Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightവി​ഷ്​​ണു വി​നോ​ദി​ന്​...

വി​ഷ്​​ണു വി​നോ​ദി​ന്​ സെ​ഞ്ച്വ​റി; വിജയ്​ ഹസാരെ ട്രോഫിയിൽ മ​ഹാ​രാ​ഷ്​​ട്ര​യെ ത​ക​ർ​ത്ത്​ കേ​ര​ളം

text_fields
bookmark_border
vishnu vinod 11-12
cancel
camera_alt

സെ​ഞ്ച്വ​റി നേ​ടി​യ വി​ഷ്​​ണു വി​നോ​ദ്​

രാ​ജ്​​കോ​ട്ട്​: വ​മ്പ​ൻ സ്​​കോ​ർ പി​ന്തു​ട​ർ​ന്ന കേ​ര​ള​ത്തി​ന്​ വി​ജ​യ്​ ഹ​സാ​രെ ട്രോ​ഫി ഏ​ക​ദി​ന ടൂ​ർ​ണ​മെൻറി​ൽ ആ​വേ​ശ​ക​ര​മാ​യ വി​ജ​യം.​ എ​ലീ​റ്റ്​ ഗ്രൂ​പ്​ ഡി​യി​ൽ മ​ഹാ​രാ​ഷ്​​ട്ര​യെ നാ​ലു വി​ക്ക​റ്റി​നാ​ണ്​ കേ​ര​ളം ത​ക​ർ​ത്ത​ത്.

മ​ഹാ​രാ​ഷ്​​ട്ര മു​ന്നോ​ട്ടു​വെ​ച്ച 292 റ​ൺ​സ്​ വി​ജ​യ​ല​ക്ഷ്യം തേ​ടി​യി​റ​ങ്ങി​യ കേ​ര​ളം 25.2 ഓ​വ​റി​ൽ ആ​റി​ന്​ 120 എ​ന്ന പ​രി​താ​പ​ക​ര​മാ​യ നി​ല​യി​ലാ​യി​രു​ന്നു. എ​ന്നാ​ൽ, അ​ഭേ​ദ്യ​മാ​യ ഏ​ഴാം വി​ക്ക​റ്റി​ന് 141 പ​ന്തി​ൽ​ 174 റ​ൺ​സ്​ അ​ടി​ച്ചു​കൂ​ട്ടി​യ വി​ഷ്​​ണു വി​നോ​ദും (100 നോ​ട്ടൗ​ട്ട്) സി​ജോ​മോ​ൻ ജോ​സ​ഫും (71 നോ​ട്ടൗ​ട്ട്) കേ​ര​ള​ത്തെ ജ​യ​ത്തി​ലെ​ത്തി​ച്ചു.

വി​ഷ്​​ണു വി​നോ​ദ്​ 82 പ​ന്തി​ൽ ര​ണ്ടു സി​ക്​​സും എ​ട്ടു ബൗ​ണ്ട​റി​യും പാ​യി​ച്ച​പ്പോ​ൾ സി​ജോ​മോ​ൻ 70 പ​ന്തി​ൽ നാ​ലു സി​ക്​​സും ര​ണ്ടു ഫോ​റു​മ​ടി​ച്ചു. ജ​ല​ജ്​ സ​ക്​​സേ​ന (44), ക്യാ​പ്​​റ്റ​ൻ സ​ഞ്​​ജു സാം​സ​ൺ (42) എ​ന്നി​വ​രും തി​ള​ങ്ങി. രോ​ഹ​ൻ കു​ന്നു​മ്മ​ൽ (5), മു​ഹ​മ്മ​ദ്​ അ​സ​ഹ്​​റു​ദ്ദീ​ൻ (2), വ​ത്സ​ൽ ഗോ​വി​ന്ദ്​ (18), സ​ചി​ൻ ബേ​ബി (0) എ​ന്നി​വ​ർ വേ​ഗം പു​റ​ത്താ​യ​തോ​ടെ കേ​ര​ളം ഒ​രു ഘ​ട്ട​ത്തി​ൽ നാ​ലി​ന്​ 21 എ​ന്ന നി​ല​യി​ലാ​യി​രു​ന്നു.

നേ​ര​ത്തേ ഉ​ജ്ജ്വ​ല ഫോം ​തു​ട​രു​ന്ന ഋ​തു​രാ​ജ്​ ഗെ​യ്​​ക്​​വാ​ദി​െൻറ (124) തു​ട​ർ​ച്ച​യാ​യ മൂ​ന്നാം സെ​ഞ്ച്വ​റി​യു​ടെ ക​രു​ത്തി​ലാ​ണ്​ മ​ഹാ​രാ​ഷ്​​ട്ര മി​ക​ച്ച സ്​​കോ​റി​ലെ​ത്തി​യ​ത്. രാ​ഹു​ൽ ത്രി​പ​തി 99 റ​ൺ​സ​ടി​ച്ചു. കേ​ര​ള​ത്തി​നാ​യി എം.​ഡി. നി​ധീ​ഷ്​ അ​ഞ്ചു വി​ക്ക​റ്റ്​ വീ​ഴ്​​ത്തി.

തി​രു​വ​ന​ന്ത​പു​ര​ത്ത്​ ന​ട​ക്കു​ന്ന എ​ലീ​റ്റ്​ ഗ്രൂ​പ്​ ബി ​മ​ത്സ​ര​ങ്ങ​ളി​ൽ ത​മി​ഴ്​​നാ​ടി​ന്​ തു​ട​ർ​ച്ച​യാ​യ മൂ​ന്നാം ജ​യം. ത​മി​ഴ്​​നാ​ട്​ ബം​ഗാ​ളി​നെ​യാ​ണ്​ 146 റ​ൺ​സി​ന്​ ത​ക​ർ​ത്ത​ത്. ക​ർ​ണാ​ട​ക മും​ബൈ​യെ ഏ​ഴു​ വി​ക്ക​റ്റി​നും ബ​റോ​ഡ പു​തു​ച്ചേ​രി​യെ അ​ഞ്ചു​വി​ക്ക​റ്റി​നും പ​രാ​ജ​യ​പ്പെ​ടു​ത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:maharashtravishnu vinodVijay Hazare Trophy 2021Kerala News
News Summary - Century for Vishnu Vinod; Kerala defeats Maharashtra in Vijay Hazare Trophy
Next Story