ഇന്ത്യ വേദിയാവുന്ന ട്വൻറി20 ലോകകപ്പിന് കോവിഡ് ഭീഷണിയോ?. വേദി മാറ്റ സൂചനയുമായി വിദേശ മാധ്യമങ്ങൾ
text_fieldsന്യൂഡൽഹി: കോവിഡ് വ്യാപനവും കൂട്ടമരണങ്ങളും, ഇൗ വർഷം ഇന്ത്യ വേദിയാവുന്ന ട്വൻറി20 ലോകകപ്പിനും ആശങ്കയാവുന്നു. െഎ.പി.എല്ലിലെ കർശനമായ ബയോബബ്ൾ സുരക്ഷ സംവിധാനം കളിക്കാർക്കിടയിൽ മാനസിക സമ്മർദം സൃഷ്ടിക്കുന്നുവെന്ന പരാതി ഉയർന്നത് ഒക്ടോബറിൽ ആരംഭിക്കാനിരിക്കുന്ന ലോകകപ്പിനെ ദോഷകരമായി ബാധിക്കുമെന്നാണ് റിപ്പോർട്ട്.
കളിക്കാരെ ബന്ദികളാക്കുന്ന രൂപത്തിലുള്ള ബയോബബ്ൾ സുരക്ഷയുടെ സമ്മർദം താങ്ങാനാവാതെ മൂന്ന് ആസ്ട്രേലിയൻ താരങ്ങൾ ഇതിനകം െഎ.പി.എല്ലിൽ നിന്നും പിൻവാങ്ങി നാട്ടിലേക്ക് മടങ്ങി കഴിഞ്ഞു. വിവിധ ടീമുകൾക്കൊപ്പമുള്ള വിദേശ താരങ്ങളും അസ്വസ്ഥരാണ്.
ഇതെല്ലാം ലോകകപ്പിെനയും ബാധിക്കുമെന്ന് 'ഡെയ്ലി മെയ്ൽ' റിപ്പോർട്ട് ചെയ്തു. പകരം വേദിയായി ദുബൈ മനസ്സിൽ കണ്ട് െഎ.സി.സി ലോകകപ്പിനായി പ്ലാൻ 'ബി' തയാറാക്കിയതായും സൂചനയുണ്ട്.
കോവിഡ് വ്യാപനത്തെ തുടർന്ന് നിരവധി രാജ്യങ്ങൾ ഇന്ത്യയിലേക്കുള്ള വ്യോമഗതാഗതം നിർത്തിയിരിക്കുകയാണ്. കോവിഡിനെ കൈകാര്യം ചെയ്യുന്നതിൽ സർക്കാർ പരാജയമായെന്ന ലോകമാധ്യമങ്ങളിലെ വാർത്തകളും വിദേശ ടീമുകളെ സ്വാധീനിച്ചേക്കും. വേദി മാറ്റാൻ െഎ.സി.സി ആലോചിക്കുന്നതായി 'സിഡ്നി മോണിങ് ഹെറാൾഡും' റിപ്പോർട്ട് ചെയ്തു.
അതേസമയം, കോവിഡ് ഭീഷണികൾക്കിടയിലും 2020 െഎ.പി.എല്ലിനും വിവിധ രാജ്യാന്തര മത്സരങ്ങൾക്കും സുരക്ഷിതമായി വേദിയൊരുക്കിയ ദുബൈ ഒക്ടോബർ-നവംബർ വിൻഡോയിൽ തന്നെ ലോകകപ്പ് നടത്താൻ സന്നദ്ധ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

