Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കൂച്ച് ബിഹാർ ട്രോഫി: അഹമ്മദ് ഇമ്രാന് സെഞ്ച്വറി,കേരളത്തിന് ലീഡ്

text_fields
bookmark_border
കൂച്ച് ബിഹാർ ട്രോഫി: അഹമ്മദ് ഇമ്രാന് സെഞ്ച്വറി,കേരളത്തിന് ലീഡ്
cancel

തിരുവനന്തപുരം: കൂച്ച് ബിഹാര്‍ ട്രോഫിയില്‍ ബിഹാറിനെതിരെ ക്യാപ്റ്റന്‍ അഹമ്മദ് ഇമ്രാന്‍റെ മിന്നും പ്രകടനം. ക്യാപ്റ്റന്‍റെ സെഞ്ച്വറി മികവില്‍ രണ്ടാം ദിനം കളി നിര്‍ത്തുമ്പോള്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 335 റണ്‍സെടുത്ത കേരളം ആദ്യ ഇന്നിങ്‌സില്‍ ആറ് റണ്‍സിന്‍റെ ലീഡും നേടി.

ഏകദിന ശൈലിയില്‍ ബാറ്റ് വീശിയ ഇമ്രാന്‍ 187 പന്തില്‍നിന്നാണ് 178 റണ്‍സ് നേടിയത്. മൂന്ന് സിക്‌സും 22 ഫോറും ഉള്‍പ്പെടുന്നതാണ് ഇന്നിങ്‌സ്. കേരളത്തിനായി അദ്വൈത് പ്രിൻസ് അർധ സെഞ്ച്വറി (56) നേടി ക്രീസിലുണ്ട്.

മംഗലപുരം കെ.സി.എയുടെ ഗ്രൗണ്ടില്‍ ബിഹാര്‍ ഉയര്‍ത്തിയ 329 റണ്‍സ് രണ്ടാം ദിനം കേരളം ഇമ്രാന്‍റെയും അദ്വൈത് പ്രിന്‍സിന്റെയും ബാറ്റിങ് മികവില്‍ മറികടന്നു. ആറാം വിക്കറ്റിൽ ഇരുവരും ചേർന്ന് 128 റണ്‍സ് കൂട്ടിച്ചേര്‍ത്തു. ബിഹാറിനായി സുമന്‍ കുമാര്‍ നാല് വിക്കറ്റും വസുദേവ് പ്രസാദ് ഒരു വിക്കറ്റും നേടി. സ്‌കോര്‍: ബിഹാര്‍ 329, കേരളം-335/5.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Cooch Behar Trophy: Ahmed Imran century, Kerala lead
Next Story