Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ബുംറക്ക് വിശ്രമം; നാലാം ടെസ്റ്റിൽ മുകേഷ് തിരികെയത്തും

text_fields
bookmark_border
കെ.എൽ.രാഹുൽ പുറത്തു തന്നെ
ബുംറക്ക് വിശ്രമം; നാലാം ടെസ്റ്റിൽ മുകേഷ് തിരികെയത്തും
cancel

റാഞ്ചി: ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ നാലാം മത്സരത്തിൽ ഇന്ത്യയുടെ സ്റ്റാർ പേസർ ജസ്പ്രീത് ബുംറ കളിക്കില്ല. വിശ്രമം അനിവാര്യമായതിനെ തുടർന്നാണ് താരത്തെ പിൻവലിക്കുന്നതെന്ന് ബി.സി.സി.ഐ വ്യക്തമാക്കി. പകരം രണ്ടാം ടെസ്റ്റിൽ കളിച്ച മുകേഷ് കുമാർ തിരികെയത്തും.

അതേസമയം, ഒന്നാം ടെസ്റ്റിന് ശേഷം പരിക്കേറ്റ് പിന്മാറിയിരുന്ന കെ.എൽ.രാഹുൽ നാലാം ടെസ്റ്റിനും ഇറങ്ങില്ല. ഫിറ്റ്നസ് വീണ്ടെടുക്കാത്തതിനെ തുടർന്ന് താരത്തെ പരിഗണിച്ചില്ല. വെള്ളിയാഴ്ച റാഞ്ചിയിലാണ് മത്സരം. അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പരയിൽ 2-1 ന് മുന്നിലാണ്

പരമ്പരയിലുടനീളം ഇന്ത്യയുടെ ബൗളിങ് നിരയെ നയിച്ച ബുംറയുടെ അധികഭാരം കണക്കിലെടുത്ത് മൂന്നാം ടെസ്റ്റിൽ തന്നെ വിശ്രമം അനുവദിക്കേണ്ടതായിരുന്നെന്നും അത് കഴിയാത്തതിനാലാണ് നാലാം ടെസ്റ്റിൽ നിന്ന് പിൻവലിക്കുന്നതെന്ന് ബി.സി.സി.ഐ വൃത്തങ്ങൾ സൂചിപ്പിച്ചു.

ഈ ടെസ്റ്റ് പരമ്പരയിൽ മൂന്ന് മത്സരങ്ങളിൽ നിന്ന് 17 വിക്കറ്റുമായി ഒന്നാം സ്ഥാനത്താണ് ബുംറ. പരമ്പരയിലെ പ്രകടനത്തെ തുടർന്ന് ലോക ടെസ്റ്റ് റാങ്കിങിൽ ഒന്നാം സ്ഥാനത്തേക്ക് ഉയർന്നിരുന്നു ബുംറ. മാർച്ച് ഏഴിന് ധർമശാലയിൽ നടക്കുന്ന അഞ്ചാമത്തെ ടെസ്റ്റിൽ ബുംറ തിരിച്ചെത്തിയേക്കും.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Bumrah rested for fourth Test against England
Next Story