ഭാഗ്യലക്ഷ്മിയുടെ പരാതി: ശാന്തിവിള ദിനേശ് അറസ്റ്റിൽ
text_fieldsതിരുവനന്തപുരം: സംവിധായകൻ ശാന്തിവിള ദിനേശിനെ സൈബർ പൊലീസ് അറസ്റ്റ് ചെയ്തു. ഡബ്ബിങ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മിയുടെ രണ്ടാം പരാതിയിലാണ് അറസ്റ്റ്. തന്നെപ്പറ്റി അപവാദ പരാമർശമുള്ള വിഡിയോ യൂട്യൂബില്‍ അപ്ലോഡ് ചെയ്തെന്നാണ് പരാതി. ഇതുസംബന്ധിച്ച് വിഡിയോകളും ഭാഗ്യലക്ഷ്മി പൊലീസിന് കൈമാറി. ഇതോടെ വ്യാഴാഴ്ച രാത്രി ശാന്തിവിള ദിനേശിനെ സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.
തുടർന്ന് ജാമ്യത്തിൽ വിട്ടയച്ചു. ഭാഗ്യലക്ഷ്മിയുടെ ആദ്യപരാതിയിൽ ശാന്തിവിള ദിനേശിന് കോടതി ജാമ്യം അനുവദിച്ചിരുന്നു. എന്നാൽ വീണ്ടും ഇയാൾ യൂട്യൂബിലൂടെ മോശം പ്രചാരണം തുടർന്നതോടെ ഭാഗ്യലക്ഷ്മി വീണ്ടും പരാതിയുമായി മുഖ്യമന്ത്രിയെയും ഡി.ജി.പിയെയും സമീപിക്കുകയായിരുന്നു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

