Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ബ്രസീലിന്റെ നയൻതാര! ട്വന്റി20 മത്സരത്തിൽ ഒമ്പത് വിക്കറ്റ്, ചരിത്ര റെക്കോഡ്

text_fields
bookmark_border
ബ്രസീലിന്റെ നയൻതാര! ട്വന്റി20 മത്സരത്തിൽ ഒമ്പത് വിക്കറ്റ്, ചരിത്ര റെക്കോഡ്
cancel

ഗാബറോൺ (ബൊട്സ്വാന): ഫുട്ബാളിൽ ചരിത്രനേട്ടങ്ങൾ സ്വന്തമാക്കിയ ബ്രസീലിലേക്ക് അന്താരാഷ്ട്ര ക്രിക്കറ്റ് റെക്കോഡ്. അന്താരാഷ്ട്ര ട്വന്റി20 മത്സരത്തിലെ ഒരു ഇന്നിങ്സിൽ ഒമ്പത് വിക്കറ്റ് നേടുന്ന ആദ്യ ബൗളറായി ബ്രസീലിന്റെ വനിത താരം ലോറ കാർഡോസോ.

പുരുഷ, വനിത ട്വന്റി20യിൽ ഇതുവരെ ആരും ഒമ്പത് വിക്കറ്റ് സ്വന്തമാക്കിയിട്ടില്ല. ലെസോത്തോക്കെതിരായ മത്സരത്തിൽ മൂന്ന് ഓവറിൽ രണ്ട് മെയ്ഡനുൾപ്പെടെ വെറും നാല് റൺസ് വിട്ടുകൊടുത്താണ് കാർഡോസോ ഒമ്പതുപേരെ മടക്കിയത്. ആദ്യ ഓവറിൽ ഹാട്രിക്കോടെ തുടങ്ങി രണ്ടാമത്തേതിൽ നാലും മൂന്നാമത്തേതിൽ രണ്ടും വിക്കറ്റ് കൈക്കലാക്കി 21കാരി മീഡിയം പേസർ.

മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ബ്രസീൽ 203 റൺസ് വിജയ ലക്ഷ്യമാണ് ലെസോത്തോക്ക് കുറിച്ചത്. ഇവർ പക്ഷേ 6.2 ഓവറിൽ വെറും 13 റൺസിന് എല്ലാവരും പുറത്താ‍യതോടെ ബ്രസീലിന് 189 റൺസ് ജയം. 2025ൽ മ്യാന്മറിനെതിരെ ഭൂട്ടാൻ പുരുഷ താരം സോനം യെഷെ ഏഴ് റൺസ് വഴങ്ങി എട്ട് വിക്കറ്റ് നേടിയതാണ് നിലവിലെ റെക്കോഡ്.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Brazil's Laura Cardoso makes T20I history with nine-wicket haul
Next Story