Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightസൂപ്പർതാരം ഔട്ട്;...

സൂപ്പർതാരം ഔട്ട്; പഞ്ചാബിന്​ വേണ്ടി ഇന്ന്​ ഗെയിൽ കളി​ച്ചേക്കും

text_fields
bookmark_border
സൂപ്പർതാരം ഔട്ട്; പഞ്ചാബിന്​ വേണ്ടി ഇന്ന്​ ഗെയിൽ കളി​ച്ചേക്കും
cancel

സൺറൈസേഴ്​സ്​ ഹൈദരാബാദിനെതിരെ ഇന്ന്​ നടക്കുന്ന ​െഎ.പി.എൽ മത്സരത്തിൽ വിൻഡീസ്​ വെടിക്കെട്ട്​ താരം ക്രിസ്​ ഗെയിൽ കിങ്​സ്​ ഇലവൻ പഞ്ചാബിന്​ വേണ്ടി കളത്തിലിറങ്ങിയേക്കും. അതേസമയം, മറ്റൊരു വെടിക്കെട്ട്​ താരം ഗ്ലെൻ മാക്​സ്​വെല്ലിന്​ ടീമിന്​ പുറത്തേക്കുള്ള വാതിലും തുറക്കും. ഇൻസൈഡ്​ സ്​പോർട്​സ്​ പുറത്തുവിട്ട വാർത്ത ഏതായാലും പഞ്ചാബ്​ ആരാധകർക്ക്​ ആവേശം സമ്മാനിക്കുന്നതാണ്​. ​

ഇന്ത്യൻ പ്രീമിയർ ലീഗിൽ ഗംഭീര റെക്കോർഡുകളുള്ള ഗെയിലിന്​ കെ.എൽ രാഹുൽ-മായങ്ക്​ അഗർവാൾ എന്നിവർ ഫോമിലെത്തിയതോടെയാണ് കഴിഞ്ഞ അഞ്ച്​ മത്സരങ്ങളിൽ​ ടീമിന്​ പുറത്തിരിക്കേണ്ടി വന്നത്​. തുടർച്ചയായി മോശം പ്രകടനങ്ങൾ നടത്തിയത്​​ മാക്​സ്​വെല്ലിന്​ വിനയാവുകയും ചെയ്​തു​. കഴിഞ്ഞ അഞ്ച്​ മത്സരങ്ങളിൽ താരം നേടിയത്​ 41 റൺസ്​മാത്രമാണ്​. അത്​ ഗെയിലിന്​ ഗുണമായി മാറി. സൂപ്പർതാരത്തി​െൻറ വരവോടെ മായങ്ക്​ അഗർവാൾ ബാറ്റിങ്ങിൽ മൂന്നാമനായി ഇറങ്ങേണ്ടിവന്നേക്കും.

നിലവിൽ ​െഎ.പി.എല്ലിലെ മികച്ച റൺവേട്ടക്കാരിൽ ഇടംപിടിച്ചിരിക്കുന്ന മായങ്ക്​ അഗർവാൾ, കെ.എൽ രാഹുൽ കൂട്ടുകെട്ടി​െൻറ പ്രകടനമൊഴിച്ചാൽ പഞ്ചാബ്​ ഇൗ സീസണിൽ വിയർത്തുകൊണ്ടിരിക്കുകയാണ്​. പോയിൻറ്​ ടേബിളിൽ അവസാന സ്ഥാനത്തുള്ള ടീമിന്​ കഴിഞ്ഞ നാല്​ മത്സരങ്ങളിൽ തോൽവിയേറ്റുവാങ്ങാനായിരുന്നു വിധി. ഡെത്ത്​ ബൗളർമാരുടേയും മിഡിൽ ഒാർഡർ ബാറ്റ്​സ്​മാൻമാരുടെയും ഫോമില്ലായ്​മായാണ്​​ ടീമിനെ വല്ലാതെ അലട്ടുന്നത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Chris GayleKXIP
Next Story