Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
വൺ മാൻസ്​ മൊമന്‍റ്​ ടു ഗ്ലോറി; മുത്തയ്യ മുരളീധരൻ എന്ന ചെറുപ്പക്കാരൻ അപമാനിതനായതി​ന്​ 25 വർഷം
cancel
Homechevron_rightSportschevron_rightCricketchevron_right'വൺ മാൻസ്​ മൊമന്‍റ്​...

'വൺ മാൻസ്​ മൊമന്‍റ്​ ടു ഗ്ലോറി'; മുത്തയ്യ മുരളീധരൻ എന്ന ചെറുപ്പക്കാരൻ അപമാനിതനായതി​ന്​ 25 വർഷം

text_fields
bookmark_border

രണ്ടാംടെസ്​റ്റിന്​ ബോക്​സിങ്​ ഡേയിൽ ഇന്ത്യയും ഒാസ്​​ട്രേലിയയും മെൽബണിൽ ഇറങ്ങു​േമ്പാൾ, ഇതേ മൈതാനത്ത്​ മുത്തയ്യ മുരളീധരൻ എന്ന ചെറുപ്പക്കാരൻ അപമാനിതനായതി​ന്​ 25 വർഷം തികയുകയാണ്​. 1995 ഡിസംബർ 26 നാണ്​ അന്ന്​ 23 വയസും 22 ടെസ്​റ്റി​െൻറ ബാല്യവുമുള്ള മുരളിയെ ഒാസ്​​േട്രലിയൻ അമ്പയർ ഡാരിൽ ഹെയർ നോബോൾ വിളിച്ചത്​. ക്രിക്കറ്റിലെ അന്നത്തെ പുറ​േമ്പാക്ക്​ രാഷ്​ട്രമായ ശ്രീലങ്കയിൽ നിന്നുള്ള കറുമ്പൻ തമിഴനോട്​ ​ഇൗ കളിയുടെ ആഢ്യ തമ്പുരാക്കാൻമാർക്കുള്ള നീരസം പിന്നെയും വർഷങ്ങളോളം തുടർന്നു.


'95 ലെ ബോക്​സിങ്​ ഡേയിൽ മെൽബണിൽ ഇറങ്ങു​േമ്പാൾ മുരളിയുടെ സഞ്ചിയിൽ ആകെയുണ്ടായിരുന്നത്​ 70 ൽ താഴെ​ ടെസ്​റ്റ്​ വിക്കറ്റുകൾ മാത്രം. ടോസ്​ നേടി ആദ്യം ബാറ്റിങ്ങിനിറങ്ങിയ ആസ്​ട്രേലിയക്ക്​ 14ാം റൺസിൽ ആദ്യ വിക്കറ്റ്​ ​നഷ്​ടമായി. രണ്ടാം വിക്കറ്റിൽ മികച്ച നിലയിൽ അവർ മുന്നേറു​േമ്പാഴാണ്​ ലങ്കൻ നായകൻ അർജുന രണതുംഗ പുത്തൻ താരോദയമായ മുരളിയെ കൊണ്ടുവരുന്നത്​. ​ആദ്യമായാണ്​ മുരളി കങ്കാരുനാട്ടിൽ എത്തുന്നത്​. സതേൺ എൻഡിൽ നിന്ന്​ മുരളി ബൗളിങ്​ തുടങ്ങു​േമ്പാൾ ആസ്​ട്രേലിയക്കാരൻ ഡാരിൽ ഹെയർ ആണ്​ ആ എൻഡിൽ അമ്പയർ. സ്വതസിദ്ധമായ താളത്തിൽ മുരളി തുടങ്ങി.




അധികം കഴിയുംമുമ്പ്​ ഡാരൽ ഹെയർ മുരളിയെ നോബോൾ വിളിച്ചു. ലൈൻ ക്രോസ്​ ചെയ്​തതിനാണ്​ വിളിച്ചതെന്ന്​ ആദ്യം പലരും കരുതി. രണ്ടാമതും വിളിച്ചപ്പോഴാണ്​ കമ​േൻററ്റർമാർക്ക്​ വരെ കാര്യം മനസിലായത്​. അതിപ്രശസ്​തനായ ക്രിക്കറ്റ്​ കമ​േൻററ്റർ ടോണി ഗ്രെഗ്​ ആണ്​ അപ്പോൾ മൈക്കിന്​ പിറകിൽ. എന്താണ്​ സംഭവിക്കുന്നതെന്ന്​ അദ്ദേഹം ആശ്​ചര്യപ്പെട്ടു. രണ്ടുതവണ നോബോൾ വിളിച്ചതോടെ മുരളിയുടെ മുഖം വിളറി. ഒാരോ തവണയും പന്തെറിഞ്ഞശേഷം പേടിയോടെ അമ്പയറെ പാളി നോക്കുന്ന മുരളിയു​െട ദയനീയ ചിത്രം ഇന്നും മനസിൽ. വീണ്ടും വീണ്ടും ഇടക്കിടെ നോബോൾ വിളികൾ വന്നുകൊണ്ടിരുന്നു. ഹെയർ നോ​േബാൾ വിളിക്കു​േമ്പാൾ തകർന്ന ഹ​ൃദയവുമായി മുരളി മിഡ്​ ഒാഫിൽ ഫീൽഡ്​ ചെയ്യുന്ന ക്യാപ്​റ്റൻ രണതുംഗയെ നോക്കും. ഒടുവിൽ അദ്ദേഹം ഇടപെട്ടു. അന്നത്തെ ലങ്കയാണെന്ന്​ ഒാർക്കണം. ലോകകപ്പ്​ നേടിയിട്ടില്ല. ക്രിക്കറ്റ്​ കലണ്ടറിലെ ഏറ്റവും പ്രധാന ദിനത്തിലെ കളിക്ക്​ മെൽബണിൽ അപൂർവമായേ ഇതിന്​ മുമ്പ്​ ശ്രീലങ്കക്ക്​ അവസരം കിട്ടിയിട്ടുള്ളു. ആസ്​ട്രേലിയയുടെ മഹാപ്രതാപത്തിന്​ മുന്നിൽ ലങ്കക്കാരൻ ശിശുവാണ്​. പിന്നെ അലറി വിളിക്കുന്ന ഒരുലക്ഷത്തിലേറെ കങ്കാരു കാണികളും.



പക്ഷേ, ത​െൻറ പയ്യനെ അപമാനിക്കുന്നത്​ കണ്ടുനിൽക്കാൻ അഭിമാനിയായ രണതുംഗയിലെ മനുഷ്യൻ തയാറല്ല. അദ്ദേഹം സ്​റ്റമ്പിലേക്ക്​ നടന്നു. ഡാരൽ ഹെയറിനോട്​ കയർത്തു. ഇരുവരും തമ്മിലുള്ള വാക്കേറ്റം മിനിറ്റുകളോളം തുടർന്നു. ഇൗ ചെറുപ്പക്കാര​െൻറ ഭാവി എന്താകുമെന്ന്​ മുരളിയെ നോക്കി ആ സമയം ടോണി ഗ്രെഗ്​ ആശങ്കപ്പെട്ടു. ആസ്​ട്രേലിയക്കെതിരെ ഇടിച്ചുനിൽക്കാനുള്ള കരുത്ത്​ അന്ന്​ രണതുംഗക്കില്ല. പക്ഷേ, യുദ്ധങ്ങൾ വിജയിക്കേണ്ടത്​ എങ്ങനെയെന്ന്​ രണതുംഗയിലെ നായകനെ ആരും പഠിപ്പിക്കേണ്ട. തുടർച്ചയായ ഏഴുനോബോൾ വിളികൾക്ക്​ പിന്നാലെ മുരളിയെ രണതുംഗ എൻഡ്​ മാറ്റി. അപ്പുറത്തെ സിറ്റി എൻഡിൽ നീതിമാനായ ന്യൂസിലാൻഡ്​ അമ്പയർ സ്​റ്റീവ്​ ഡ്യുൺ ആണ്​. ഡാരൽ ഹെയറി​െനാപ്പം പോകാൻ സ്​റ്റീവ്​ തയാറായില്ല. അദ്ദേഹം മുരളി​െയ വെറുതെ വിട്ടു. ആ കരുത്തിൽ ആ ഇന്നിങ്​സിൽ മുരളി 38 ഒാവറുകൾ എറിഞ്ഞു. പക്ഷേ, പഴയ മുരളിയുടെ നിഴൽ മാത്രമായിരുന്നു ആ ഒാവറുകളിൽ. ​ഇത്രയും എറിഞ്ഞിട്ടും ഒരുവിക്കറ്റ്​ മാത്രമാണ്​ മുരളിക്ക്​ കിട്ടിയത്​. ഡാരൽ ഹെയറി​െൻറ കടുംപിടിത്തം ഒരുകളിക്കാരനെ എങ്ങനെ മാനസികമായി തകർക്കുമെന്ന്​ ​േലാകം കണ്ടു. രണ്ടാം ഇന്നിങ്​സിൽ മുരളി ബൗൾ ചെയ്​തുമില്ല. കളി ആസ്​ട്രേലിയ 10 വിക്കറ്റിന്​ ജയിച്ചു.



കഥ അവിടെ തീർന്നില്ല. മൂന്നുവർഷം കഴിഞ്ഞ്​ ഒാസ്​ട്രേലിയയിലേക്ക്​ വീണ്ടും ലങ്കൻ ടീമെത്തി. പണ്ടത്തെ ലങ്കയല്ല ഇന്നത്തെ ലങ്ക. ഇതിനിടക്കുള്ള വർഷങ്ങളിൽ ഒന്നാംതരം ടീമിലേക്കുള്ള പരിവർത്തനഘട്ടത്തിലായിരുന്നു ലങ്ക, രണതുംഗയുടെ നേത​ൃത്വത്തിൽ. ബദ്ധവൈരികളായ കങ്കാരുക്കളെ ഫൈനലിൽ തകർത്ത്​ '96 ലെ ലോകകപ്പും നേടി.

1999 ജനുവരി 23 ന്​ അഡ്​ലൈഡിൽ ഇംഗ്ലണ്ടിനെതിരായ ഏകദിനം. ഇംഗ്ലണ്ട്​ ആദ്യം ബാറ്റുചെയ്യുന്നു. 17ാം ഒാവറിൽ മുരളി ബൗളിങ്ങിനെത്തി. ആദ്യ ഒാവറിൽ ഒരുറൺസ്​ മാത്രം. എല്ലാം സാധാരണ പോലെ. രണ്ടാം ഒാവറിൽ രംഗം മാറി. നാലാം ​േബാളിൽ സ്​ക്വയർ ലെഗ്​ അമ്പയർ​ നോബോൾവിളിച്ചു. ആസ്​ട്രേലിയക്കാരൻ റോസ്​ എമേഴ്​സൺ ആണ്​ ലെഗ്​ അമ്പയർ. ഇത്തവണ വിട്ടുകൊടുക്കാൻ രണതുംഗ തയാറല്ല. രണ്ടും കൽപിച്ച്​ എന്ന മട്ടിൽ മുരളിയെ ത​െൻറ അടുത്തേക്ക്​ വിളിപ്പിച്ചു. പന്ത്​ കൈയിൽ വാങ്ങി. ഉറച്ച ചുവടുകളുമായി ഒരു ഒറ്റയാനെപോലെ എമേഴ്​സണ്​ നേരെ നടന്നു. വാക്കുതർക്കം മൂത്തു.




എമേഴ്​സണി​െൻറ മുഖത്തിന്​ നേരെ വിരൽ ചൂണ്ടി രണതുംഗ കയർത്തു. ലോകകപ്പ്​ നേടിയ നായകനാണിന്ന്​ രണതുംഗ. അതി​െൻറ അധീശ ഭാവം പെരുമാറ്റത്തിൽ പ്രകടം. എമേഴ്​സണും വിടുന്നില്ല. കളി ഉപേക്ഷിക്കുകയാണെന്ന്​ പറഞ്ഞ്​ ഒടുവിൽ ത​െൻറ കളിക്കാരെയും വിളിച്ച്​ മൈതാനം വിടാനൊരുങ്ങി. ത​െൻറ കളിക്കാരനെ സംരക്ഷിക്കാൻ ഏതു നില വരെയും പോകാൻ സന്നദ്ധനായ നായകനെ ലോകം കണ്ടു. കമൻററിക്കാരൻ ഇങ്ങനെ പറഞ്ഞു: 'one man's moment to glory'.


കളിക്കാരെയും കൂട്ടി ​മൈതാനത്തി​െൻറ അരികിൽ രണതുംഗ എത്തിയപ്പോൾ മാച്ച്​ റഫറി പീറ്റർ വാൻഡെർ മെർവ്​ ഇടപെട്ടു. രണതുംഗയുമായി അത്ര നല്ല ബന്ധത്തിലുള്ള ആളല്ല പീറ്റർ. പീറ്ററി​െൻറ മുഖത്തിന്​ നേരെയും കൈ ചൂണ്ടി രണതുംഗ കുപിതനായി. തനിക്ക്​ വേണ്ടി കലഹിക്കുന്ന നായകനെ കണ്ട്​ മുരളി ഹതാശനായി നിന്നു. ലങ്കൻ കളിക്കാർ ചുറ്റിനുംകൂടി നിന്ന്​ മുരളിയെ ആശ്വസിപ്പിച്ചു. ക്രിക്​ഇൻഫോയുടെ കമൻററിയിൽ ആ സന്ദർഭം ഇങ്ങനെ വായിക്കാം: '"WHAT DRAMA!! I feel for Murli, a fantastic cricketer and human being, hasn't said a word even after so much happened around him. Can this affect this performance and career. I know he's a fighter and this would make him more stronger. Hang in there Murli. "

അവസാനം അന്തരീക്ഷം രണതുംഗയുടെ വരുതിക്ക്​ വന്നു. കളി തുടർന്നു. പിന്നെയും അഞ്ചു ഒാവർകൂടി മുരളിഎറിഞ്ഞു. ആരും നോബോൾ വിളിച്ചില്ല.

ക്രിക്​ ഇൻഫോയുടെ കമൻററിയിൽ ഇൗ സമയം വന്ന മറ്റൊരു കമൻറ്​: "What an absolute champion of a captain Ranatunga is! He firmly stood behind Murali and did not budge on his stance. This would give so much confidence to a young bowler to see his captain show so much faith in him as to consider forfeiting a match! "



രണ്ടു ഒാവറിന്​ശേഷം രണത​ുംഗ മുരളി​െയ എൻഡ്​ മാറ്റി. ഇത്തവണ എമേഴ്​സൺ ആണ്​ ബൗളിങ്​ എൻഡിൽ. പിന്നെയും ഉരസലുകൾ. മുരളിക്ക്​ കട്ടിങ്​ എറൗണ്ട്​ ബൗൾ ചെയ്യാൻ പിറകിലേക്ക്​ നിൽക്കണമെന്ന്​ എമേഴ്​സണോട്​ ആവശ്യപ്പെട്ടു. പറ്റില്ലെന്ന്​ എമേഴ്​സൺ. വീണ്ടും തർക്കം. യുദ്ധം തോറ്റ എമേഴ്​സൺ വെറുതെ വാശിപിടിച്ചു. ഒടുവിൽ രണതുംഗ പറഞ്ഞു: 'You are in charge of umpiring, I am in charge of captaining. You are in charge here, I am in charge of the ground'



പിന്നാലെ രണതുംഗ ബൂട്ടുകൊണ്ട്​ മൈതാനത്ത്​ ഒരു വര വരച്ചു. അവിടെ നിൽക്കാൻ എമേഴ്​സണോട്​ ആവശ്യപ്പെട്ടു. ഇളിഭ്യനായി എമേഴ്​സൺ അവിടെ നിന്നു. ഇൗ സന്ദ​ർഭം ക്രിക്​ഇൻഫോ കമൻററിയിൽ ഇങ്ങനെ വായിക്കാം: Ranatunga draws the line, makes Emerson stand there, and then once again signs off with a condescending thank you. Emerson is being made to face the heat here. It might seem like a schoolboy quarrel, but this is nasty nasty stuff. An international captain is showing to an umpire who is more dispensable for the game of cricket. Emerson knows the answer by now. He did not win, Ranatunga is ruthlessly defeating him again and again, over by over, in full public view.

ഒരിക്കൽ കൂടി രണതുംഗ മുരളിയെ കാത്തു. ഇൗ രണ്ടുസാഹചര്യങ്ങളിലും രണതുംഗ ഇല്ലായിരുന്നെങ്കിൽ മുരളിയെന്ന മഹാനായ ബൗളർ ഇന്നുണ്ടാകുമായിരുന്നില്ല. എല്ലാവരും എഴുതിതള്ളിയിടത്ത്​ നിന്ന്​ മുരളി രണതുംഗയുടെ വലംകൈ പിടിച്ച്​ ലോകവേദിയിലേക്ക്​ കയറി വന്നു. 800 ടെസ്​റ്റ്​ വിക്കറ്റുകളുമായി ലോകത്തെ ഒന്നാം നമ്പർ ബൗളറായി വിരമിച്ചു.



രണതുംഗ ഒരുമികച്ച ബാറ്റ്​സ്​മാൻ അല്ല. വല്ലപ്പോഴും മാത്രം എറിയുന്ന പാർട്​ടൈം ബൗളർ മാത്രവുമാണ്​. കുടവയറും വെച്ച്​ ഫീൽഡിങും ഒരു കണക്ക്​ തന്നെ. പക്ഷേ, നായകൻ എന്നാൽ രണതുംഗ തന്നെ. ലങ്കയെന്ന മൂന്നാംലോക രാഷ്​ട്രത്തെ ക്രിക്കറ്റി​െൻറ ഒൗന്നത്യങ്ങളിലേക്ക്​ അദ്ദേഹം പിടിച്ചുകയറ്റി. ലോകകപ്പ്​ നേടികൊടുത്തു. ഏകദിന ബാറ്റിങ്ങി​െൻറ രീതിശാസ്​ത്രം പൊളി​െച്ചഴുതി. ഇതൊക്കെയാണെങ്കിലും രണതുംഗയെ രണതുംഗ ആക്കുന്നത്​ മുരളിയുടെ അധ്യായം തന്നെ. വെറുമൊരു ശരാശരി (അന്ന്​ മുരളി വെറും ശരാശരിക്കാരൻ) കളിക്കാരനുവേണ്ടി ഏതു കൊമ്പനോടും കോർക്കാനൊരുങ്ങുന്ന ആ മനക്കരുത്ത്​ തന്നെയാണ്​ എക്കാലത്തെയും മികച്ച നായകനാക്കി രണതുംഗയെ വ്യക്​തിപരമായി പരിഗണിക്കാൻ സഹായിക്കുന്നത്​. അതി​െൻറ ആണ്ടുദിനമാണ്​ ഇന്ന്​. ഡിസംബർ 26.



Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Muttiah MuralitharanDarrell Hair
Next Story