മെൽബൺ: ക്രിക്കറ്റ് ആസ്ട്രേലിയയുടെ ഈ വർഷത്തെ ലോക ടെസ്റ്റ് ഇലവനിൽ നാല് ഇന്ത്യക്കാർ. രോഹിത് ശർമ, ഋഷഭ് പന്ത്, രവിചന്ദ്രൻ അശ്വിൻ, അക്സർ പട്ടേൽ എന്നിവരാണ് ഇടംപിടിച്ചത്. പാകിസ്താനിൽനിന്ന് മൂന്നു പേർ ഇലവനിലെത്തിയപ്പോൾ ആസ്ട്രേലിയ, ഇംഗ്ലണ്ട്, ന്യൂസിലൻഡ്, ശ്രീലങ്ക എന്നിവിടങ്ങളിൽനിന്ന് ഓരോരുത്തരാണുള്ളത്. ലങ്കൻ നായകൻ ദിമുത് കരുണരത്നെയാണ് ഇലവന്റെ ക്യാപ്റ്റൻ.
ഇലവൻ: രോഹിത് ശർമ, ദിമുത് കരുണരത്നെ, മാർനസ് ലബുഷെയ്ൻ, ജോ റൂട്ട്, ഫവാദ് ആലം, ഋഷഭ് പന്ത്, രവിചന്ദ്രൻ അശ്വിൻ, കെയ്ൽ ജാമിസൺ, അക്സർ പട്ടേൽ, ഹസൻ അലി, ശഹിൻഷാ അഫ്രീദി.