൗണ്ടും ഗാലറിയും സാഹചര്യവുമെല്ലാം എതിരെ അണിനിരന്നിട്ടും മനസ്സാന്നിധ്യം കൊണ്ട്​ അവയെയെല്ലാം വകഞ്ഞുമാറ്റിയ ഇന്ത്യയുടെ വീരഗാഥക്ക്​ വെളിച്ചം പകർന്നാണ്​​ സിഡ്​നിയിൽ സൂര്യൻ പസഫിക്കിൽ താഴ്​ന്നത്​.

ഗാലറിയിൽ നിന്നുംകേട്ട അധിക്ഷേപങ്ങൾ, ഓസീസിന്‍റെ പ്രകോപനങ്ങൾ, സമ്മർദത്തിന്‍റെ ചൂ​േടറ്റി തുളച്ചുകയറുന്ന ​ആസ്​ട്രേലിയൻ പേസർമാരുടെ പന്തുകൾ, ആത്മവി​​ശ്വാസത്തെ തരിപ്പണമാക്കാൻപോന്ന പരിക്കുകൾ ...ഇന്ത്യക്ക്​ തോൽക്കാൻ കാരണങ്ങളേറെയുണ്ടായിരുന്നു. പക്ഷേ വിജയിക്കാൻ ഒരു​െമ്പട്ടിറങ്ങിയ ഇന്ത്യൻവീര്യത്തെ നിർവീര്യമാക്കാൻപോന്ന ശേഷിപ്പുകളൊന്നുമില്ലാതെ ടിംപെയ്​നുംകൂട്ടരും ​നിസ്സഹായരായി ഗ്രൗണ്ടിൽ പന്തുപെറുക്കി നടന്നു.


അഞ്ചാംദിനം ​വെയിലധികം കൊള്ളും മു​േമ്പ രഹാനെ തിരിച്ചുകയറിയപ്പോൾ ആസ്​ട്രേലിയ വിജയം കൊതിച്ചതാണ്​. പക്ഷേ ഒരറ്റത്ത്​ ആക്രമണമാണ്​ ഏറ്റവും നല്ല പ്രതിരോധമെന്ന്​ തിരിച്ചറിഞ്ഞ ഋഷഭ്​ പന്തും പഴുതടച്ച പ്രതിരോധവുമായി ചേതേശ്വർ പൂജാരയും ഉറച്ചുനിന്നതോടെ ഇന്ത്യ ഒരു ചരിത്രജയം സ്വപ്​നം കണ്ടു. അർഹിച്ച സെഞ്ച്വറിക്കരികെ ഋഷഭ്​ പന്തും വൈകാതെ പുജാരയും മടങ്ങിയതോടെ വിജയം മണത്ത്​ കംഗാരുക്കൾ ആവേശം കൊണ്ടു. നിരായുധരായി കീഴടങ്ങുമെന്ന്​ കരുതിയവരെയെല്ലാം സഹനസമരം കൊണ്ട്​ അശ്വിനും വിഹാരിയും ​​െഞട്ടിച്ചു.

വിക്കറ്റിനിടയിൽ ഓടിയെത്താൻ പോലുമാകാതെ വേദന കടിച്ചമർത്തി ബാറ്റുചെയ്​ത വിഹാരിയും നെറ്റ്​സിൽ ഇടവേളകളിൽ മാത്രം ബാറ്റിങ്​ പരിശീലനത്തിൽ ഏർപ്പെടുന്നതിന്‍റെ പാളിച്ചകൾ പ്രകടമാക്കാതെ അശ്വിനും ചേർന്ന്​ നടത്തിയത്​ അതിജീവനത്തിന്‍റെ ബിനാലെയായിരുന്നു. ഒാരോ ഓവർ കഴിയുന്തോറും മുഖവും മനസ്സും ചുവന്നുതുടുത്ത്​വന്ന കംഗാരുക്കൾ പലകുറി പ്രകോപിതരാക്കിയെങ്കിലും ലക്ഷ്യത്തിലേക്കുള്ള​ പാതയിൽ അവർ ഒരിഞ്ചും ഉലഞ്ഞില്ല. വാരിയെല്ലിനെയും ​കൈമുട്ടിനെയുമെല്ലാം പൊള്ളിച്ച്​ കടന്നുപോയ ചുവന്നപന്തുകളുടെ ചുംബനങ്ങൾക്കും അവരെ വീഴ്​ത്താനായില്ല. വിജയത്തേക്കാൾ വലിയ സമനിലയുമായി ക്രിക്കറ്റ്​ലോകത്തെ മുഴുവൻ ഉന്മാദത്തിലാക്കിയാണ്​ അവർ തിരിഞ്ഞുനടന്നത്​.


അരങ്ങേറ്റ ടെസ്റ്റ്​ പരമ്പരക്കിറങ്ങിയ പേസ്​ ബൗളർമാരെയും ചുവന്നപന്തിനെ അടിച്ച്​ ഇനിയും പതംവന്നിട്ടില്ലാത്ത യുവതാരങ്ങളേയും വെച്ച്​ കംഗാരുക്കളു​െട ഈറ്റില്ലങ്ങളിൽ ​കൊമ്പുകോർത്ത നായകൻ രഹാനെക്കും ഈ സമനിലയിൽ അഭിമാനിക്കേറെയുണ്ട്​. അഡലെയ്​ഡിൽ ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ സ്​കോർ കുറിച്ചതിനുപിന്നാലെയാണ്​ നക്ഷത്ര പരിവേഷമുള്ള കോഹ്​ലി മടങ്ങിയത്​. പിന്നാലെ അനുഭവസമ്പന്നരായ ഷമിയും ഉമേഷും പരിക്കേറ്റ്​ പുറത്ത്​. 'അര' ടീമുമായി ബോക്​സിങ്ങ്​ ഡേയിൽ ഓസീസിനെ മറിച്ചിട്ട രഹാനെയും സംഘവും സിഡ്​നിയിൽ മുറിവേറ്റിട്ടും വീഴാതെനിന്ന്​ വീണ്ടും വിസ്​മയമാകുകയാണ്​.


കംഗാരുക്കളെ തോൽപ്പിക്കാൻ അവരുടെ അപ്പനാകുന്ന വിരാടിയൻ സമീപനമല്ല രഹാനയുടേത്​. നടപ്പിലും ഇരുപ്പിലും ജന്‍റിൽമാൻ ഗെയിമിന്​ മുറിവേൽപ്പിക്കാത്ത ദ്രാവിഡിയൻ സ്​കൂളിന്‍റെ ഉൽപ്പന്നമാണയാൾ. പക്ഷേ തീരുമാനങ്ങളെടുക്കുന്നതിലും ആത്മവി​ശ്വാസം പകരുന്നതിലും നയതന്ത്രപാടവമുണ്ടെന്നതിന്​ ഈ പരമ്പര സാക്ഷി. വെള്ളക്കാരന്‍റെ അധിക്ഷേപമുനകളിൽ മുറിഞ്ഞ സിറാജിന്‍റെ ചുമലിൽ കൈയ്യിട്ട്​ ചേർത്തുനിർത്തിയ ദൃശ്യത്തിൽ രഹാനെയെന്ന നായകനുണ്ട്​. ബ്രിസ്​ബേനിലെ അവസാന ടെസ്റ്റിന്‍റെ ഫലമെന്തായാലും ഹൃദയങ്ങളെ ജയിച്ചാകും ഇന്ത്യ നാട്ടിൽ തിരികെയെത്തുക.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:India-australiavihari-ashwin
Next Story