Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
രണ്ടാം ട്വന്‍റി20ക്കിടെ എല്ലാം ഒളിച്ച്​ രോഹിതിന്‍റെ സ്വയംഊട്ടൽ വെടിക്കെട്ട്​​; വൈറലായി വിഡിയോ
cancel
Homechevron_rightSportschevron_rightCricketchevron_rightരണ്ടാം...

രണ്ടാം ട്വന്‍റി20ക്കിടെ എല്ലാം ഒളിച്ച്​ രോഹിതിന്‍റെ സ്വയംഊട്ടൽ 'വെടിക്കെട്ട്​​'; വൈറലായി വിഡിയോ

text_fields
bookmark_border

മുംബൈ: ബാറ്റുകൊണ്ട്​ പ്രകടനം രാജകീയമാണെങ്കിലും രോഹിതിന്‍റെ സാമാന്യം കുടിയ ശരീരത്തിനു പിന്നാലെയാണ്​ ട്രോളന്മാർ എപ്പോഴും. ഈ ശരീരം കൊണ്ട്​ എന്തും സാധ്യമെന്ന്​ ഓരോ തവണയും തെളിയിച്ചാലും അവർ താരത്തെ വിടാറില്ല. അത്തരക്കാർക്ക്​ വഴിയിൽ വീണുകിട്ടിയ അവസരമായിരുന്നു ഇന്ത്യ- ഇംഗ്ലണ്ട്​ രണ്ടാം ​ട്വന്‍റി20 മത്സരം. കളിയിൽ നിന്ന്​ അവധി കിട്ടിയതിനാൽ സൈഡ് ​ബെഞ്ചിൽ വെറുതെ ഇരുന്നു മുഷിയുമെന്നുറപ്പുള്ളതിനാൽ​ ഇടക്കു കഴിക്കാൻ രോഹിത്​ ചിലത്​ കൈയിൽ കരുതിയിരുന്നു. കാമറക്കണ്ണുകളിൽ പതിഞ്ഞാൽ അപകടമാകുമെന്ന്​ കണ്ട്​ കൃത്യമായി ഒളിച്ചുവെക്കാനും മറന്നില്ല. കളി ഏറെ പിന്നിടുംമുമ്പ്​ ടീം സ്റ്റാഫിനു പിന്നിൽ ഒളിച്ചുവെച്ച വസ്​തുക്കളെടുത്ത്​ രോഹിത്​ ആസ്വാദനം തുടങ്ങി.

അതുവരെയും കാര്യമായി മൈതാന മധ്യത്തിലായിരുന്ന കാമറക്കണ്ണുകൾ പതിയെ ഗാലറിയിലെത്തി. അവിടെ കുശാലാണ്​ രോഹിതിന്​ കാര്യങ്ങളെന്ന്​ വിഡിയോ കണ്ടാലുറപ്പ്​. ആവേശപൂർവം ചവച്ചരക്കുന്ന രോഹിത്​ ഇടക്ക്​ സ്റ്റാഫിനു പിറകിൽ ഒളിച്ചുവെച്ച വസ്​തുക്കൾ എടുക്കുന്നതും കാണാം. എന്താണ്​ കഴിച്ചതെന്നു മാത്രം വ്യക്​തമല്ല.


വൈകാതെ സമൂഹ മാധ്യമങ്ങളിലെത്തിയ വിഡിയോ വൈറലാകാൻ ഏറെ വേണ്ടിവന്നില്ല.

ആദ്യമത്സരത്തിലേറ്റ തോൽവിക്ക്​ രണ്ടാം മത്സരത്തിൽ ഇന്ത്യ പകരം വീട്ടിയിരുന്നു. ആദ്യം ബാറ്റുചെയ്​ത ഇംഗ്ലണ്ടിനെ​ 165 റൺസിൽ ഒതുക്കിയ ഇന്ത്യ​ ഇഷാൻ കിഷൻ, വിരാട്​ കോഹ്​ലി എന്നിവരുടെ കരുത്തിൽ പിന്തുടർന്ന്​ വിജയിച്ചിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Rohit Sharmaeatingsecond T20I
News Summary - Cameras catch Rohit Sharma eating while hiding behind a support staff member on bench during second T20I
Next Story