Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightചെന്നൈയിൽ തലമാറ്റം; ...

ചെന്നൈയിൽ തലമാറ്റം; ധോ​ണി ഒ​ഴി​ഞ്ഞു, പ​ക​രം ജ​ദേ​ജ

text_fields
bookmark_border
ചെന്നൈയിൽ തലമാറ്റം;  ധോ​ണി ഒ​ഴി​ഞ്ഞു,   പ​ക​രം ജ​ദേ​ജ
cancel
Listen to this Article

മുംബൈ: ഐ.പി.എല്ലിൽ കിരീടം നിലനിർത്താൻ ഇറങ്ങുന്ന ചെന്നൈ സൂപ്പർ കിങ്സിന്റെ തലപ്പത്ത് മാറ്റം. ഐ.പി.എൽ തുടങ്ങിയതു മുതൽ ചെന്നൈയെ നയിക്കുകയും ടീമിന് നാലു കിരീടം സമ്മാനിക്കുകയും ചെയ്ത നായകൻ മഹേന്ദ്ര സിങ് ധോണി അപ്രതീക്ഷിതമായി പടിയിറങ്ങി. രവീന്ദ്ര ജദേജയാണ് പുതിയ നായകൻ. നായകസ്ഥാനം കൈമാറാൻ ധോണി തീരുമാനിക്കുകയായിരുന്നെന്നും ജദേജയെ നായകനായി ധോണിതന്നെയാണ് നിർദേശിച്ചതെന്നും ചെന്നൈ സൂപ്പർ കിങ്സ് വാർത്തക്കുറിപ്പിൽ അറിയിച്ചു. ഈ സീസണിലും തുടർന്നും 40കാരനായ ധോണി ചെന്നൈക്കൊപ്പം തുടരുമെന്നും ക്ലബ് വ്യക്തമാക്കി.

2008ൽ ഐ.പി.എൽ തുടങ്ങിയതുമുതൽ 12 സീസണുകളിൽ ധോണി ചെന്നൈയെ നയിച്ചു. ചെന്നൈക്ക് വിലക്ക് കിട്ടിയ രണ്ട് സീസണുകളിൽ ധോണി പുണെ സൂപ്പർ ജയന്റ്സിന്റെ നായകനായിരുന്നു. ചെന്നൈയെ 213 കളികളിൽ നയിച്ച ധോണിയുടെ ക്രെഡിറ്റിൽ 130 ജയങ്ങളുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:dhoniIPL 2022
News Summary - Change in Chennai; Dhoni resigns Instead, Jadeja
Next Story