Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_right'തല'തളർന്നതോടെ ഉടലാകെ...

'തല'തളർന്നതോടെ ഉടലാകെ തളർന്നു; ഈ ചെന്നൈ സൂപ്പർകിങ്​സിന്​ ഇതെന്തു പറ്റി?

text_fields
bookmark_border
തലതളർന്നതോടെ ഉടലാകെ തളർന്നു; ഈ ചെന്നൈ സൂപ്പർകിങ്​സിന്​ ഇതെന്തു പറ്റി?
cancel

ദുബൈ: ''ഇന്ത്യൻ ​പ്രീമിയർ ലീഗെന്നാൽ അത്​ ഫൈനലിൽ ചെ​ന്നൈ സൂപ്പർകിങ്​സി​െൻറ എതിരാളിയെ കണ്ടെത്തുന്നതിനുള്ള ഒരു ടൂർണമെൻറ്​ മാത്രമാണ്​''.പോയ വർഷങ്ങളിൽ ചെന്നൈ ആരാധകർ ആഘോഷിച്ചിരുന്ന വാക്കുകളാണിവ.

പക്ഷേ ഇക്കുറി അറേബ്യൻ മണ്ണിൽ ഐ.പി.എൽ പുരോഗമിക്കു​േമ്പാൾ പത്തുമത്സരങ്ങളിൽ ഏഴും തോറ്റ്​ പുറ​ത്തേക്കുള്ള വഴിയിലാണ്​ ചെ​െന്നെ. ശേഷിക്കുന്ന നാലുമത്സരങ്ങൾ വിജയിച്ചാലും സെമി ഫൈനലിൽ കളിക്കാൻ നേരിയ സാധ്യത മാത്രം.


2008 മുതൽ ആരംഭിച്ച ഐ.പി.എല്ലിൽ ചെന്നൈ സെമിഫൈനൽ കളിക്കാത്ത ആദ്യ ടൂർണമെൻറാണിത്​. അതിൽ മൂന്നുതവണ ജേതാക്കളായി. ആറുതവണ റണ്ണേഴ്​സ്​ അപ്പ്​. ഇതിനുമുമ്പുള്ള ഏറ്റവും മോശം പ്രകടനം 2009ൽ സെമിഫൈനലിൽ പുറത്തായതാണ്​!

കോഴ വിവാദത്തെത്തുടർന്ന്​ 2016ലും 2017ലും കളത്തിന്​ പുറത്തായെങ്കിലും 2018ൽ ചാമ്പ്യൻമാരായി ഐ.പി.എല്ലിലേക്ക്​ രാജകീയമായി തിരിച്ചുവന്നു. ആരിലും അസൂയ ഉയർത്തുന്ന പ്രകടനവുമായി ഐ.പി.എൽ രാവുകളിൽ അരങ്ങുവാണിരുന്ന ധോണിപ്പടക്ക്​​ ഇക്കുറി എന്താണ്​ പറ്റിയത്​.

തലതളർന്നു; എല്ലാവരും തളർന്നു

ആദ്യ സീസൺ മുതൽ ടീമി​െൻറ യന്ത്രമായ നായകൻ എം.എസ്​ ധോണിയുടെ തളർച്ച തന്നെയാണ്​ ടീമിനും വിനയാകുന്നത്​. 10 മത്സരങ്ങളിൽ നിന്നും ആകെ നേടാനായത്​ 164 റൺസ്​ മാത്രം. ​അവസാന ഓവറുകളിലും ആവശ്യഘട്ടങ്ങളിലും പന്ത്​ സ്​ട്രൈക്ക്​ ചെയ്യാനാകാതെ ഉഴലുന്ന ധോണി ടീമി​െൻറ ആത്മവിശ്വാസത്തെ പലപ്പോഴും തകർക്കുന്നു.


റിവ്യൂ എടുക്കുന്നതിലും ബൗളർമാരെ പന്തേൽപ്പിക്കുന്നതിലുമെല്ലാം ധോണിയിൽ തെറ്റുകൾ സംഭവിക്കുന്നു. മത്സരത്തിനിടയിൽ ശാരീരിക തളർച്ച അനുഭവപ്പെടുന്ന ധോണിയേയും ടൂർണമെൻറിനിടയിൽ കണ്ടു. ചെന്നൈയുടെ എല്ലാമെല്ലാമായ തലയുടെ മോശം പ്രകടനം ടീമിനെയൊന്നാകെ ബാധിച്ചിരിക്കുന്നു എന്നുവേണം പറയാൻ. കീപ്പിങ്ങിൽ മാത്രമാണ്​ ധോണി ഭേദപ്പെട്ട പ്രകടനം കാഴ്​ച വെച്ചത്​. 'ക്യാപ്​റ്റൻ കൂൾ' അമ്പയറോട്​ കയർക്കുന്ന കാഴ്​ചക്കും ഇക്കുറി ആരാധകർ സാക്ഷിയായി.

ബാധ്യതയാകുന്ന താരങ്ങൾ

ടീമിലെ ഫിനിഷറുടെ റോൾ നിർവഹിക്കേണ്ട കേദാർ ജാദവ്​ എട്ടുമത്സരങ്ങളിൽ നിന്നും ആകെ നേടിയത്​ 62 റൺസ്​ മാത്രം. സ്​ട്രൈക്ക്​​ റേറ്റ്​ 100ലും താഴെ. അവസാന ഓവറുകളിൽ പന്ത്​ ബാറ്റിൽ കണക്​ട്​ ചെയ്യാൻ പോലുമാകാതെ ഉഴലുന്ന ജാദവി​െൻറ പ്രകടനങ്ങൾക്ക്​ ടീം വലിയ വിലകൊടുക്കേണ്ടിവന്നു.

പോയ സീസണുകളിൽ ചെന്നൈയുടെ ​നെടുന്തൂൺ ആയിരുന്ന ഡ്വെയ്​ൻ ബ്രാവോയും അ​േമ്പ പരാജയമായി. ആകെ നേടിയത്​ ഏഴുറൺസ്​. ബൗളിങ്ങിൽ ആറുവിക്കറ്റുകൾ വീഴ്ത്തി​യെങ്കിലും ഇക്കണോമി ഒമ്പതിനടുത്ത്​. ഫോമിലല്ലാത്ത ബ്രാവോയെ പലകളികളിലും ചെന്നൈ പുറത്തിരുത്തി.


പത്തുമത്സരങ്ങളിൽ നിന്നും 194 റൺസും നാലുവിക്കറ്റുകളുമാണ്​ രവീന്ദ്ര ജദേജയുടെ സംഭാവന. ശരാശരി ഒരു ഓവറിൽ വഴങ്ങിയത്​ 9.34 റൺസ്​!. ഒറ്റപ്പെട്ട മത്സരങ്ങളൊഴിച്ചാൽ നനഞ്ഞ പടക്കമായ ഷെയ്​ൻ വാട്​സൺ, സ്​പിന്നർ പിയൂഷ്​ ചൗള, സാം കറൻ എന്നിവർക്കു​പുറമേ കിട്ടിയ അവസരങ്ങളിൽ തിളങ്ങാതിരുന്ന ലുംഗി എൻഗിഡി, മുരളി വിജയ്​ എന്നിവരെല്ലാവരും ടീമിനായി തങ്ങളുടെ 'വിലപ്പെട്ട' സംഭാവനകൾ നൽകി.

10 മത്സരങ്ങളിൽ 375 റൺസെടുത്ത ഫാഫ്​ ഡു​െപ്ലസിസും 7.10 ഇക്കണോമിയിൽ പത്തുവിക്കറ്റുകൾ വീഴ്​ത്തിയ ദീപക്​ ചഹാറുമാണ്​ ​മഞ്ഞപ്പടയെ വലിയ നാണക്കേടുകളിൽ നിന്നും വലിച്ചുകയറ്റിയത്​.

വയസ്സൻമാരുടെ കൂടാരം

നായകൻ ധോണി, ഓപ്പണർ ഷെയ്​ൻ വാട്​സൺ എന്നിവർക്ക്​ പ്രായം 39, ഫാഫ്​ ഡു​െപ്ലസിസിന്​ 36, ഡ്വയ്​ൻ ബ്രാവോക്ക്​ 37, അമ്പാട്ടി റായുഡുവിനും കേദാർ ജാദവിനും​ 35,​ ജദേജയും ചൗളയും 30 പിന്നിട്ടവർ, റിസർവ്വിലുള്ള ഇമ്രാൻ താഹിറിന്​ 41.. എന്നിങ്ങനെ നീളുന്നു ചെന്നൈയുടെ പ്രായക്കണക്ക്​.

ടീമി​െൻറ പ്രധാനതാരങ്ങളെല്ലാം അന്താരാഷ്​ട്ര മത്സരങ്ങളിൽ നിന്നും വിരമിച്ചവരോ അതി​െൻറ അരികിലുള്ളവരോ ആണെന്നർഥം. ഇവരെ മാറ്റിപ്പരീക്ഷിക്കാൻ പോന്ന വിഭവങ്ങൾ റിസർവ്വിലുമില്ല. കഴിഞ്ഞ സീസണിൽ ഭേദപ്പെട്ട നിലയിൽ പന്തെറിഞ്ഞിരുന്ന മുൻ ലോക ഒന്നാം നമ്പർ താരം താഹിറിന്​ ഇതുവരെയും അവസരം ലഭിച്ചിട്ടില്ല.


എല്ലാത്തിലുമുപരി ഫീൽഡിലും ബാറ്റിലും നിറഞ്ഞുകളിച്ചിരുന്ന സുരേഷ്​ റൈന​യുടെ അസാന്നിധ്യം ചെന്നൈ ശരിക്കും അറിയുന്നുണ്ട്​. ഐ.പി.എല്ലിൽ 5368 റൺസെടുത്തിട്ടുള്ള റൈനയുടെ സ്​ട്രൈക്ക്​ റേറ്റ്​ 137.14 ആണ്​.

ചെന്നൈയുടെ മഞ്ഞജഴ്​സിയിൽ ഇക്കുറികാണുന്ന താരങ്ങളിലേറെയും ഇനിയൊരു ഐ.പി.എല്ലിന്​ ബാല്യമില്ലാത്തവരോ അതർഹിക്കാത്ത​വരോ ആണെന്നർത്ഥം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Chennai Super KingsMS DhoniIPL 2020
Next Story