Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_right'ചെയിൻസോ' വിക്കറ്റ്​...

'ചെയിൻസോ' വിക്കറ്റ്​ ആഘോഷത്തിന്‍റെ പിന്നിലുള്ള രഹസ്യം വെളിപ്പെടുത്തി ബ്രെറ്റ്​ ലീ; വിഡിയോ കാണാം

text_fields
bookmark_border
Brett Lee chainsaw
cancel

ന്യൂഡൽഹി: മുൻ ആസ്​ട്രേലിയൻ പേസർ ബ്രെറ്റ്​ ലീ വിക്കറ്റ്​ നേട്ടത്തിന്​ ശേഷം നടത്തുന്ന ഒരു ആഹ്ലാദപ്രകനം വള​രെ പ്രശസ്​തമാണ്​​. 'ചെയിൻസോ സെലിബ്രേഷൻ' എന്നാണ്​ ഇതി​ന്‍റെ വിളിപ്പേര്​​.

മരംമുറി ഉപകരണത്തിന്‍റെ ഉപയോഗം അനുസ്​മരിപ്പിക്കുന്ന ഇൗ ആഹ്ലാദരീതി തനിക്ക്​ എവിടെ നിന്നാണ്​ ലഭിച്ചതെന്ന രഹസ്യം വെളിപ്പെടുത്തിയിരിക്കുകയാണ്​ ലീ ഇപ്പോൾ. തന്‍റെ പിതാവ്​ ബോബിൽ നിന്നാണ്​ താൻ ഇത്​ പകർത്തിയതെന്ന്​ ലീ സാമൂഹിക മാധ്യമത്തിൽ പങ്കുവെച്ച വിഡിയോയിലൂടെ വ്യക്തമാക്കി.​

'ലോകത്തിലെ ഏറ്റവും മഹാനായ അച്ഛന് പിതൃദിനാശംസകൾ. വർഷങ്ങളായി നിങ്ങൾ എന്നെ ഒരുപാട് കാര്യങ്ങൾ പഠിപ്പിച്ചു, എന്‍റെ വിക്കറ്റ് നേട്ടത്തിന്​ ശേഷമുള്ള ആഘോഷത്തേക്കാൾ പ്രാധാന്യമർഹിക്കുന്ന മറ്റൊന്നുമില്ല' -ബ്രെറ്റ്​ ലീ എഴുതി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:brett leechainsaw celebration
News Summary - Brett Lee reveals from where he learnt 'chainsaw' celebration
Next Story