‘ബിജു മേനോനും ഒരു ക്രിക്കറ്ററായിരുന്നു’- ചിത്രം പങ്കുവെച്ച് സഞ്ജു സാംസൺ
text_fieldsബിജു മേനോൻ എന്ന നടനെ അറിയാത്ത മലയാളികൾ കുറവാകും. എണ്ണമറ്റ വേഷങ്ങൾ പകർന്നാടിയ അപൂർവ പ്രതിഭ. എന്നാൽ, നടനത്തോളം മികവ് മറ്റു മേഖലകളിലും ബിജുമേനോന് ഉണ്ടായിരുന്നുവെന്ന വെളിപ്പെടുത്തലാണിപ്പോൾ വാർത്ത. ഐ.പി.എല്ലിൽ രാജസ്ഥാൻ റോയൽസ് നായകനായ മലയാളി താരം സഞ്ജു സാംസൺ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച ചിത്രവും വിശേഷങ്ങളും പറയുന്നത് താരത്തെ കുറിച്ച വേറിട്ട ചിത്രം.
ബിജു മേനോൻ മികച്ച ക്രിക്കറ്റ് താരമായിരുന്നുവെന്നും അങ്ങനെയൊരു സൂപർ സീനിയർ തനിക്കുണ്ടായിരുന്നത് ഇതുവരെയും അറിഞ്ഞില്ലെന്നുമാണ് സഞ്ജുവിന് പറയാനുള്ളത്. ‘‘" അറിഞ്ഞില്ല... ആരും പറഞ്ഞില്ല... ഞങ്ങളുടെ സൂപ്പർ സീനിയർ ബിജു മേനോൻ"-എന്നാണ് ഇൻസ്റ്റ സ്റ്റോറിയിൽ സഞ്ജു പറയുന്നത്.
തൃശൂർ ക്രിക്കറ്റ് അസോസിഷേയനിൽ രജിസ്റ്റർ ചെയ്ത തിരിച്ചറിയൽ കാർഡും താരം ഇതോടൊപ്പം പങ്കുവെച്ചിട്ടുണ്ട്.
സിനിമക്കൊപ്പം പോയ ബിജു മേനോന്റെ ക്രിക്കറ്റ് ജീവിതം എന്നേ അവസാനിപ്പിച്ചതാണ്. എന്നാൽ, സഞ്ജു ക്രിക്കറ്റിൽ ഉയരങ്ങളേറെ പിടിച്ച് ദേശീയ ജഴ്സിയിലെത്തുകയും ചെയ്തു. ശ്രീലങ്കക്കെതിരായ പരമ്പരയിൽ ഇറങ്ങിയ ആദ്യ കളിയിൽ തന്നെ പരിക്കുപറ്റി പുറത്തായ താരം എല്ലാം ശരിയായി ദേശീയ ടീമിൽ തിരിച്ചെത്താനുള്ള വിളി കാത്തിരിക്കുകയാണെന്ന് അടുത്തിടെ കുറിച്ചിരുന്നു.
ഏറ്റവും മികച്ച ഫോമിൽ ബാറ്റു ചെയ്യുമ്പോഴും അവസരം നിഷേധിക്കപ്പെടുന്നുവെന്ന പരിഭവവും സഞ്ജുവിനുണ്ട്. ഇതിനിടെയാണ് അത്യപൂർവ ചിത്രം താരത്തിന് ലഭിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

