ബ്രണ്ടൻ മക്കല്ലത്തെ മാറ്റി; കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന് പുതിയ പരിശീലകൻ
text_fieldsബോളിവുഡ് സൂപ്പർ താരം ഷാരൂഖ് ഖാന്‍റെ ഉടമസ്ഥതയിലുള്ള ഐ.പി.എൽ ടീമായ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന് പുതിയ പരിശീലകൻ. ന്യൂസിലാൻഡ് മുൻ താരമായ ബ്രണ്ടൻ മക്കല്ലത്തിനു പകരം ചന്ദ്രകാന്ത് പണ്ഡിറ്റിനെ പുതിയ കോച്ചായി നിയമിച്ചു.
ആഭ്യന്തര ക്രിക്കറ്റിൽ പരിശീലക കുപ്പായത്തിൽ പേരെടുത്തയാളാണ് ചന്ദ്രകാന്ത്. വിവിധ രഞ്ജി ടീമുകൾക്ക് കിരീടം നേടികൊടുക്കുന്നതിൽ അദ്ദേഹം നിർണായക പങ്കുവഹിച്ചിട്ടുണ്ട്. ഈ വർഷത്തെ രഞ്ജി ക്രിക്കറ്റിൽ മധ്യപ്രദേശ് ആദ്യമായി കിരീടം ചൂടിയത് ചന്ദ്രകാന്തിന്‍റെ പരിശീലനത്തിലായിരുന്നു.
യാത്രയുടെ അടുത്ത ഘട്ടത്തിൽ ടീമിനെ നയിക്കാൻ ചന്തു നൈറ്റ് റൈഡേഴ്‌സ് കുടുംബത്തോടൊപ്പം ചേരുന്നതിൽ ഞങ്ങൾ വളരെ ആവേശത്തിലാണെന്ന് കെ.കെ.ആർ സി.ഇ.ഒ വെങ്കി മൈസൂർ പറഞ്ഞു. ഏറ്റെടുത്ത ഉത്തരവാദിത്വത്തോടുള്ള അഗാധമായ പ്രതിബദ്ധതയും ആഭ്യന്തര ക്രിക്കറ്റിലെ വിജയങ്ങളുട ട്രാക്ക് റെക്കോഡും എല്ലാവർക്കും അറിയാം. ഞങ്ങളുടെ നായകൻ ശ്രേയസ് അയ്യറുമായുള്ള അദ്ദേഹത്തിന്റെ പങ്കാളിത്തത്തിന് ഞങ്ങൾ കാത്തിരിക്കുകയാണ്, അത് ആവേശകരമായ ഒന്നായിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഈ ഉത്തരവാദിത്വം ഏൽപിച്ചതിൽ അതിയായ സന്തോഷവും ബഹുമാനവും ഉണ്ട്. താരങ്ങളിൽനിന്നും മറ്റുള്ളവരിൽ നിന്നും നൈറ്റ് റൈഡേഴ്സ് കുടുംബത്തെ കുറിച്ചും വിജയത്തിന്റെ പാരമ്പര്യത്തെക്കുറിച്ചും ഞാൻ ഒരുപാടു കേട്ടിട്ടുണ്ട്. സപ്പോർട്ട് സ്റ്റാഫിന്റെയും കളിക്കാരുടെയും യോഗ്യതയിൽ താൻ സംതൃപ്തനാണെന്നും അദ്ദേഹം പ്രതികരിച്ചു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

