Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightകളിച്ചില്ലെങ്കിലും...

കളിച്ചില്ലെങ്കിലും ശമ്പളം കിട്ടും; ചില ചെ​െന്നെ കളിക്കാരുടെ വിചാരം ഇത്​ സർക്കാർ ജോലിയെന്നാണ്​ -സെവാഗ്​

text_fields
bookmark_border
കളിച്ചില്ലെങ്കിലും ശമ്പളം കിട്ടും; ചില ചെ​െന്നെ കളിക്കാരുടെ വിചാരം ഇത്​ സർക്കാർ ജോലിയെന്നാണ്​ -സെവാഗ്​
cancel

ന്യൂഡൽഹി: ഐ.പി.എല്ലിൽ ചെന്നൈ സൂപ്പർകിങ്​സ്​ നാലാം തോൽവി ഏറ്റുവാങ്ങിയതിന്​ പിന്നാലെ രൂക്ഷമായി വിമർ​ശിച്ച്​ മുൻ ഇന്ത്യൻ ഓപ്പണർ വിരേന്ദർ സെവാഗ്​. ബുധനാഴ്​ച നടന്ന മത്സരത്തിൽ കൊൽകത്ത നൈറ്റ്​ റൈഡേഴ്​സ്​ ഉയർത്തിയ 168 റൺസ്​ വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ ചെ​െന്നെ 10 റൺസിന്​ പരാജയപ്പെട്ടിരുന്നു. ഇതിന്​ പിന്നാലെയായിരുന്നു സെവാഗി​െൻറ പ്രതികരണം.

''അത്​ ചേസ്​ ചെയ്യാവുന്ന സ്​കോറായിരുന്നു. പക്ഷേ പന്തുകൾ പാഴാക്കിയ കേദാർ ​ജാദവും രവീന്ദ്ര ജദേജയും സഹായിച്ചില്ല. ചില ചെ​െന്നെ ബാറ്റ്​സ്​മാൻമാരുടെ വിചാരം ഇതൊരു സർക്കാർ ജോലിയെന്നാണ്​. നിങ്ങൾ മികച്ച പ്രകടനം നടത്തിയാലും ഇല്ലെങ്കിലും ശമ്പളം കിട്ടും''- സെവാഗ്​ ​ക്രിക്​ബസിനോട്​ പ്രതികരിച്ചു. കൊൽക്ക​ത്തയെ ജയിപ്പിക്കാൻ വേണ്ടിയാണ്​ കേദാർ ജാദവ് ​കളിച്ചതെന്നും ജാദവാണ്​ 'മാൻ ഓഫ്​ ദി മാച്ച്​'എന്നും സെവാഗ്​ പരിഹസിച്ചു.

ഷെയ്​ൻ വാട്​സ​െൻറ അർധ സെഞ്ച്വറി മികവിൽ 12 ഓവറിൽ രണ്ട്​ വിക്കറ്റ്​ നഷ്​ടത്തിൽ 99 റൺസെടുത്തിരുന്ന ചെ​െന്നെ പിന്നീട്​ അവിശ്വസനീയമായി തകരുകയായിരുന്നു. മത്സരത്തിലെ മെല്ലെപ്പോക്കി​െൻറ പേരിൽ 12 പന്തിൽ നിന്നും 7 റൺസെടുത്ത കേദാർ ജാദവ്​ ഏറെ വിമർശനം നേരിട്ടിരുന്നു. നായകൻ ​മഹന്ദ്രേ സിങ്​ ധോണിക്ക്​ 12 പന്തിൽ നിന്നും 11 റൺസെടുക്കാനേ ആയുള്ളൂ. 8 പന്തിൽ നിന്നും 21 റൺസെടുത്ത ജ​ദേജ മത്സരം കൈവിട്ട ശേഷമാണ്​ വലിയ ഷോട്ടുകളുതിർത്തത്​. ഡ്വയ്​ൻ ബ്രാവോയെ ഇറക്കാതെ കേദാർ ​ജാദവിനെ ഇറക്കിയതിനെതിരെയും പലരും വി​മർശനമുയർത്തി.

നേരേത്ത ചെ​​െന്നെ കളിക്കാർക്ക്​ ഗ്ലൂകോസ്​ നൽകണമെന്ന്​ സെവാഗ് പ്രതികരിച്ചിരുന്നു.ശനിയാഴ്​ച റോയൽ ചാലഞ്ചേഴ്​സ്​ ബാംഗ്ലൂരിനെതിരെയാണ്​ ചെ​െന്നെയുടെ അടുത്ത മത്സരം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Virender SehwagCSKIPL 2020
Next Story