വാഷിങ്ടൺ സുന്ദറിന്‍റെ പുറത്താകൽ നോട്ടൗട്ട്? തേർഡ് അമ്പയറെ എയറിലാക്കി ആരാധകർ; ഐ.പി.എല്ലിൽ വീണ്ടും വിവാദം
text_fieldsഐ.പി.എല്ലിൽ വിവാദ പുറത്താകൽ. കഴിഞ്ഞ ദിവസം നടന്ന സൺറൈസേഴ്സ് ഹൈദരബാദ്-ഗുജറാത്ത് ടൈറ്റൻസ് മത്സരത്തിനിടയിലാണ് സംഭവം. ഗുജറാത്ത് ബാറ്റർ വാഷിങ്ടൺ സുന്ദറിന്‍റെ പുറത്താകലാണ് വിവാദത്തിന് വഴിയൊരുക്കുന്നത്. മികച്ച ബാറ്റിങ് കാഴ്ചവെച്ച വാഷിങ്ടൺ സുന്ദർ 49 റൺസിൽ നിൽക്കവെയാണ് പുറത്തായത്. മുഹമ്മദ് ഷമിയുടെ പന്തിൽ അനികേത് വെർമക്ക് ക്യാച്ച് നൽകിയാണ് വാഷിങ്ടൺ പുറത്തായത്.
ജി.ടി ഇന്നിങ്സിന്റെ 14-ാം ഓവറിലാണ് സംഭവം, ഷമിയുടെ ഷോർട്ട് ഓഫ് ലെങ്ത് പന്ത് വാഷിംഗ്ടൺ സ്വീപ്പർ കവറിലേക്ക് ലോഫ്റ്റ് ചെയ്തു, എന്നാൽ അനികേത് വെർമ മുന്നിലോട്ട് ചാടി ഫുൾ സ്ട്രെച്ചിൽ ഒരു മികച്ച ക്യാച്ച് എടുത്തു. പക്ഷെ അത് ഔട്ടാണെന്ന് അമ്പയർമാർക്ക് ഉറപ്പില്ലായിരുന്നു. പന്ത് നിലത്ത് തട്ടിയെന്ന് സംശയമുണ്ടായിരുന്നതിനാൽ തേർഡ് അമ്പയറിന് വിടുകയായിരുന്നു.
റിവ്യൂവിലെ ചില റീപ്ലേകളിൽ പന്ത് നിലത്ത് തൊട്ടിരിക്കാമെന്ന് തോന്നിപ്പിച്ചെങ്കിലും ഒടുവിൽ തേർഡ് അമ്പയർ ഔട്ട് വിധിച്ചു. തേര്‍ഡ് അമ്പയറുടെ തീരുമാനത്തില്‍ വാഷിങ്ടണും ക്രീസിലുണ്ടായിരുന്ന ഗുജറാത്ത് ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്ലും തീര്‍ത്തും അസംതൃപ്തരായാണ് കാണപ്പെട്ടത്. ഓണ്‍ഫീല്‍ഡ് അംപയര്‍മാരോട് ഗില്‍ ഇതേക്കുറിച്ച് സംസാരിക്കുന്നതും കാണാമായിരുന്നു. പക്ഷെ തേര്‍ഡ് അംപയറുടെ തീരുമാനം അന്തിമമായതിനാല്‍ വാഷിങ്ടണിന് നിരാശനായി മടങ്ങേണ്ടി വരികയും ചെയ്തു. ഏതായാലും ക്രിക്കറ്റ് ആരാധകരുടെ ഇടയിൽ വിവാദം കൊഴുക്കുകയാണ്.
അതേസമയം സൺറൈസേഴ്‌സ് ഹൈദരാബാദിനെതിരെ ഗുജറാത്ത് ടൈറ്റൻസ് അനായാസ ജയമാണ് സ്വന്തമാക്കിയത്. ഏഴു വിക്കറ്റിനാണ് ഗുജറാത്ത് ആതിഥേയരെ തകർത്തത്. ഈ സീസണിൽ സൺറൈസേഴ്സ‌് ഹൈദരാബാദിന്‍റെ തുടർച്ചയായ നാലാം തോൽവിയാണ്.
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്‌ത സൺറൈസേഴ്‌സ് നിശ്ചിത ഓവറിൽ എട്ടു വിക്കറ്റ് നഷ്ടത്തിൽ 152 റൺസെടുത്തു. മറുപടി ബാറ്റ് ചെയ്‌ത ഗുജറാത്ത് 16.4 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം കണ്ടു. 43 പന്തിൽ പുറത്താകാതെ 61 റൺസെടുത്ത നായകൻ ശുഭ്‌മാൻ ഗില്ലിൻ്റെയും 29 പന്തിൽ 49 റൺസെടുത്ത വാഷ്ങ്ടൺ സുന്ദറിൻ്റെയും 16 പന്തിൽ പുറത്താകാതെ 35 റൺസെടുത്ത റൂഥർഫോഡിന്റെയും പ്രകടനമാണ് അനായാസ ജയം സമ്മാനിച്ചത്. സായ് സുദർശൻ അഞ്ചും ജോസ് ബട്ടർ റൺസൊന്നും എടുക്കാതെയും പുറത്തായി. നേരത്തെ, നാല് വിക്കറ്റ് വീഴ്ത്തിയ മുഹമ്മദ് സിറാജാണ് സൺറൈസേഴ്‌സ് ബാറ്റർമാരെ പിടിച്ച് കെട്ടിയത്. നാല് ഓവറിൽ 17 റൺസ് മാത്രം വഴങ്ങി നാല് വിക്കറ്റ് നേടിയ സിറാജ് തന്നെയാണ് കളിയിലെ താരമായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

