Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_right​കൂടുതൽ താരങ്ങൾക്ക്​...

​കൂടുതൽ താരങ്ങൾക്ക്​ കോവിഡ്​: ഐ.പി.എൽ അനിശ്ചിത കാലത്തേക്ക്​ മാറ്റിവെച്ചു

text_fields
bookmark_border
​കൂടുതൽ താരങ്ങൾക്ക്​ കോവിഡ്​: ഐ.പി.എൽ അനിശ്ചിത കാലത്തേക്ക്​ മാറ്റിവെച്ചു
cancel

ന്യൂഡൽഹി: കൂടുതൽ കളിക്കാർക്ക്​ കൂടി കോവിഡ്​ സ്​ഥിരീകരിച്ച സാഹചര്യത്തിൽ ഈ സീസണിലെ ഐ.പി.എൽ മത്സരങ്ങൾ അനിശ്ചിത കാലത്തേക്ക്​ മാറ്റിവെച്ചതായി ബി.സി.സി.ഐ അറിയിച്ചു. ഐ.പി.എൽ ഗവേണിങ്​ കൗൺസിങ്​ യോഗമാണ്​ ടൂർണമെന്‍റ്​ മാറ്റിവെക്കാൻ തീരുമാനിച്ചത്​. കളിക്കാരുടെയും സപ്പോർടിങ്​ സ്റ്റാഫുകളുടെയും ആരോഗ്യവും സുരക്ഷയും കണക്കിലെടുത്താണ്​ തീരുമാനം.

രണ്ട്​ ദിവസത്തിനിടെ കളിക്കാർക്കും സപ്പോർട്ടിങ്​ സ്റ്റാഫുകൾക്കുമിടയിൽ കോവിഡ്​ ബാധ കൂടിയിരുന്നു. കൊൽക്കത്ത, ചെന്നൈ ടീമുകൾക്ക്​ പിന്നാലെ സൺറൈസേഴ്​സ്​ ഹൈദരാബാദ്​, ഡൽഹി കാപിറ്റൽസ്​ ക്യാമ്പുകളിലും കോവിഡ്​ ബാധ സ്​ഥിരീകരിച്ചു.

ഹൈദരാബാദ്​ വിക്കറ്റ്​ കീപ്പർ ബാറ്റ്​സ്​മാൻ വൃദ്ധിമാൻ സാഹക്കും ഡൽഹി സ്​പിന്നർ അമിത്​ മിശ്രക്കുമാണ്​ ചൊവ്വാഴ്ച രോഗം സ്​ഥിരീകരിച്ചത്​.

ഇതുവരെ 29 മത്സരങ്ങളാണ്​ സീസണിൽ പൂർത്തീകരിച്ചത്​. ഐ.പി.എൽ ബയോ ബബ്​ളിലുള്ള ​വരുൺ ചക്രവർത്തിക്കും സന്ദീപ്​ വാര്യക്കും കോവിഡ്​ സ്​ഥിരീകരിച്ചതിനെ തുടർന്ന് തിങ്കളാഴ്ച നടക്കേണ്ടിയിരുന്ന​ കൊൽക്കത്ത നൈറ്റ്​ റൈഡേഴ്​സ്-റോയൽ ചലഞ്ചേഴ്​സ്​ ബാംഗ്ലൂർ മത്സരം മാറ്റിവെച്ചിരുന്നു.

ചെന്നൈ ബൗളിങ്​ കോച്ച്​ ലക്ഷ്​മിപതി ബാലാജി, സി.ഇ.ഒ, ബസ്​ ക്ലീനർ എന്നിവർക്ക്​ കോവിഡ്​ സ്​ഥിരീകരിച്ചതോടെ ബുധനാഴ്ചത്തെ ചെന്നൈ-രാജസ്​ഥാൻ മത്സരവും മാറ്റിവെച്ചിരുന്നു.

Show Full Article
TAGS:IPL 2021 covid 19 BCCI 
News Summary - covid 19 IPL 2021 suspended by BCCI
Next Story