ഊബറിൽ കറങ്ങി ഇന്ത്യൻ താരങ്ങൾ; വി.ഐ.പി യാത്രക്കാരെ കണ്ട് ഞെട്ടി ഡ്രൈവർ -വിഡീയോ
text_fieldsഇന്ത്യൻ താരങ്ങൾ ഊബർ യാത്രയിൽ
അഡ്ലയ്ഡ്: ഇന്ത്യൻ ക്രിക്കറ്റ് ടീം ആസ്ട്രേലിയൻ പര്യടനത്തിനെത്തിയപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നത് ഒരു വേറിട്ട വീഡിയോ ആണ്.
അഡ്‍ലയ്ഡിൽ നടന്ന രണ്ടാം ഏകദിനത്തിനു പിന്നാലെ ഊബർ ടാക്സി പിടിച്ച് നഗരം ചുറ്റാനിറങ്ങിയ മൂന്നു താരങ്ങളാണ് ഇപ്പോൾ വൈറൽ. യശസ്വി ജയ്സ്വാൾ, ധ്രുവ് ജുറൽ, പ്രസിദ്ധ് കൃഷ്ണ എന്നിവരാണ് നഗരം ചുറ്റാനിറങ്ങിയത്. ഓൺലൈനിൽ ബുക് ചെയ്ത റൈഡ് എടുക്കാനായി എത്തിയതായിരുന്നു ഡ്രൈവർ. സ്ഥലത്ത് എത്തിയപ്പോൾ, ഡോർ തുറന്ന് മൂന്ന് യാത്രക്കാർ കയറി. മുൻ സീറ്റിൽ പ്രസിദ്ധ് കൃഷ്ണയും, പിറകിലെ സീറ്റിൽ യശസ്വിയും ജുറലും. യാത്രക്കാരെ തിരിച്ചറിഞ്ഞ നിമിഷം ഡ്രൈവറുടെ മുഖത്ത് ഞെട്ടൽ ദൃശ്യമാണ്. പിന്നെ ഒന്നും സംഭവിക്കാത്ത പോലെ കൂടുതൽ സംസാരങ്ങളൊന്നുമില്ലാതെ യാത്രയും ആരംഭിച്ചു.
കാറിന്റെ ഡാഷ് ബോർഡ് കാമറയിൽ നിന്നുള്ള ദൃശ്യങ്ങളാണ് ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നത്.
മൂന്ന് ഏകദിനങ്ങളടങ്ങിയ പരമ്പരയിലെ ആദ്യ രണ്ട് മത്സരത്തിലും ഇന്ത്യക്കായിരുന്നു തോൽവി. മൂന്നാം ഏകദിനം ശനിയാഴ്ച സിഡ്നിയിൽ നടക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

