Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightബൗളർമാർ തിളങ്ങി;...

ബൗളർമാർ തിളങ്ങി; ബോക്​സിങ്​ ഡേ ടെസ്റ്റിൽ ജയം സ്വപ്​നം കണ്ട്​ ഇന്ത്യ

text_fields
bookmark_border
jadeja celebrating wicket
cancel
camera_alt

വിക്കറ്റ്​ നേട്ടം ആഘോഷിക്കുന്ന രവീന്ദ്ര ജദേജ

മെൽബൺ: രണ്ടാം ഇന്നിങ്​സിലും ആസ്​ട്രേലിയൻ ബാറ്റിങ്​നിരയെ തകർച്ചയിലേക്ക്​ തള്ളിവിട്ട ബൗളർമാരുടെ മികവിൽ ഇന്ത്യ ബോക്​സിങ്​ ഡേ ടെസ്റ്റിൽ വിജയം സ്വപ്​നം കാണുന്നു. മൂന്നാം ദിനം സ്റ്റംപെടുക്കു​േമ്പാൾ 131 റൺസിന്‍റെ കടവുമായി രണ്ടാം ഇന്നിങ്​സിന്​ പാഡുകെട്ടിയിറങ്ങിയ ആസ്​ട്രേലിയ ആറിന്​ 133 റൺസെന്ന നിലയിലാണ്​. വെറും രണ്ട്​ റൺസിന്‍റെ ലീഡ്​ മാത്രമാണ്​ ആതിഥേയർക്കുള്ളത്​. കാമറൂൺ ഗ്രീനും (17) പാറ്റ്​ കമ്മിൻസുമാണ് (15)​ ക്രീസിൽ.

അഡ്​ലെയ്​ഡിൽ 36 റൺസിന്​ പുറത്തായതിന്‍റെ ക്ഷീണം തീർത്ത ഇന്ത്യൻ ബാറ്റ്​സ്​മാൻമാർ മെൽബൺ ക്രിക്കറ്റ്​ ഗ്രൗണ്ടിൽ 326 റൺസ്​ സ്​കോർബോർഡിൽ ചേർത്താണ്​ ഇന്നിങ്​സ്​ അവസാനിപ്പിച്ചത്​​.

അഞ്ചിന്​ 277 റൺസെന്ന നിലയിൽ മൂന്നാം ദിനം ബാറ്റിങ്​ പുനരാരംഭിച്ച ഇന്ത്യക്ക്​ 49 റൺസ്​ കൂടി ചേർക്കുന്നതിനിടെ ശേഷിക്കുന്ന വിക്കറ്റുകൾ കൂടി നഷ്​ടമായി. 112 റൺസെടുത്ത്​ റണ്ണൗട്ടായ നായകൻ അജിൻക്യ രഹാനെയാണ്​ ആദ്യം പവലിയനിലെത്തിയത്​. ആറാം വിക്കറ്റിൽ രഹാനെക്കൊപ്പം 123 റൺസ്​ ചേർത്ത്​ നിർണായക പ്രകടനം പുറത്തെടുത്ത രവീന്ദ്ര ജദേജ്​ (57) പിന്നാലെ മടങ്ങി.

ആർ. അശ്വിൻ (14), ഉമേഷ്​ യാദവ്​ (9), ജസ്​പ്രീത്​ ബൂംറ (0), മുഹമ്മദ്​ സിറാജ്​ (0 നോട്ടൗട്ട്​) എന്നിങ്ങനെയാണ്​ മറ്റ്​ ബാറ്റ്​സ്​മാൻമാരുടെ സ്​കോറുകൾ. ഓസീസിനായി മിച്ചൽ സ്റ്റാർക്കും നഥാൻ ലിയോണും മുന്ന്​ വിക്കറ്റ്​ വീതം വീഴ്​ത്തി. ആദ്യ ഇന്നിങ്​സിൽ ആസ്​ട്രേലിയ 195 റൺസിന്​ പുറത്തായിരുന്നു.

രണ്ടാം ഇന്നിങ്​സിന്​ പാഡുകെട്ടിയിറങ്ങിയ ഓസീസിന്‍റെ ഓപണർ ജോ ബേൺസ്​ (4) വീണ്ടും പരാജയമായി. ഉമേഷ്​ യാദവിന്‍റെ പന്തിൽ ഋഷഭ്​ പന്തിന്​ ക്യാച്​ നൽകിയായിരുന്നു മടക്കം. ആർ. അശ്വിന്​ നേരത്തെ പന്ത്​ കൊടുത്ത രഹാനെയുടെ നീക്കം വിജയിച്ചു. അപകടകാരിയായി മാർനസ്​ ലബുഷെയ്​നെ (28) അശ്വിൻ രഹാനെയുടെ കൈകളിലെത്തിച്ചു. സ്റ്റാർ ബാറ്റ്​സ്​മാനായ സ്റ്റീവൻ സ്​മിത്ത്​ (8) ഒരിക്കൽ കൂടി നിറം മങ്ങി. അവസാന സെഷനിൽ 68 റൺസ്​ ചേർക്കുന്നതിനിടെ​ ഓസീസിന്​ നാല്​ വിക്കറ്റുകൾ നഷ്​ടമായി​. 40 റൺസെടുത്ത ഓപണർ മാത്യു വെയ്​ഡ്​ മാത്രമാണ്​ പ്രതിരോധിച്ചത്​.

ട്രവിസ്​ ഹെഡും (17) നായകൻ ടിം പെയ്​നുമാണ്​ (1) പുറത്തായ മറ്റ്​ രണ്ട്​ ബാറ്റ്​സ്​മാൻമാർ. ഇന്ത്യക്കായി ജദേജ രണ്ട്​ വിക്കറ്റെടുത്തു. ബൂംറ, ഉമേഷ്​, സിറാജ്​, അശ്വിൻ എന്നിവർ ഓരോ വിക്കറ്റെടുത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:australiaboxing day testindia
News Summary - Bowlers put India within sight of series-levelling win against australia
Next Story