2023ലെ മികച്ച ടീമുകളെ തെരഞ്ഞെടുത്ത് ക്രിക് ഇൻഫോ; ടെസ്റ്റ് ടീമിൽ രണ്ട് ഇന്ത്യക്കാർ, ഏകദിനത്തിൽ ആറ്
text_fieldsമുംബൈ: 2023ലെ മികച്ച ടെസ്റ്റ് ഇലവനെ തെരഞ്ഞെടുത്ത് പ്രമുഖ ക്രിക്കറ്റ് വെബ്സൈറ്റ് ക്രിക് ഇന്‍ഫോ. രണ്ട് ഇന്ത്യന്‍ താരങ്ങൾ മാത്രം ഇടം നേടിയ ടീമിന്റെ നായകൻ ആസ്ട്രേലിയന്‍ ക്യാപ്റ്റൻ പാറ്റ് കമിന്‍സാണ്. ഓപണര്‍മാരായി ആസ്ട്രേലിയയുടെ ഉസ്മാന്‍ ഖ്വാജയും ട്രാവിസ് ഹെഡുമാണ് ഇടം പിടിച്ചത്. ഈ വര്‍ഷം ടെസ്റ്റില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ ബാറ്ററായ ഖ്വാജ 55.6 ശരാശരിയില്‍ 1168 റണ്‍സാണ് അടിച്ചെടുത്തത്. 45.1 ശരാശരിയില്‍ 902 റണ്‍സാണ് ട്രാവിസ് ഹെഡിന്റെ സമ്പാദ്യം. ന്യൂസിലന്‍ഡ് താരം കെയ്ന്‍ വില്യംസണാണ് മൂന്നാം നമ്പറില്‍. 57.9 ശരാശരിയിൽ 695 റൺസാണ് താരം ഈ വർഷം നേടിയത്. നാലാം നമ്പറില്‍ ഇംഗ്ലീഷ് താരം ജോ റൂട്ടാണ്. 65.5 ശരാശരിയിൽ 787 റൺസാണ് റൂട്ട് അടിച്ചെടുത്തത്. ഇംഗ്ലണ്ടിന്റെ തന്നെ ഹാരി ബ്രൂക്ക് അഞ്ചാമതും വിക്കറ്റ് കീപ്പറായി ന്യൂസിലാൻഡിന്റെ ടോം ബ്ലണ്ടലും ഇടം നേടിയ ടീമിൽ സ്പിന്‍ ഓള്‍റൗണ്ടറായി ഇന്ത്യന്‍ താരം രവീന്ദ്ര ജദേജയുണ്ട്. 35.1 റൺസ് ശരാശരിയിൽ 281 റണ്‍സും 33 വിക്കറ്റുമാണ് ജദേജ 2023ൽ നേടിയത്. സ്പെഷലിസ്റ്റ് സ്പിന്നറായി ഇന്ത്യയുടെ ആര്‍. അശ്വിനും ടെസ്റ്റ് ടീമിലെത്തി. 40 വിക്കറ്റാണ് താരം ടെസ്റ്റിൽ നേടിയത്. ടീമിന്‍റെ നായകനായ പാറ്റ് കമിന്‍സ് 32 വിക്കറ്റുകള്‍ വീഴ്ത്തിയിട്ടുണ്ട്. 34 വിക്കറ്റ് വീഴ്ത്തിയ ഓസീസ് പേസര്‍ മിച്ചല്‍ സ്റ്റാക്കും വിരമിച്ച ഇംഗ്ലീഷ് താരം സ്റ്റുവര്‍ട്ട് ബ്രോഡുമാണ് ടെസ്റ്റ് ടീമിൽ ഇടം നേടിയ മറ്റു താരങ്ങൾ. ബ്രോഡ് 2023ൽ 38 വിക്കറ്റ് നേടിയിരുന്നു.
ഏകദിന ടീമില്‍ ആറ് ഇന്ത്യന്‍ താരങ്ങളാണുള്ളത്. ക്യാപ്റ്റനായി രോഹിത് ശര്‍മ, സഹ ഓപണറായി ശുഭ്മന്‍ ഗില്‍, മൂന്നാമനായി വിരാട് കോഹ്‍ലി എന്നിവർ ഇടം നേടി. നാലാം നമ്പറില്‍ ആസ്ട്രേലിയക്കാരൻ ട്രാവിസ് ഹെഡ്, അഞ്ചാം നമ്പറില്‍ ന്യൂസിലാൻഡിന്റെ ഡാരില്‍ മിച്ചല്‍, വിക്കറ്റ് കീപ്പറായി ദക്ഷിണാഫ്രിക്കയുടെ ഹെന്‍റിച്ച് ക്ലാസന്‍ എന്നിവര്‍ ടീമിലെത്തിയപ്പോള്‍ പേസർമാരായി ദക്ഷിണാഫ്രിക്കയുടെ മാര്‍ക്കോ യാന്‍സന്‍, ഇന്ത്യൻ താരങ്ങളായ മുഹമ്മദ് ഷമി, ജസ്പ്രീത് ബുംറ എന്നിവരും സ്പിന്നര്‍മാരായി ആസ്ട്രേലിയയുടെ ആദം സാംപയും ഇന്ത്യയുടെ കുല്‍ദീപ് യാദവും ടീമിലെത്തി.
ട്വന്റി 20 ടീമില്‍ മൂന്ന് ഇന്ത്യന്‍ താരങ്ങളാണുള്ളത്. ഓപണര്‍മാരായി യശസ്വി ജയ്‌സ്വാള്‍, ശുഭ്മാന്‍ ഗില്‍ എന്നിവരും അഞ്ചാം നമ്പറില്‍ സൂര്യകുമാര്‍ യാദവുമാണ് ഇടം നേടിയവർ. രാജ്യാന്തര ക്രിക്കറ്റില്‍നിന്ന് വിരമിച്ച ദക്ഷിണാഫ്രിക്കക്കാരൻ ഫാഫ് ഡൂപ്ലെസിയാണ് ട്വന്റി 20 ടീമിന്‍റെ നായകന്‍. ഗ്ലെന്‍ മാക്സ്‌വെല്‍ (ആസ്ട്രേലിയ), ഹെന്‍റിച്ച് ക്ലാസന്‍ (ദക്ഷിണാഫ്രിക്ക), സിക്കന്ദര്‍ റാസ (സിംബാബ്വെ), ഡാനിയേല്‍ സാംസ് (ആസ്ട്രേലിയ), റാഷിദ് ഖാന്‍ (അഫ്ഗാനിസ്താൻ), ഷഹീന്‍ അഫ്രീദി (പാകിസ്താൻ), നഥാന്‍ എല്ലിസ് (ആസ്ട്രേലിയ) എന്നിവരാണ് ടീമിലെ മറ്റു അംഗങ്ങൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

