20,000 തികച്ച് ‘എലീറ്റ് ലിസ്റ്റി’ൽ പൂജാര
text_fieldsമുംബൈ: ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ 20,000 റൺസ് എന്ന അത്യപൂർവ നേട്ടവുമായി ചേതേശ്വർ പൂജാര മികവിന്റെ മഹാപുസ്തകത്തിൽ. രഞ്ജിയിൽ വിദർഭക്കെതിരെ സൗരാഷ്ട്രക്കായി ബാറ്റു വീശുന്നതിനിടെയാണ് സചിൻ ടെണ്ടുൽക്കർ, രാഹുൽ ദ്രാവിഡ്, സുനിൽ ഗവാസ്കർ എന്നിവർ നേരത്തെ കുറിച്ച വലിയ നേട്ടം പൂജാരയും സ്വന്തമാക്കിയത്. 260 കളികളിൽ 51.96 ശരാശരിയിലാണ് താരം 20,000 റൺസ് പിന്നിട്ടത്. രാഹുൽ ദ്രാവിഡ് 23,794ഉം സചിൻ 25,396ഉം ഗവാസ്കർ 25,834ഉം നേടിയിട്ടുണ്ട്. രഞ്ജിയിൽ എന്നും സ്ഥിരതയാർന്ന പ്രകടനവുമായി നിറഞ്ഞുനിൽക്കുന്ന 36കാരന് ദേശീയ ജഴ്സിയിൽ 103 കളികളലായി 7,195 റൺസ് ആണ് സമ്പാദ്യം. സമീപകാലത്ത് ടെസ്റ്റിൽ ഇന്ത്യൻ നിരയിൽ പൂജാര സാന്നിധ്യമല്ല.

