Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

അവസാനിപ്പിക്കാതെ ഓസീസ്! പത്താം വിക്കറ്റിൽ മാസ്മരികത കൂട്ടുകെട്ടുമായി വാലറ്റം

text_fields
bookmark_border
അവസാനിപ്പിക്കാതെ ഓസീസ്! പത്താം വിക്കറ്റിൽ മാസ്മരികത കൂട്ടുകെട്ടുമായി വാലറ്റം
cancel

ബോർഡർ-ഗവാസ്കർ നാലാം മത്സരത്തിൽ ആസ്ട്രേലിയക്ക് മികച്ച ലീഡ്. ദിവസം അവസാനിക്കുമ്പോൾ 228/9 എന്ന നിലയിലാണ് ഓസീസ്. 70 റൺസ് നേടിയ മാർനസ് ലബുഷെയ്നാണ് ആസ്ട്രേലിയയുടെ ടോപ് സ്കോറർ. ക്യാപ്റ്റൻ പാറ്റ് കമ്മിൻസ് 41 റൺസ് നേടി. ഇന്ത്യക്കായി ജസ്പ്രീത് ബുംറ നാല് വിക്കറ്റും മുഹമ്മദ് സിറാജ് മൂന്ന് വിക്കറ്റും നേടി. നിലവിൽ 333 റൺസിന്‍റെ ലീഡ് ആസ്ട്രേലിയക്കുണ്ട്. നേരത്തെ ഓസീസിന് 105 റൺസിന്‍റെ ഒന്നാം ഇന്നിങ്സ് ലീഡുണ്ടായിരുന്നു.

പത്താം വിക്കറ്റിൽ 55 റൺസിന്‍റെ കൂട്ടുക്കെട്ടാണ് നഥാൻ ലിയോണും സ്കോട്ട് ബോളണ്ടും കൂടി ചേർത്തത്. നേരത്തെ 358/9ന് എന്ന നിലയിലാണ് ഇന്ത്യ ബാറ്റിങ് ആരംഭിച്ചത്. 11 റൺസ് കൂടി ചേർക്കുന്നതിനിടെ സെഞ്ച്വറി നേടിയ നിതീഷ് കുമാർ റെഡ്ഡി 114 റൺസ് നേടി പുറത്തായി. സിറാജ് 4 റൺസുമായി പുറത്താകാതെ നിന്നു. ആദ്യ ഇന്നിങ്സിൽ 105 റൺസിന്‍റെ ലീഡുമായി രണ്ടാം ഇന്നിങ്സിൽ ബാറ്റിങ് ആരംഭിച്ച ആസ്ട്രേലിയ ബാറ്റിങ് തകർച്ച നേരിട്ടിരുന്നു. ആദ്യ ഇന്നിങ്സിൽ മികച്ച പ്രകടനം കാഴ്ചവെച്ച അരങ്ങേറ്റക്കാരൻ സാം കോൺസ്റ്റാസിനെ (8) ബുംറ കുറ്റി തെറുപ്പിച്ചു. പിന്നീട് ടീം സ്കോർ 43ൽ നിൽക്കെ ഉസ്മാൻ ഖ്വാജയെ പറഞ്ഞുവിട്ട് സിറാജും കളം നിറഞ്ഞു.

സ്റ്റീവ് സ്മിത്തും മാർനസ് ലബുഷെയ്നെയും ക്രീസിൽ നിലയുറപ്പിച്ച് കളിച്ചു. എന്നാൽ 80 റൺസ് സ്കോർബോർഡിൽ നിൽക്കെ സ്മിത്തിന് സിറാജ് മടക്കി. പിന്നാലെയെത്തിയ ട്രാവിസ് ഹെഡിനെ വെറും ഒരു റൺസിനും മിച്ചൽ മാർഷിനെ പൂജ്യത്തിലും ഒരേ ഓവറിൽ ബുംറ മടക്കി. വിക്കറ്റ് കീപ്പർ അലക്സ് കാരിയെ (2) ബുംറ തന്നെ മടക്കി. പിന്നീടെത്തിയ ക്യാപ്റ്റൻ കമ്മിൻസുമൊത്ത് ലബുഷെയ്ൻ മികച്ച കൂട്ടുക്കെട്ടുണ്ടാക്കി. ഭാഗ്യവും അദ്ദേഹത്തിനൊപ്പം നിന്നതോടെ ആസ്ട്രേലിയ തിരിച്ചുവരവ് നടത്തി. ഏഴാം വിക്കറ്റിൽ 57 റൺസിന്‍റെ കൂട്ടുക്കെട്ടാണ് ഇരുവരും സൃഷ്ഠിച്ചത്. 70 റൺസ് നേടി ലബുഷെയ്ൻ മടങ്ങിയെങ്കിലും മിച്ചൽ സ്റ്റാർക്കിനെയും നഥാൻ ലിയോണിനെയും കാഴ്ചക്കാരനാക്കി കമ്മിൻസ് സ്കോറിങ് മുന്നോട്ട് നീക്കി. ഒടുവിൽ കമ്മിൻസിനെ രവീന്ദ്ര ജഡേജ പുറത്താക്കി.

അവസാനമെത്തിയ സ്കോട്ട് ബോളണ്ടും ലിയോണും പത്താം വിക്കറ്റിൽ സൃഷ്ടിച്ച മികച്ച കൂട്ടുക്കെട്ടാണ് ഇന്ത്യക്ക് തലവേദനയാകുന്നത്. ഇന്ത്യൻ ബൗളിങ്ങിന്‍റെയും ഫീൽഡിങ്ങിന്‍റെ ക്ഷമ പരീക്ഷിച്ച ഈ കൂട്ടുക്കെട്ടിൽ 55 റൺസാണ് ഇരുവരും ചേർത്തത്. ലിയോൺ 41 റൺസും ബോളണ്ട് 10 റൺസും നേടി പുറത്താകാതെ നിൽക്കുന്നു.

അവസാന ദിനം ആവേശകരമായ മത്സരം കാണാൻ സാധിക്കുമെന്ന് മത്സരത്തിന്‍റെ ഗതി ഉറപ്പ് നൽകുന്നുണ്ട്. മത്സരം വിജയിച്ചാൽ ബോർഡർ ഗവാസ്കർ ട്രോഫി ഇന്ത്യക്ക് നിലനിർത്താം. പരമ്പരയിൽ ഒരു ടെസ്റ്റ് മത്സരം കൂടി ബാക്കിയുണ്ടെങ്കിലും നിലവിൽ ബോർഡർ ഗവാസ്കർ ട്രോഫി വിജയികളായ ഇന്ത്യക്ക് പരമ്പര സമനിലയിൽ പിരിഞ്ഞാലും ട്രോഫി സ്വന്തമാക്കാൻ സാധിക്കും.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Border Gavaskar Trophy fourth day live...
Next Story