Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_right30ാം വയസിൽ​ വിരമിച്ച്​...

30ാം വയസിൽ​ വിരമിച്ച്​ കോറി ആൻഡേഴ്​സൺ; കളി ഇനി അമേരിക്കയിൽ

text_fields
bookmark_border
30ാം വയസിൽ​ വിരമിച്ച്​ കോറി ആൻഡേഴ്​സൺ; കളി ഇനി അമേരിക്കയിൽ
cancel

വെല്ലിങ്​ടൺ: ഏകദിന ക്രിക്കറ്റിൽ ഏറ്റവും വേഗതയാർന്ന സെഞ്ച്വറിയുടെ റെക്കോഡിനുടമയായിരുന്ന ന്യൂസിലൻഡിൻെറ കോറി ആൻഡേഴ്​സൺ 29ാം വയസിൽ അന്താരാഷ്​ട്ര ക്രിക്കറ്റിൽ നിന്ന്​ വിരമിക്കൽ പ്രഖ്യാപിച്ചു. അമേരിക്കയിലെ മേജർ ലീഗ്​ ക്രിക്കറ്റ്​ ടി20യിലേക്ക്​ ചേക്കേറുന്നതിൻെറ ഭാഗമായാണ്​ ആൻഡേഴ്​സൻെറ വിരമിക്കൽ. മൂന്ന്​ ഫോർമാറ്റുകളിലായി 93 മത്സരങ്ങളിൽ കിവീസിനെ പ്രതിനിധീകരിച്ച ശേഷമാണ്​ താരം ഗുഡ്​ബൈ പറഞ്ഞത്​.

ആൻഡേഴ്​സൻെറ അമേരിക്കക്കാരിയായ പ്രതിശ്രുത വധു മേരി മാർഗരറ്റാണ്​ താരത്തിൻെറ അമേരിക്കയിലേക്കുള്ള കുടിയേറ്റത്തിന്​ പിന്നിൽ പ്രധാന ചരടുവലികൾ നടത്തിയതെന്നാണ്​ സൂചന.


2014 പുതുവർഷ ദിനത്തിൽ ക്വീൻസ്​ടൗണിൽ വെസ്​റ്റിൻഡീസിനെതിരെയായിരുന്നു ആൻഡേഴ്​സൺ ഏകദിന ക്രിക്കറ്റിലെ ഏറ്റവും വേഗതയേറിയ ​സെഞ്ച്വറി തികച്ചത്​. 36 പന്തിൽ സെഞ്ച്വറി നേടിയ താരം കണ്ണടച്ച്​ തുറക്കും മുമ്പ്​ സൂപ്പർ താരമായി മാറി.

ഒരു വർഷത്തിന്​ ശേഷം വെസ്​റ്റിൻഡീസിനെതിരെ ദക്ഷിണാഫ്രിക്കയുടെ എബി ഡിവില്ലിയേഴ്​സ്​ 31 പന്തിൽ സെഞ്ച്വറി നേടി റെക്കോഡ്​ തിരുത്തിക്കുറിച്ചുവെങ്കിലും ഒറ്റ ഇന്നിങ്​സ് കൊണ്ട്​ ആൻഡേഴ്​സൻെറ തലവര തന്നെ മാറിയിരുന്നു. പൊന്നും വിലകൊടുത്ത് (7.5 ലക്ഷം ഡോളർ)​ താരത്തെ ഇന്ത്യൻ പ്രീമിയർ ലീഗ്​ ടീമായ മുംബൈ ഇന്ത്യൻസ്​ സ്വന്തമാക്കി.


2014 സീസണിൽ 44 പന്തിൽ പുറത്താകാതെ 95 റൺസ്​ നേടി ടീമിന്​ പ്ലേഓഫ്​ ബെർത്ത്​ നേടിക്കൊടുത്ത അദ്ദേഹം ഐ.പി.എല്ലിലും പ്രിയങ്കരനായി മാറി. 2015ൽ ന്യൂസിലൻഡ്​ ടീം ഏകദിന ലോകകപ്പിൽ റണ്ണേഴ്​സ്​ അപ്പായി മാറിയ വേളയിലും ടീമിലെ നിർണായക സാന്നിധ്യമായി ആൻഡേഴ്​സൺ ഉണ്ടായിരുന്നു.

ലോകകപ്പിന്​ ശേഷം പരിക്കിൻെറ പിടിയിലായ താരം പലപ്പോഴും ടീമിൽ നിന്ന്​ പുറത്തായി. അടുത്ത ഞായറാഴ്​ച 30 തികയുന്ന താരം 2018 നവംബറിലാണ്​ അവസാന അന്താരാഷ്​ട്ര മത്സരം കളിച്ചത്​.

എം.എൽ.സിയുമായി കരാറിലെത്തിയവരിൽ ഏറ്റവും താരപ്പകിട്ടുള്ള കളിക്കാരനാണ്​​ കോറി ആൻഡേഴ്​സൺ. പാകിസ്​താൻെറ സമി അസ്​ലമും ദക്ഷിണാഫ്രിക്കയു​െട ഡെയ്​ൻ പീറ്റുമാണ്​ ലീഗുമായി കരാറിലെത്തിയ മറ്റ്​ രണ്ട്​ സുപ്രധാന താരങ്ങൾ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:new zealandCorey AndersonMajor League Cricket
News Summary - Corey Anderson retires from New Zealand, signs for USA's MLC
Next Story