Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
kohli dhoni
cancel
Homechevron_rightSportschevron_rightCricketchevron_right'ഇത് നിയമവിരുദ്ധം';...

'ഇത് നിയമവിരുദ്ധം'; ധോണിയെ ടീം ഇന്ത്യയുടെ ഉപദേഷ്ടാവാക്കിയതിനെതിരെ ബി.സി.സി.ഐക്ക് പരാതി

text_fields
bookmark_border

ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ ബിസിസിഐ ഇന്നലെ പ്രഖ്യാപിച്ചെങ്കിലും രാജ്യത്ത്​ ഇപ്പോൾ ഏറ്റവും വലിയ ചർച്ചാവിഷയം മുൻ ഇന്ത്യൻ നായകൻ എംഎസ് ധോണിയാണ്​. പരിമിത ഓവര്‍ ലോകകപ്പിൽ ടീമി​െൻറ ഉപദേഷ്ടാവായുള്ള ധോണിയുടെ വരവ്​ ആവേശത്തോടെയാണ്​ ക്രിക്കറ്റ്​ പ്രേമികൾ ഏറ്റെടുത്തിരിക്കുന്നത്​. എന്നാൽ, ധോണിയെ ഉപദേഷ്ടാവായി നിയമിച്ചതിനെതിരെ ബിസിസിഐക്ക്​ ഇന്ന്​ പരാതി ലഭിച്ചതായാണ്​ ഏറ്റവും പുതിയ റിപ്പോർട്ട്.

ലോധ കമ്മിറ്റി പരിഷ്കാരത്തിലെ താൽപ്പര്യ നിബന്ധനകൾ മുൻനിർത്തിയാണ്​ പരാതി. മുൻ മധ്യപ്രദേശ് ക്രിക്കറ്റ് അസോസിയേഷൻ ലൈഫ് അംഗം സഞ്ജീവ് ഗുപ്തയാണ്​ കൗൺസിൽ അംഗങ്ങൾക്ക് അതുമായി ബന്ധപ്പെട്ട്​ കത്ത് അയച്ചത്​. ഐപിഎൽ ഫ്രാഞ്ചൈസി ചെന്നൈ സൂപ്പർ കിംഗ്സി​െൻറ (സിഎസ്കെ) ക്യാപ്റ്റനായ ധോണി​ ഇന്ത്യൻ ടീമി​െൻറ ഉപദേഷ്ടാവായി സ്ഥാനമേൽക്കുന്നത്​ ലോധ കമ്മിറ്റി ശുപാർശകളുടെ ലംഘനമാണെന്നും ഒരാൾക്ക് ഒരേസമയം, രണ്ട് തസ്തികകളിലിരിക്കാൻ കഴിയില്ലെന്നുമാണ്​ അദ്ദേഹം ചൂണ്ടിക്കാട്ടിയത്​.

"അതെ, സൗരവ് (ഗാംഗുലി), ജയ് (ഷാ) എന്നിവരുൾപ്പെടെയുള്ള ഉന്നത കൗൺസിൽ അംഗങ്ങൾക്ക് ഗുപ്ത കത്തയച്ചിട്ടുണ്ട്​. ബിസിസിഐ ഭരണഘടനയുടെ 38 (4) വകുപ്പ് അദ്ദേഹം ഉദ്ധരിച്ചിട്ടുണ്ട്, അതുപ്രകാരം ഒരാൾക്ക് രണ്ട് വ്യത്യസ്ത പദവികൾ വഹിക്കാൻ കഴിയില്ല. ഇതുമായി ബന്ധപ്പെട്ട കാര്യങ്ങൾ പരിശോധിക്കാൻ കൗൺസിൽ അതി​െൻറ നിയമസംഘവുമായി കൂടിയാലോചിക്കേണ്ടതുണ്ട്," -ബിസിസിഐയുടെ ​പ്രതിനിധി പിടിഐയോട് പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:MS DhoniComplaintT20 World Cup
News Summary - Conflict Of Interest Complaint On MS Dhonis Role As Mentor For T20 World Cup
Next Story