സി.കെ. നായിഡു ട്രോഫി: ഗോവക്കെതിരെ കേരളത്തിന് തകർപ്പൻ ജയം
text_fieldsഗോവയുടെ വിക്കറ്റ് വീഴ്ച ആഘോഷിക്കുന്ന കേരള താരങ്ങൾ
തിരുവനന്തപുരം: 23 വയസ്സിൽ താഴെയുള്ളവർക്കായുള്ള സി.കെ. നായിഡു ട്രോഫി ക്രിക്കറ്റിൽ ഗോവക്കെതിരെ കേരളത്തിന് 243 റൺസിന്റെ കൂറ്റൻ വിജയം. 364 റൺസ് വിജയലക്ഷ്യവുമായി കളിക്കാനിറങ്ങിയ ഗോവ 120 റൺസിന് ഓൾഔട്ടായി. അഞ്ച് വിക്കറ്റെടുത്ത കൈലാസ് ബി. നായരാണ് കേരള ബൗളിങ് നിരയിൽ തിളങ്ങിയത്.
സ്കോർ: കേരളം 255, 279, ഗോവ 171, 120. മൂന്ന് വിക്കറ്റിന് 63 റൺസെന്ന നിലയിൽ അവസാന ദിവസം കളി തുടങ്ങിയ ഗോവക്ക് തുടക്കത്തിലേ തിരിച്ചടിയേറ്റു. ജെ.എസ്. അനുരാജ് രണ്ടും പവൻരാജ്, ഷോൺ റോജർ, എ. ജിഷ്ണു എന്നിവർ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി. ടൂർണമെന്റിൽ കേരളത്തിന്റെ തുടർച്ചയായ മൂന്നാം വിജയമാണിത്. കഴിഞ്ഞ മത്സരങ്ങളിൽ കേരളം ജമ്മു-കശ്മീരിനെയും മേഘാലയയെയും തോൽപിച്ചിരുന്നു. അടുത്ത മത്സരത്തിൽ ഫെബ്രുവരി 13ന് ഝാർഖണ്ഡാണ് കേരളത്തിന്റെ എതിരാളി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

