Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കാമറൂൺ ഗ്രീനിന് അർധ സെഞ്ച്വറി (64*); മുംബൈക്കെതിരെ ഹൈദരാബാദിന് 193 റൺസ് വിജയ ലക്ഷ്യം

text_fields
bookmark_border
കാമറൂൺ ഗ്രീനിന് അർധ സെഞ്ച്വറി (64*); മുംബൈക്കെതിരെ ഹൈദരാബാദിന് 193 റൺസ് വിജയ ലക്ഷ്യം
cancel

ഹൈദരാബാദ്: ഐ.പി.എല്ലിൽ സണ്‍റൈസേഴ്സ് ഹൈദരാബാദിനെതിരെ മുംബൈ ഇന്ത്യൻസിന് മികച്ച സ്കോർ. നിശ്ചിത 20 ഓവറിൽ അഞ്ചു വിക്കറ്റ് നഷ്ടത്തിൽ മുംബൈ 192 റൺസെടുത്തു. കാമറൂൺ ഗ്രീൻ അർധ സെഞ്ച്വറിയുമായി പുറത്താകാതെ നിന്നു.

40 പന്തിൽ 64 റൺസാണ് താരം നേടിയത്. രണ്ടു സിക്സും ആറു ഫോറും അടങ്ങുന്നതാണ് ഇന്നിങ്സ്. താരത്തിന്‍റെ പ്രഥമ ഐ.പി.എൽ ഫിഫ്റ്റിയാണിത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ മുംബൈക്ക് ഓപ്പണർമാരായ രോഹിത് ശർമയും ഇഷാൻ കിഷനും മികച്ച തുടക്കം നൽകി. ഇരുവരും ഒന്നാം വിക്കറ്റിൽ 4.4 ഓവറിൽ 41 റൺസ് അടിച്ചെടുത്തു. 28 റണ്‍സടിച്ച രോഹിത്തിന്‍റെ വിക്കറ്റാണ് മുംബൈക്ക് ആദ്യം നഷ്ടമായത്. ടി. നടരാജന്റെ പന്തിൽ എയ്ഡൻ മർക്രത്തിന് ക്യാച്ച് നൽകിയാണ് താരം പുറത്തായത്.

പവര്‍ പ്ലേയില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ മുംബൈ 53 റണ്‍സടിച്ചു. ഇഷാൻ കിഷൻ 31 പന്തിൽ 38 റൺസെടുത്ത് പുറത്തായി. സൂര്യകുമാർ യാദവ് (മൂന്നു പന്തിൽ ഏഴ്), തിലക് വർമ (17 പന്തിൽ 37), ടീം ഡേവിഡ് (11 പന്തിൽ 16) എന്നിവരാണ് പുറത്തായ മറ്റു താരങ്ങൾ. ഹൈദരാബാദിനായി മാർകോ ജാൻസെൻ രണ്ടു വിക്കറ്റും ഭുവനേശ്വർ കുമാർ, ടി. നടരാജൻ എന്നിവർ ഓരോ വിക്കറ്റും നേടി.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Cameron Green, Ishan Kishan Propel MI To 192/5 Against SRH
Next Story