Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightക്രിസ്​​ ഗെയിൽ; അതൊരു...

ക്രിസ്​​ ഗെയിൽ; അതൊരു ജിന്നാണ്​, ട്വൻറി 20 ക്രിക്കറ്റിലെ 'ബ്രാഡ്​മാൻ'

text_fields
bookmark_border
ക്രിസ്​​ ഗെയിൽ; അതൊരു ജിന്നാണ്​, ട്വൻറി 20 ക്രിക്കറ്റിലെ ബ്രാഡ്​മാൻ
cancel

''ക്രിസ്​ ഗെയിൽ ട്വൻറി ക്രിക്കറ്റി​െൻറ ബ്രാഡ്​മാനാകുന്നു'' -രാജസ്ഥാൻ റോയൽസിനെതിരായ 99 റൺസ്​ പ്രകടനത്തിന്​ പിന്നാലെ ഇന്ത്യൻ വെടിക്കെട്ട്​ ഓപ്പണറായിരുന്ന വിരേന്ദർ സെവാഗി​െൻറ ട്വീറ്റ്​ ഇങ്ങനെയായിരുന്നു. ട്വൻറി 20യിലെ ബ്രാഡ്​മാനെന്ന വിശേഷണത്തേക്കാൾ കുറഞ്ഞതൊന്നും ഗെയ്​ലിന്​ ചേരില്ല. ട്വൻറി 20യിൽ ജമൈക്കയിലെ 6.2 അടിക്കാരനേക്കാൾ വലുതായി ആരുമില്ല. അതംഗീകരിക്കാൻ ആർക്കും തർക്കവുമുണ്ടാകില്ല.

അന്താരാഷ്​ട്ര ട്വൻറി 20 മത്സരങ്ങളിലും ലോകത്തെ വിവിധ ക്രിക്കറ്റ്​ ലീഗുകളിലുമായി ഈ ജമൈക്കക്കാരൻ അടിച്ചുകൂട്ടിയത്​ 13,000ത്തിലേറെ റൺസാണ്​. രാജസ്ഥാനെതിരായ മത്സരത്തോടെ ട്വൻറി 20യിൽ ആയിരം സിക്​സറുകളെന്ന അതുല്യ നേട്ടവും ഗെയ്​ൽ പേരിലാക്കി. ഏതുപന്തിനെയും ​വായുവിലുയർത്തി ഗാലറിയിലെത്തിക്കാനുള്ള ആ വൈഭവത്തിന്​ വയസ്​​ 41 ആയിട്ടും മാറ്റൊന്നും കുറഞ്ഞിട്ടില്ല എന്നതിന്​ ഈ ഐ.പി.എല്ലും സാക്ഷി.


ആന മെലിഞ്ഞാൽ തൊഴുത്തിൽ കെട്ടരുത്​,​ എന്നതുപോലെത്തന്നെയാണ്​ പ്രായമായെന്ന്​ കരുതി ഗെയ്​ലിനെ കളിക്കാനിറക്കാത്തതും. ഗെയ്​ലിനെ പുറത്തിരുത്തിയ ഐ.പി.എല്ലിലെ ആദ്യ ഏഴുമത്സരങ്ങളിൽ പഞ്ചാബ്​ ജയിച്ചത്​ ഒന്ന്​ മാത്രം. ഗെയ്​ൽ കളത്തിലിറങ്ങിയ ശേഷം ആറുമത്സരങ്ങളിൽ അഞ്ചും ജയിച്ച്​ പഞ്ചാബ്​ ടൂർണമെൻറിലേക്ക്​ തിരിച്ചുവന്നു. ആറുമത്സരങ്ങളിൽ നിന്നും 46 റൺസ്​ ശരാശരിയിൽ ഗെയ്​ൽ 270 റൺസാണ്​ അടിച്ചുകൂട്ടിയത്​. രാജസ്ഥാനെതിരെ സെഞ്ച്വറി തികച്ച്​ തന്നെ വിമർശിച്ചവർക്ക്​ നേരെ ബാറ്റ്​ ചുഴറ്റാനുള്ള അവസരം ഒരു റൺസകലെ നഷ്​ടമായതി​െൻറ വേദനയിലായിരുന്നു അയാൾ ബാറ്റ്​ വലിച്ചെറിഞ്ഞത്​.

2007 ലെ പ്രഥമ ട്വൻറി ​20 ലോകകപ്പിലെ ഉദ്​ഘാടന മത്സരത്തിൽ ദക്ഷിണാ​ഫ്രിക്കക്കെതിരെ നേടിയ 117 റൺസോ​ടെ ക്രിക്കറ്റി​െൻറ ഈ ഫോർമാറ്റ്​ തനിക്ക്​ വേണ്ടിയുള്ളതാണെന്ന്​ ഗെയ്​ൽ ആഹ്വാനം ചെയ്​തിരുന്നു. അന്താരാഷ്​ട്ര ട്വൻറി 20 മത്സരങ്ങളിലെ ആദ്യ സെഞ്ച്വറി കൂടിയായിരുന്നു അത്.

ഐ.പി.എല്ലി​െൻറ 2009, 2010 സീസണുകളിൽ കൊൽകത്ത നൈറ്റ്​ റൈഡേഴ്​സിനായി കളത്തിലിറങ്ങിയെങ്കിലും തിളങ്ങാനാകാത്ത ഗെയ്​ലിനെ 2011 സീസണിൽ ആരും ലേലത്തിലെടുത്തില്ല. സീസണിൽ ആദ്യ മത്സരങ്ങളിൽ തുടർപരാജയങ്ങളേറ്റുവാങ്ങിയ റോയൽ ചാലഞ്ചേഴ്​സ് ബാംഗ്ലൂർ വെസ്​റ്റ്​ ഇൻഡീസ്​ ടീമിലിടം കിട്ടാത്ത​ ഗെയ്​ലിനെ ഇന്ത്യയിലേക്ക്​ വിളിച്ചു. ​ത​െൻറ പഴയ ടീമായ കൊൽകത്തക്കെതി​രെ നേടിയ സെഞ്ച്വറിയോടെ ഗെയ്​ൽ പീലിവിടർത്തി സീസൺ തുടങ്ങി.


12 മത്സരങ്ങളിൽ നിന്നും 44 സിക്​സറുകളടക്കം 608 റൺ​സ്​ നേടിയാണ്​ ഗെയ്​ൽ സീസൺ അവസാനിപ്പിച്ചത്​. തുടർസീസണുകളിലും മാരകഫോം തുടർന്ന ഗെയിൽ ബൗളർമാരുടെ തലവേദനയായി. എത്രയോ ബൗളർമാർ ഗെയ്​ലി​െൻറ ക്രൂരമായ ആക്രമണത്തിൽ രക്തം പുരണ്ട്​ മടങ്ങി. 2011 ഐ.പി.എല്ലിൽ കൊച്ചി ടസ്​കേഴ്​സി​െൻറ മലയാളി താരം പ്രശാന്ത്​ പരമേശ്വരൻ ഗെയ്​ലിന്​ മുമ്പിൽ ഒരോവറിൽ വഴങ്ങിയത്​ 37 റൺസായിരുന്നു.

2013ൽ പൂനെ വാരിയേഴ്​സിനെതിരായി 66 പന്തുകളിൽ നേടിയ 175 റൺസ്​ ഇന്നും മനുഷ്യസാധ്യമല്ലാത്ത ഇന്നിങ്​സെന്ന്​ കരുതപ്പെടുന്നു. ബിഗ്​ബാഷ്​ ലീഗിലും കരീബിയൻ ലീഗിലുമെല്ലാം ഗെയ്​ലാട്ടം ആവർത്തിച്ചതോടെ യൂണിവേഴ്​സൽ ബോസെന്ന പേരും വീണു. കാണികൾ അയാളെക്കാണാൻ തടിച്ചുകൂടി. സ്ഥിരം തട്ടകമായ ബാംഗ്ലൂർ വിട്ട്​ 2018ലാണ്​ ഗെയ്​ൽ പഞ്ചാബിലെത്തിയത്​.


വമ്പനടിക്കാരിൽ പല പേരുകളും വന്നുപോയെങ്കിലും ക്രിസ്​ ഗെയിലെന്ന​​ പേര്​ ബൗളർമാരുടെ നെഞ്ചിൽ ഇടിമുഴക്കമായി ഇന്നും നിലകൊള്ളുന്നു. അതെ, അതൊരു ജിന്നാണ്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Chris GayleIPL 2020universal boss
Next Story