ട്വന്റി20 ലോകകപ്പ്: കൊടുങ്കാറ്റായി അഫ്രീദി; ഇന്ത്യ തിരിച്ചുവരുന്നു
text_fieldsട്വന്റി20 ലോകകപ്പിൽ പാകിസ്താനെതിരെ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്ക് തകർച്ചയോടെ തുടക്കം. ആദ്യ ഓവറിൽ തന്നെ ഓപണർ രോഹിത് ശർമയെ നേരിട്ട ആദ്യ പന്തിൽ തന്നെ വിക്കറ്റിന് മുന്നിൽ കുരുക്കി ഷഹീൻ ഷാ അഫ്രീദി കൊടുങ്കാറ്റായി ആഞ്ഞടിച്ചു. പിന്നാലെ ലോകേഷ് രാഹുലി (3) ക്ലീൻ ബൗൾഡാക്കി അഫ്രീദി വീണ്ടും ഇന്ത്യക്ക് പ്രഹരമേൽപിച്ചു. ടീം സ്കോർ 31ൽ നിൽക്കേ നന്നായി തുടങ്ങിയ സൂര്യകുമാർ യാദവും (11) പുറത്തായതോടെ സമ്മർദത്തിലായ ഇന്ത്യക്കായി വിരാട് കോഹ്ലിയും (27 പന്തിൽ 28) റിഷഭ് പന്തും (28 പന്തിൽ 37 ) ഒത്തുചേരുകയായിരുന്നു. ആക്രമണ മൂഡിലേക്ക് ഗിയർ മാറ്റിയ റിഷഭ് പന്തിനെ ഷദാബ് ഖാൻ പുറത്താക്കുകയായിരുന്നു. ഒടുവിൽ വിവരം കിട്ടുേമ്പാൾ 12.2 ഓവറിൽ നാലു വിക്കറ്റ് നഷ്ടത്തിൽ 84 റൺസ് എന്ന നിലയിലാണ് ഇന്ത്യ.
Updating...
ലോകകപ്പിൽ ഇന്നേവരെ പച്ചപ്പടക്കു മുന്നിൽ തലകുനിക്കേണ്ടിവന്നിട്ടില്ലാത്ത ഇന്ത്യ ചരിത്രം നിലനിർത്താനിറങ്ങുേമ്പാൾ പഴയ ഹോം ഗ്രൗണ്ടിൽ പുതുചരിത്രമെഴുതാനാണ് പാകിസ്താെൻറ പടപ്പുറപ്പാട്. ഈ ലോകകപ്പിൽ ഇരുടീമുകളുടെയും ആദ്യ മത്സരമാണ്.
It's here.#India and #Pakistan against each other in #T20WorldCup action tonight in Dubai! pic.twitter.com/2C6IhSXf14
— ICC (@ICC) October 24, 2021
ചരിത്രം ഇന്ത്യക്കൊപ്പം
ദുബൈയിലെ പിച്ചിെൻറ സ്വഭാവം ഏറ്റവും അടുത്തറിയാവുന്ന രണ്ടു ടീമുകളാണ് ഇന്ത്യയും പാകിസ്താനും. െഎ.പി.എല്ലിനായി ഇന്ത്യൻ ടീമിലെ എല്ലാ താരങ്ങളും ഒരു മാസമായി ഇവിടെയുണ്ട്. പാകിസ്താൻ താരങ്ങളെല്ലാം പി.എസ്.എൽ കളിച്ചു മതിച്ച ഗ്രൗണ്ട് കൂടിയാണിത്. മാത്രമല്ല, ഒരുകാലത്ത് പാകിസ്താെൻറ ഹോം ഗ്രൗണ്ട് കൂടിയായിരുന്നു യു.എ.ഇ. അതിനാൽ ഗ്രൗണ്ടിെൻറ ആനുകൂല്യം ആർക്കും അവകാശപ്പെടാനില്ല എന്നുതന്നെ പറയാം. ഗ്രൗണ്ട് സപ്പോർട്ടിെൻറ കാര്യത്തിലും ഇതുതന്നെയാണ് അവസ്ഥ. ഏകദേശം 50 ലക്ഷത്തോളം ഇന്ത്യക്കാരും പാകിസ്താനികളുമുള്ള രാജ്യമാണ് യു.എ.ഇ. രാജ്യത്തിെൻറ ജനസംഖ്യയുടെ പകുതിയോളം വരുമിത്. ഇന്ത്യയിലോ പാകിസ്താനിലോ മത്സരം നടന്നാൽ ഏകപക്ഷീയമായി പോകുന്ന ഗ്രൗണ്ട് സപ്പോർട്ട് പോലെയായിരിക്കില്ല ദുബൈയിലെ മത്സരം എന്നർഥം.
Babar Azam has won the toss and opted to field.
— ICC (@ICC) October 24, 2021
🇮🇳 or 🇵🇰, who are you backing? #T20WorldCup | #INDvPAK | https://t.co/kG0q2XECYW pic.twitter.com/RqKcBrfwkr
പേക്ഷ, ചരിത്രത്തിെൻറ കണക്കുപുസ്തകത്തിൽ ഇന്ത്യയാണ് മുന്നിൽ. അത് നൽകുന്ന മാനസിക മുൻതൂക്കം ചെറുതല്ല. 2007 ലോകകപ്പിൽ രണ്ടു തവണ പാകിസ്താനെ തോൽപിച്ച് വിജയപരമ്പര തുടങ്ങിയ ഇന്ത്യ എട്ടു മത്സരങ്ങളിൽ ഏഴിലും ജയം സ്വന്തമാക്കി. 2012ൽ ബംഗളൂരുവിൽ നടന്ന ട്വൻറി20 പരമ്പരയിലെ ഒരു മത്സരം മാത്രമാണ് പാകിസ്താന് ജയിക്കാൻ കഴിഞ്ഞത്. 2016ൽ അവസാനമായി ട്വൻറി20 ലോകകപ്പിൽ ഏറ്റുമുട്ടിയപ്പോഴും ജയം ഇന്ത്യക്കൊപ്പം നിന്നു. അഞ്ചു വർഷത്തിനുശേഷമാണ് ഇരു ടീമുകളും ട്വൻറി20യിൽ നേർക്കുനേർ വരുന്നത്.
ബലാബലം
ഇരുടീമുകൾക്കും ഒപ്പത്തിനൊപ്പം സാധ്യതയാണ്. കഴിഞ്ഞ േലാകകപ്പിനുശേഷം ഏറ്റവും കൂടുതൽ വിജയം സ്വന്തമാക്കിയ ടീമുകളാണ് ഇന്ത്യയും പാകിസ്താനും. ഇന്ത്യക്കായി രോഹിത് ശർമയും ലോകേഷ് രാഹുലും ഒാപൺ ചെയ്യും. രാഹുൽ മികച്ച ഫോമിലാണ്. വൺഡൗണായി ക്യാപ്റ്റൻ വിരാട് കോഹ്ലി എത്തും. തകർത്തടിക്കാൻ കെൽപുള്ള ഋഷഭ് പന്ത്, സൂര്യകുമാർ യാദവ്, ഹാർദിക് പാണ്ഡ്യയും ടീമിൽ ഇടംപിടിച്ചപ്പോൾ ഇഷാൻ കിഷൻ പുറത്തിരുന്നു. ഒാൾറൗണ്ടറുടെ റോളിൽ രവീന്ദ്ര ജദേജയായിരിക്കും. പേസ് ബൗളർമാെര തുണക്കുന്ന ദുബൈയിലെ പിച്ചിൽ ജസ്പ്രീത് ബുംറ, മുഹമ്മദ് ഷമി, ഭുവനേശ്വർ കുമാർ, വരുൺ ചക്രവർത്തി എന്നിവരാണ് ബൗളിങ്നിരയെ നയിക്കുന്നത്. സ്പിന്നർ ആർ. അശ്വിൻ ടീമിലില്ല.
പാകിസ്താൻ മൂന്നു പേസ് ബൗളർമാരെ ഉൾപ്പെടുത്തിയ അവർ നയം വ്യക്തമാക്കി. ഷഹീൻഷാ അഫ്രീദി, ഹാരിസ് റഊഫ്, ഹസൻ അലി എന്നിവർ പേടിക്കേണ്ട ബൗളർമാരാണ്. ഷദബ് ഖാനും ഇമാദ് വസീമുമാണ് സ്പിന്നർമാർ. നായകൻ ബാബർ അസമാണ് ഇന്ത്യക്ക് വെല്ലുവിളി ഉയർത്താൻ സാധ്യതയുള്ള പ്രധാന ബാറ്റ്സ്മാൻ. സീനിയർ താരം ശുഐബ് മാലിക് ടീമിലുണ്ട്. ഇന്ത്യെക്കതിരെ മികച്ച റെക്കോഡുള്ള ഫഖർ സമാനും ടീമിലുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

