Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ടെസ്റ്റ് ലോകചാമ്പ്യൻഷിപ്പ് ഫൈനലിൽ ഇടംകിട്ടുമോ?- ഇംഗ്ലണ്ടിൽ പോയി സെഞ്ച്വറിയടിച്ച് പൂജാര
text_fieldsbookmark_border
ഇംഗ്ലണ്ടിലെ ലോർഡ്സ് മൈതാനത്ത് ജൂണിൽ നടക്കുന്ന ഇന്ത്യ- ഓസീസ് ടെസ്റ്റ് ലോകചാമ്പ്യൻഷിപ്പ് ഫൈനലിനുള്ള ടീമിൽ ചേതേശ്വർ പൂജാരയുടെ സാന്നിധ്യം ഏകദേശം ഉറപ്പാണ്. ഏകദിന, ട്വന്റി20 ഫോർമാറ്റുകളിൽ അത്ര വേഗം പോരെങ്കിലും ടെസ്റ്റിൽ ഒഴിച്ചുനിർത്താനാവാത്തവനാണ് താരം.
ഐ.പി.എല്ലിലില്ലാത്ത പൂജാര ഇംഗ്ലീഷ് കൗണ്ടി ക്രിക്കറ്റിൽ സസെക്സ് ടീം ക്യാപ്റ്റനാണ്. ഡർഹാമിനെതിരായ മത്സരത്തിൽ സെഞ്ച്വറി കുറിച്ചാണ് താരം തന്റെ സാന്നിധ്യമറിയിച്ചത്. രണ്ടു വിക്കറ്റ് നഷ്ടത്തിൽ ടീം 44 റൺസുമായി നിൽക്കെ ക്രീസിലെത്തിയ താരം 163 പന്തിൽ നേടിയത് 115 റൺസ്. കഴിഞ്ഞ സീസണിൽ ഇവിടെ പൂജാര അഞ്ച് സെഞ്ച്വറികൾ നേടിയിരുന്നു. ചാമ്പ്യൻഷിപ്പ് ടോപ് സ്കോറർമാരിൽ നാലാമതുമായിരുന്നു- എട്ടു കളികളിൽ സമ്പാദ്യം 1094 റൺസ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

