Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
DC
cancel

ഡൽഹി ക്യാമ്പിൽ കോവിഡ്; ഐ.പി.എൽ മത്സരവേദി മാറ്റി

text_fields
bookmark_border
Listen to this Article

മുംബൈ: കോവിഡ് വ്യാപനം മൂലം ഇന്ത്യൻ പ്രീമിയർ ലീഗിൽ ഇന്ന് നടക്കേണ്ട ഡൽഹി ക്യാപിറ്റൽസ്-പഞ്ചാബ് കിങ്സ് മത്സരവേദി മാറ്റി. പൂനെയിൽ നടക്കേണ്ട മത്സരം മുംബൈയിലേക്കാണ് മാറ്റിയത്. ഡൽഹി ടീമിൽ ആസ്ട്രേലിയൻ ഓൾറൗണ്ടർ മിച്ചൽ മാർഷ് ഉൾപ്പെടെ അഞ്ചുപേർക്ക് കോവിഡ് ബാധ സ്ഥിരീകരിച്ചിരുന്നു.

ഫിസിയോ പാട്രിക് ഫർഹട്ട്, ടീം ഡോക്ടർ അഭിജിത് സാൽവി, മസാജ്എ തെറാപ്പിസ്റ്റ് ചേതൻ കുമാർ, ​സമൂഹ മാധ്യമ ടീമിലെ ആകാശ് മാനെ എന്നിവരാണ് രോഗം ബാധിച്ച സപ്പോർട്ടിങ് സ്റ്റാഫ് അംഗങ്ങൾ. ഇവർ അഞ്ചുപേരും ഇപ്പോൾ സമ്പർക്ക വിലക്കിൽ കഴിയുകയാണ്. ബുധനാഴ്ച വൈകീട്ട് 7.30ന് ബ്രബോൺ സ്റ്റേഡിയത്തിലാകും ഇനി മത്സരം അരങ്ങേറുക. മത്സരത്തിന് മുമ്പ് ബുധനാ​ഴ്ച രാവിലെ ഡൽഹി കളിക്കാരെ ആർ.ടി.പി.സി.ആർ പരിശോധനക്ക് വിധേയരാക്കും. ചൊവ്വാഴ്ച നടത്തിയ പരിശോധനയിൽ മറ്റ് താരങ്ങളും സപ്പോർടിങ് സ്റ്റാഫ് അംഗങ്ങളും നെഗറ്റീവായിരുന്നു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Covid outbreak; Delhi Capitals-Punjab Kings IPL 2022 match shifted to Mumbai from Pune
Next Story