കുഴഞ്ഞുവീണു; ന്യൂസിലാൻഡ് ക്രിക്കറ്റർ ക്രിസ് കെയിൻസ് അതീവ ഗുരുതരാവസ്ഥയിൽ
text_fieldsകാൻബറ: ന്യൂസിലാൻഡ് മുൻ ക്രിക്കറ്റ് താരം ക്രിസ് കെയിൻസ് ആസ്ട്രേലിയയിലെ ആശുപത്രിയിൽ ഗുരുതരാവസ്ഥയിലെന്ന് റിപ്പോർട്ട്. താരത്തിന്‍റെ ആരോഗ്യ നില അതീവ ഗുരുതരമാണെന്നാണ് വിവരം.
ആസ്ട്രേലിയൻ തലസ്ഥാനമായ കാൻബറയിൽ വെച്ച് കെയിൻസ് കുഴഞ്ഞുവീഴുകയായിരുന്നു. താരത്തെ സിഡ്നിയിലെ സ്പെഷ്യൽ ആശുപത്രിയിലേക്ക് ഉടൻമാറ്റുമെന്ന് ന്യൂസിലാൻഡ് ഹെറാൾഡ് റിപ്പോർട്ട് ചെയ്തു. ശസ്ത്രക്രിയയോടും അനുകൂലമായി പ്രതികരിക്കുന്നില്ലെന്നാണ് വിവരം.
ഏകദിന ക്രിക്കറ്റിലെ എക്കാലത്തേയും മികച്ച ആൾറൗണ്ടർമാരിലൊരാളായി എണ്ണപ്പെടുന്ന കെയിൻസ് 215 ഏകദിനങ്ങളിലും 62 ടെസ്റ്റുകളിലും ന്യൂസിലാൻഡിനായി കളത്തിലിറങ്ങിയിട്ടുണ്ട്. 2006ലാണ് കെയിൻസ് വിരമിച്ചത്. തുടർന്ന് ഇന്ത്യൻ ക്രിക്കറ്റ് ലീഗിൽ കളിച്ച കെയിൻസ് വാതുവെപ്പ് വിവാദത്തിൽ അകപ്പെട്ടിരുന്നു. സാമ്പത്തികമായി ഏറെ ബുദ്ധിമുട്ടുകൾ നേരിട്ട കെയിൻസ് ബസ് ക്ലീനിങ് ജോലിെചയ്യുന്ന വാർത്തകൾ പുറത്ത് വന്നിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

