Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ജുറെൽ 'ഫോളോ ഓൺ' ഒഴിവാക്കി, പക്ഷേ ആശ്വാസത്തിന് വകയില്ല; 243 റൺസ് ലീഡുമായി ഇന്ത്യക്കെതിരെ പിടിമുറുക്കി കിവീസ്

text_fields
bookmark_border
ജുറെൽ ഫോളോ ഓൺ ഒഴിവാക്കി, പക്ഷേ ആശ്വാസത്തിന് വകയില്ല; 243 റൺസ് ലീഡുമായി ഇന്ത്യക്കെതിരെ പിടിമുറുക്കി കിവീസ്
cancel

ക്രൈസ്റ്റ് ചർച്ച്: ഇന്ത്യക്കെതിരെയുള്ള രണ്ടാം ടെസ്റ്റിൽ മൂന്നാം ദിനവും പിടിമുറുക്കി ന്യൂസിലൻഡ്. മൂന്നാം ദിനം അവസാനിക്കുമ്പോൾ ആതിഥേയർ മൂന്ന് വിക്കറ്റിന് 133 റൺസ് എന്ന ശക്തമായ നിലയിലാണ്. നിലവിൽ കിവീസിന് 243 റൺസിന്റെ ലീഡുണ്ട്. 84 പന്തിൽ 46 റൺസെടുത്ത രചിൻ രവീന്ദ്രയും 38 പന്തിൽ അഞ്ച് റൺസെടുത്ത ഡാരിൽ മിച്ചലുമാണ് ക്രീസിലുള്ളത്.

ഡെവോൺ കോൺവേ (97 പന്തിൽ 51), ഹെൻറി നിക്കോൾസ് (42 പന്തിൽ 22), ടോം ലാതം (15 പന്തിൽ എട്ട് എന്നിവരെയാണ് ന്യൂസിലൻഡിന് നഷ്ടമായത്. ഇന്ത്യക്ക് വേണ്ടി ജസ്പ്രീത് ബുമ്ര രണ്ട് വിക്കറ്റും വാഷിങ്ടൺ സുന്ദർ ഒരു വിക്കറ്റും നേടി.

അതേസമയം, ആറ് വിക്കറ്റിന് 116 റൺസ് എന്ന നിലയിൽ മൂന്നാം ദിനം ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ 246 റൺസിന് പുറത്തായിരുന്നു. 170 പന്തിൽ 14 ഫോറുകൾ അടക്കം 88 റൺസെടുത്ത ധ്രുവ് ജുറെലിന്റെ പ്രകടനമാണ് ഇന്ത്യയെ ഫോളോ ഓണിൽ നിന്ന് രക്ഷിച്ചത്. 52 പന്തിൽ 29 റൺസെടുത്ത് ആകാശ് ദീപും മികവ് പുലർത്തി. കെ.എൽ രാഹുൽ (25), ഋഷഭ് പന്ത് (23), ദേവദത്ത് പടിക്കൽ (21) എന്നിവരും ഭേദപ്പെട്ട പ്രകടനം നടത്തി. ന്യൂസിലൻഡിനായി കൈൽ ജാമിസൺ നാല് വിക്കറ്റുകൾ നേടി. മാറ്റ് ഹെൻറി, നഥാൻ സ്മിത്ത്, ജേക്കബ് ഡഫി എന്നിവർ രണ്ട് വിക്കറ്റുകളും നേടി.

അതേസമയം, ജുറെലിനൊപ്പം 46 റൺസ് കൂട്ടുകെട്ട് ഉയർത്തിയ ആകാശ് ദീപ് പരിക്കേറ്റ് പുറത്തായത് ഇന്ത്യക്ക് തിരിച്ചടിയായി. ആദ്യ സെഷനിൽ ബാറ്റിങ്ങിനിടെ കെയ്ൽ ജെയിമിസണിന്‍റെ പന്ത് ആകാശ്‌ദീപിന്‍റെ ഹെൽമെറ്റിൽ കൊള്ളുകയായിരുന്നു. പകരക്കാരനായി പ്രസിദ്ധ് കൃഷ്ണയെ പ്ലെയിങ് ഇലവനിൽ ഉൾപ്പെടുത്തി.

മത്സരത്തിൽ ആദ്യ ഇന്നിങ്സിൽ ന്യൂസിലൻഡ് 356 റൺസെടുത്തിരുന്നു. 211 പന്തിൽ 89 റൺസ് നേടിയ വിക്കറ്റ് കീപ്പർ ബാറ്റർ ടോം ബ്ലണ്ടലാണ് ന്യൂസിലൻഡിനെ മികച്ച സ്കോറിലെത്തിച്ചത്. ടോം ലാതം (59), ഗ്ലെൻ ഫിലിപ്സ് (39), ഡെവോൺ കോൺവേ (31) എന്നിവരും മികവ് പുലർത്തി. ഇന്ത്യൻ നിരയിൽ ബുമ്ര നിറം മങ്ങിയപ്പോൾ ആകാശ് ദീപ് അഞ്ച് വിക്കറ്റ് നേടി കരുത്തായി. ഗുർണൂർ ബ്രാർ, അൻഷുൽ കാംബോജ് എന്നിവർ രണ്ട് വിക്കറ്റ് വീതം നേടിയപ്പോൾ വാഷിങ്ടൺ സുന്ദർ ഒരു വിക്കറ്റ് സ്വന്തമാക്കി.

Show Full Article
Madhyamam E-Paper Widget · Diary Offer
E-Paper First Page
Today · 24 Sept
Your today's e-paper is ready
Print Replica Crop & Save India & GCC Zoom in & out
Free diary offer with subscription Know more
News Summary - Jasprit Bumrah Strikes Twice But NZ Still Take 243-Run Lead At Stumps
Next Story