Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

‘പിച്ച് കൊള്ളില്ല’; ഇന്ത്യ- ഓസീസ് മൂന്നാ ടെസ്റ്റ് ധരംശാലയിൽനിന്ന് മാറ്റി

text_fields
bookmark_border
‘പിച്ച് കൊള്ളില്ല’; ഇന്ത്യ- ഓസീസ് മൂന്നാ ടെസ്റ്റ് ധരംശാലയിൽനിന്ന് മാറ്റി
cancel

ബി.സി.സി.ഐ പരിശോധനയിൽ പരാജയമായ ധരംശാലയിൽ നടക്കേണ്ട ഇന്ത്യ- ആസ്ട്രേലിയ മൂന്നാം ടെസ്റ്റ് മാറ്റി. ധരംശാലയിലെ എച്ച്.പി.സി.എ മൈതാനത്ത് മാർച്ച് ഒന്നിന് ആരംഭിക്കേണ്ട മത്സരമാണ് ഇന്ദോർ ഹോൽക്കർ മൈതാനത്തേക്ക് മാറ്റിയത്. മലയോരത്തെ കടുത്ത കാലാവസ്ഥയിൽ നടക്കേണ്ട മത്സരത്തിന് പിച്ച് അനുഗുണ​മല്ലെന്ന് കഴിഞ്ഞ ദിവസം ബി.സി.സി.ഐ റിപ്പോർട്ട് നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് നടപടി.

ധരം​ശാല മൈതാനം വീണ്ടും സജ്ജമാകുന്ന നടപടി അടുത്തിടെയാണ് ഹിമാചൽ പ്രദേശ് ക്രിക്കറ്റ് അസോസിയേഷൻ ആരംഭിച്ചിരുന്നത്. ഇപ്പോഴും ചില ഭാഗങ്ങളിൽ ഇപ്പോഴും ജോലി പൂർത്തിയായിട്ടില്ല. രാജ്യാന്തര മത്സരങ്ങൾക്ക് മുമ്പ് ആഭ്യന്തര കളികൾ നടത്തണമെന്നും പ്രായോഗിക പരിശോധന പൂർത്തിയായാലേ അന്താരാഷ്ട്ര മത്സരങ്ങൾ നടത്താവൂ എന്നും ബി.സി.സി.ഐ പറയുന്നു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Border-Gavaskar Trophy: BCCI names surprise new venue for India vs Australia 3rd Test
Next Story