Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightസഞ്ജുവിന്റെ...

സഞ്ജുവിന്റെ ഓട്ടോ​ഗ്രാഫിനായി തിരക്കുകൂട്ടി ആരാധകർ; ചെന്നൈയിൽ താരത്തെ കളിപ്പിക്കണമെന്ന് സുരേഷ് റെയ്ന

text_fields
bookmark_border
സഞ്ജുവിന്റെ ഓട്ടോ​ഗ്രാഫിനായി തിരക്കുകൂട്ടി ആരാധകർ; ചെന്നൈയിൽ താരത്തെ കളിപ്പിക്കണമെന്ന് സുരേഷ് റെയ്ന
cancel

ചെന്നൈ: ട്വന്റി20 ലോകകപ്പ് ക്രിക്കറ്റിലെ സൂപ്പർ എട്ടിൽ ദക്ഷിണാഫ്രിക്കയോട് ആദ്യകളിയിൽ ദയനീയ തോൽവി വഴങ്ങിയ ഇന്ത്യൻ ടീം നാളെ അതിനിർണായക മത്സരത്തിൽ സിംബാബ്​‍വെക്കെതിരെ കൊമ്പുകോർക്കാനിറങ്ങുന്നു. ചെന്നൈ ചെപ്പോക്ക് സ്റ്റേഡിയം വേദിയാകുന്ന മത്സരത്തിൽ മലയാളി ബാറ്റർ സഞ്ജു സാംസൺ കളത്തിലിറങ്ങുമെന്നാണ് സൂചന. അഭിഷേക് ശർമ, തിലക് വർമ, റിങ്കു സിങ് തുടങ്ങിയവർ നിരന്തരം പരാജയപ്പെടുമ്പോഴും സഞ്ജുവിന് അവസരം നൽകാത്ത ടീം മാനേജ്മെന്റ് നിലപാടിനെതിരെ നിശിത വിമർശനമുയർന്നിരുന്നു. ഈ സാഹചര്യത്തിലാണ് സുപ്രധാന മത്സരത്തിൽ താരത്തെ കളിപ്പിക്കാൻ ആതിഥേയ ടീം ഒരുങ്ങുന്നത്. നമീബിയക്കെതിരെ ഗ്രൂപ് മത്സരത്തിൽ എട്ടു പന്തിൽ 22 റൺസെടുത്ത സഞ്ജുവിനെ പിന്നീട് ഒരു മത്സരങ്ങളിലും ഇന്ത്യ പരിഗണിച്ചിരുന്നില്ല.

വരാനിരിക്കുന്ന ഐ.പി.എൽ ടൂർണമെന്റിൽ രാജസ്ഥാൻ റോയൽസിൽനിന്ന് ചെ​ന്നൈ സൂപ്പർ കിങ്സിലേക്ക് കൂടുമാറിയ സഞ്ജുവായിരുന്നു ചെപ്പോക്കി​ൽ ഇന്ത്യൻ ടീമിന്റെ പരിശീലനത്തിൽ ശ്രദ്ധാകേന്ദ്രം. എം.എ. ചിദംബരം സ്റ്റേഡിയത്തിൽ പരിശീലനത്തിനെത്തിയ സഞ്ജുവിനെ ആരാധകർ ഓട്ടോഗ്രാഫിനായി പൊതിയുന്ന ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലാണ്. പരിശീലനം കഴിഞ്ഞെത്തു​ന്ന സഞ്ജുവിനെ ഒരുനോക്കു കാണാൻ നിരവധി ആരാധകരാണ് സ്റ്റേഡിയ പരിസരത്തെത്തിയത്. ആരാധകരെ അഭിവാദ്യം ചെയ്ത ഇന്ത്യൻ താരം ഓട്ടോഗ്രാഫിനായുള്ള അവരുടെ അഭ്യർഥന സ്നേഹപൂർവം പരിഗണിക്കുകയും ചെയ്തു.

മൂന്നാം നമ്പറിൽ സഞ്ജുവിനെ ഇറക്കണമെന്ന് റെയ്ന

ദക്ഷിണാ​ഫ്രിക്കയോട് 76 റൺസിന്റെ ദയനീയ തോൽവി വഴങ്ങിയ ഇന്ത്യൻ നിരയിൽ മാറ്റം വേണമെന്ന ആവശ്യം ശക്തമാണ്. സഞ്ജുവിന് അവസരം നൽകാൻ ടീം മാനേജ്മെന്റി​നെ നിർബന്ധിതരാക്കുന്നതും അതുതന്നെ. സിംബാബ്​‍വെക്കെതിരെ ​േപ്ലയിങ് ഇലവനിൽ സഞ്ജുവിനെ ഉൾപ്പെടുത്തണമെന്ന് മുൻ ഇ0ന്ത്യൻ താരം സുരേഷ് റെയ്ന ആവശ്യപ്പെട്ടു.

‘മൂന്നാം നമ്പറിൽ ഒരു വലം കൈ ബാറ്റ്സ്മാൻ ആവശ്യമാണ്. തിലക് വർമയോ സഞ്ജുവോ ആരാണ് മൂന്നാം നമ്പറിൽ ഇറങ്ങുക? സി.എസ്.കെ ഈ സീസണിൽ സഞ്ജുവിനെ ടീമിലെത്തിച്ചിട്ടുണ്ട്. അവിടെ അവന്റെ പ്രകടനം ഏതുവിധത്തിലായിരിക്കുമെന്ന് കാത്തിരുന്ന് കാണാം. കാണികളുടെ പൂർണ പിന്തുണ സഞ്ജുവിനുണ്ടാകും. ഓപണറായി രണ്ടു ഇട​ൈങ്കയന്മാർ പാഡുകെട്ടുന്ന സ്ഥിതിക്ക് മൂന്നാം നമ്പറിൽ സഞ്ജുവിനെ ക്രീസിലിറക്കണമെന്നാണ് എന്റെ അഭിപ്രായം’ -റെയ്ന പറഞ്ഞു. വാഷിങ്ടൺ സുന്ദറിനെ മാറ്റി ​േപ്ലയിങ് ഇലവനിൽ അക്സർ പട്ടേലിന് അവസരം നൽകണമെന്നും റെയ്ന ആവശ്യപ്പെട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:chennai super kingssuresh rainaSanju SamsonICC T20 world cup 2026
News Summary - Chennai fans crowd Sanju Samson for autograph ahead of IND vs ZIM T20 World Cup match
Next Story