മുംബൈക്കെതിരെ ആധികാരിക ജയവുമായി ധോണിപ്പട
text_fieldsചെന്നൈ: ഐ.പി.എല്ലിലെ എൽ ക്ലാസികോ പോരിൽ മുംബൈ ഇന്ത്യൻസിനെ തകർത്ത് ചെന്നൈ സൂപ്പർ സിങ്. പ്ലേ ഓഫ് സാധ്യതകൾ നിലനിർത്താൻ ജയം അനിവാര്യമായ മത്സരത്തിൽ ചെന്നൈ 14 പന്ത് ബാക്കിനിൽക്കെയാണ് ലക്ഷ്യം കണ്ടത്. മുംബൈയെ 139 റൺസിൽ എറിഞ്ഞ ഒതുക്കിയ ചെന്നൈ നാല് വിക്കറ്റ് നഷ്ടത്തിലാണ് അനായസ ജയം കുറിച്ചത്.
ടോസ് ലഭിച്ച ചെന്നൈ നായകൻ എം.എസ് ധോണി മുംബൈയെ ബാറ്റിങ്ങിനയയ്ക്കുകയായിരുന്നു. ധോണിയുടെ തീരുമാനം അക്ഷരംപ്രതി ശരിവയ്ക്കുകയായിരുന്നു ചെന്നൈ പേസർമാർ. പവർപ്ലേയിൽ തന്നെ കാമറോൺ ഗ്രീൻ, ഇഷൻ കിഷൻ, രോഹിത് ശർമ എന്നിങ്ങനെ മൂന്ന് മുൻനിര ബാറ്റർമാരെ തുഷാർ ദേശ്പാണ്ഡെയും ദീപക് ചഹാറും ചേർന്ന് കൂടാരം കയറ്റി. ചഹാറും ദേശ്പാണ്ഡെയും പവർപ്ലേയിൽ നൽകിയ മികച്ച തുടക്കം മുതലെടുത്ത് മധ്യഓവറുകളിലും ഡെത്ത് ഓവറിലും ഗംഭീരമായി പൂർത്തിയാക്കിയ പതിരാന തന്നെയാണ് ചെന്നൈ ബൗളർമാരിൽ ഏറ്റവും നന്നായി തിളങ്ങിയത്. ചഹാറും ദേശ്പാണ്ഡയും രണ്ട് വിക്കറ്റ് നേടിയപ്പോൾ പതിരാന മൂന്ന് വിക്കറ്റ് വീഴ്ത്തി.
തുടർച്ചയായി രണ്ടാം മത്സരത്തിലും സംപൂജ്യനായി രോഹിത് ശർമ ഐ.പി.എല്ലിലെ ഏറ്റവും കൂടുതൽ 'ഡക്ക്' റെക്കോർഡ് എന്ന നാണക്കേട് സ്വന്തം പേരിൽ കുറിച്ച മത്സരം കൂടിയായി ഇത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ ചെന്നൈക്കായി റിതുരാജ് ഗെയ്ക്‍വാദും കോൺവേയും ചേർന്ന് മികച്ച തുടക്കമാണ് നൽകിയത്. രഹാനയും റായിഡുവും തിളങ്ങിയില്ലെങ്കിലും അനായാസമായി ചെന്നൈ വിജയം പിടിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

