ഒരു ഫോണല്ലേ ആ പോയത്! കൗണ്ടി ക്രിക്കറ്റിൽ ബാറ്റിങ്ങിനിടെ നടന്ന അപൂർവ സംഭവം; Video
text_fieldsഇംഗ്ലണ്ട് കൗണ്ടി ക്രിക്കറ്റിൽ നടന്ന അപൂർവ സംഭവത്തിന്റെ വീഡിയോയാണ് ഇപ്പോൾ ക്രിക്കറ്റ് ലോകത്തെ ചർച്ച. പാടത്തും പറമ്പിലുമൊക്കെ ക്രിക്കറ്റ് കളിക്കുമ്പോൾ മൊബൈൽ ഫോൺ പോക്കറ്റിൽ ഇട്ടു കളിക്കുന്നവരെ കാണാം. എന്നാൽ പ്രൊഫഷണൽ ക്രിക്കറ്റിൽ അങ്ങനെ സംഭവിക്കാറില്ല.
ഇപ്പോഴിതാ കൗണ്ടി ക്രിക്കറ്റിൽ റണ്ണിനായി ഓടുന്നതിനിടെ ബാറ്ററുടെ പോക്കറ്റിൽ നിന്ന് സ്മാര്‍ട്ട്ഫോണ്‍ മൈതാനത്ത് വീഴുന്നതാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ഓള്‍ഡ് ട്രഫോര്‍ഡില്‍ നടന്ന ലങ്കാഷെയര്‍-ഗ്ലോസെസ്റ്റര്‍ഷെയര്‍ മത്സരത്തിനിടെയായിരുന്നു സംഭവം നടക്കുന്നത്.
റണ്‍സെടുക്കാൻ ഒടുന്നതിനിടെ ലങ്കാഷെയര്‍ താരം ടോം ബെയിലിയുടെ പോക്കറ്റില്‍ നിന്ന് സ്മാര്‍ട്ട്ഫോണ്‍ മൈതാനത്ത് വീഴുകയായിരുന്നു. മത്സരത്തിന്റെ 114-ാം ഓവറിലായിരുന്നു സംഭവം നടക്കുന്നത്. ആദ്യം കമന്റേറ്റര്‍മാരാണ് ഇത് ശ്രദ്ധയിൽ പെടുത്തുന്നത്. അയാളുടെ പോക്കറ്റില്‍ നിന്ന് എന്തോ ഒന്ന് പുറത്തേക്ക് വീണിരിക്കുന്നു, അത് ഒരു മൊബൈല്‍ ഫോണാണെന്നാണ് തോന്നുന്നത്, ഒരു കമന്റേറ്റര്‍ പറഞ്ഞു. അതിനൊരു സാധ്യതയുമില്ലെന്നായിരുന്നു മറ്റൊരു കമന്റേറ്റര്‍ അഭിപ്രായപ്പെട്ടത്. മത്സരത്തില്‍ 31 പന്തില്‍ 22 റണ്‍സെടുത്ത് ബെയിലി പുറത്താകാതെ നിന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

