ക്ലാസ് കോഹ്‍ലി; കോഹ്‍ലിക്ക് സെഞ്ച്വറി, ബംഗളൂരുവിന് ജയം
text_fieldsറായ്പുർ: ഐ.പി.എല്ലിൽ മഴ മൂലം വൈകിത്തുടങ്ങിയ മത്സരത്തിൽ വിരാട് കോഹ്‍ലിയുടെ 105 (60) സെഞ്ച്വറി മികവിൽ റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവിന് കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ ആറ് വിക്കറ്റ് ജയം. കൊൽക്കത്ത നിശ്ചിത 20 ഓവറിൽ നാല് വിക്കറ്റിന് 192 റൺസെടുത്തപ്പോൾ ബംഗളൂരു 19.1 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം കണ്ടു. ബംഗളൂരു നിരയിൽ ദേവ്ദത്ത് പടിക്കൽ 27 പന്തിൽ 39 റൺസെടുത്ത് പുറത്തായി. നേരത്തേ പെയ്ത മഴ മൂലം നനഞ്ഞ മൈതാനം ഉണങ്ങാൻ സമയമെടുത്തതിനാൽ ഒന്നര മണിക്കൂറോളം വൈകിയാണ് കളി തുടങ്ങിയത്.
നേരത്തെ അൻഗ്ക്രിഷ് രഷുവൻഷിയാണ് (46 പന്തിൽ 71), റിങ്കു സിങ് (29 പന്തിൽ പുറത്താകാതെ 49) കാമറോൺ ഗ്രീൻ (24 പന്തിൽ 32) എന്നിവരാണ് കൊൽക്കത്ത നിരയിൽ തിളങ്ങിയത്. ഫിൻ അലനും (എട്ട് പന്തിൽ 18) നായകൻ അിൻക്യ രഹാനെയും (13 പന്തിൽ 19) ടീമിന് ഭേദപ്പെട്ട തുടക്കം നൽകിയെങ്കിലും ഭുവനേശ്വർ കുമാറും ജോഷ് ഹേസൽവുഡും ഇരുവരെയും മടക്കി. പിന്നീടായിരുന്നു രഘുവൻഷി- ഗ്രീൻ കൂട്ടുകെട്ട്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

