സെഞ്ച്വറിയുമായി റൺമല തീർത്ത് രചിനും വില്യംസണും; കിവീസിനെതിരെ ദക്ഷിണാഫ്രിക്കക്ക് 363 റൺസ് വിജയലക്ഷ്യം
text_fieldsലാഹോർ: ഓപണർ രചിൻ രവീന്ദ്രയും വെറ്ററൻ ബാറ്റർ കെയിൻ വില്യംസണും സെഞ്ച്വറിയുമായി കളം നിറഞ്ഞ ചാമ്പ്യൻസ് ട്രോഫി രണ്ടാം സെമിയിൽ ദക്ഷിണാഫ്രിക്കക്കെതിരെ ന്യൂസിലാൻഡിന് കൂറ്റൻ സ്കോർ. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ന്യൂസിലാൻഡ് നിശ്ചിത 50 ഓവറിൽ ആറു വിക്കറ്റ് നഷ്ടത്തിൽ 362 റൺസെടുത്തു.
101 പന്തുകളിൽ നിന്ന് 13 ഫോറും ഒരു സിക്സും ഉൾപ്പെടെ 108 റൺസാണ് രചിൻ രവീന്ദ്ര നേടിയത്. വില്യംസൺ 94 പന്തുകളിൽ നിന്ന് പത്ത് ഫോറും രണ്ട് സിക്സും സഹിതം 102 റൺസെടുത്തു.
അവസാന ഓവറുകളിൽ കത്തിക്കയറിയ ഗ്ലെൻ ഫിലിപ്പും (27 പന്തിൽ പുറത്താകാതെ 49) ഡാരി മിച്ചലും (37 പന്തിൽ 49) ചേർന്നാണ് ടീമിനെ പടുകൂറ്റൻ സ്കോറിലെത്തിച്ചത്. ഓപണർ വിൽയങ് 21 ഉം ടോം ലതാം നാലും മിഖായേൽ ബ്രേസ് വെൽ 16 ഉം റൺസെടുത്ത് പുറത്തായി. നായകൻ മിച്ചൽ സാന്റർ രണ്ടു റൺസുമായി പുറത്താകാതെ നിന്നു.
ദക്ഷിണാഫ്രിക്കക്ക് വേണ്ടി ലുങ്കി എൻഗിഡിയുടം കഗിസോ റബദയും രണ്ടു വീതം വിക്കറ്റ് വീഴ്ത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

