Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightഗെയ്​ലാട്ടം കാണാൻ...

ഗെയ്​ലാട്ടം കാണാൻ അവസരം ഒരുങ്ങുന്നു

text_fields
bookmark_border
ഗെയ്​ലാട്ടം കാണാൻ അവസരം ഒരുങ്ങുന്നു
cancel
camera_alt

ക്രിസ്​ ഗെയ്​ൽ പരിശീലനത്തിൽ

ദുബൈ: ഭക്ഷ്യവിഷബാധയേറ്റ്​ ആശുപത്രിയിലായിരുന്ന കിങ്​സ്​ ഇലവൻ പഞ്ചാബി​െൻറ യൂനിവേഴ്​സൽ ബോസ്​ ക്രിസ്​ ഗെയ്​ൽ തിരിച്ചെത്തുന്നു. ആശുപത്രിവാസം കഴിഞ്ഞ്​ ആരോഗ്യം വീണ്ടെടുത്ത വെസ്​റ്റിൻഡീസ്​ താരം കഴിഞ്ഞ ദിവസം പരിശീലനത്തിനിറങ്ങി. വ്യാഴാഴ്​ച ത​െൻറ പഴയ ടീമായ ബാംഗ്ലൂർ ​േറായൽ ചലഞ്ചേഴ്​സിനെതിരായ മത്സരത്തിൽ കത്തിപ്പടരാൻ ശേഷിയുമായി ക്രിസ്​ ഗെയ്​ൽ തിരിച്ചെത്തുമെന്ന്​ പഞ്ചാബ്​ ടീം മാനേജ്​മെൻറ്​ അറിയിച്ചു.

ടൂർണമെൻറിൽ ഏഴു കളി പിന്നി​െട്ടങ്കിലും ഒരു മത്സരത്തിൽപോലും ഗെയ്​ൽ കളിച്ചിട്ടില്ല. ആറു​ കളിയും തോറ്റ ടീം രണ്ടു​ പോയൻറുമായി അവസാന സ്​ഥാനത്താണ്​. കഴിഞ്ഞയാഴ്​ച സൺറൈസേഴ്​സ്​ ഹൈദരാബാദിനെതിരെ ഗെയ്​ൽ കളിക്കാനിരിക്കെയാണ്​ ഭക്ഷ്യവിഷബാ​ധയേൽക്കുന്നത്​. തുടർന്ന്​ ദുബൈ വി.പി.എസ്​ മെഡിയോറിൽ ചികിത്സയിലായിരുന്നു. ഇവിടെനിന്നുള്ള ചിത്രങ്ങൾ വിൻഡീസ്​ താരം സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെക്കുകയും ചെയ്​തു.

തിങ്കളാഴ്​ച പരിശീലനത്തിനിറങ്ങിയ ചിത്രങ്ങളാണ്​ ടീം പുറത്തുവിട്ടത്​. സിക്​സറുകളുടെ ഉത്സവവേദിയായ ഷാർജ സ്​റ്റേഡിയത്തിൽ നാളെ ഗെയ്​ലിറങ്ങു​േമ്പാൾ ആരാധകരും ആവേശ​േത്താടെ കാത്തിരിപ്പിലാണ്​. ആറു​ തോൽവികൾ നേരിട്ട ടീമിന്​ രണ്ടാം പാദത്തിൽ തിരിച്ചുവരവിന്​ ജയം അനിവാര്യമാണ്​.

'നെറ്റ്​സിലും പരിശീലനത്തിലും ക്രിസ്​ ഗെയ്​ൽ നന്നായി കളിച്ചു. അദ്ദേഹം തിരിച്ചുവരവിന്​ സജ്ജമാണ്​' -പഞ്ചാബ്​ ബാറ്റിങ്​ കോച്ച്​ വസീം ജാഫർ പറയുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Chris GayleIPL 2020Cricket
News Summary - Chris Gayle Confirms He Will Play RCB vs KXIP Game In Sharjah
Next Story