Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വമ്പന്മാരെ റിലീസ് ചെയ്ത് ടീമുകൾ; ഐ.പി.എൽ ലേലമേശയിലേക്ക് വെടിക്കെട്ട് താരങ്ങൾ

text_fields
bookmark_border
IPL 2026 Auction
cancel
camera_alt

​െഗ്ലൻ മാക്സ്വെൽ, ആന്ദ്രെ റസൽ

Listen to this Article

മുംബൈ: ഇന്ത്യൻ പ്രീമിയർ ലീഗ് പുതിയ സീസൺ ഒരുക്കങ്ങളുടെ ഭാഗമായി വിവിധ ടീമുകൾക്ക് താരങ്ങളെ നിലനിർത്താനും, ​കൈമാറാനുമുള്ള സമയപരിധി അവസാനിച്ചതിനു പിന്നാലെ കണ്ണുകളെല്ലാം ഇനി ലേലമേശയിലേക്ക്.

വിവിധ ടീമുകൾ ഒട്ടനവധി താരങ്ങൾക്ക് റിലീസ് നൽകിയതോടെ വരാനിരിക്കുന്ന ലേല മേശക്ക് ചൂട് ഏറും. ഐ.പി.എല്ലി​ൽ കഴിഞ്ഞ കാലങ്ങളിൽ ബിഗ് ഹിറ്റുകളും, മാച്ച് വിന്നിങ് ഇന്നിങ്സുകളുമായി ശ്രദ്ധേയരായ ഒരുപിടി താരങ്ങളാണ് ലേലത്തിനുള്ളത്. ആന്ദ്രെ റസൽ, ലിയാം ലിവിങ്സ്റ്റൺ, ​െഗ്ലൻ മാക്സ്വെൽ എന്നിവർ പ്രധാനികൾ. ഏത് ടീമും ആരാധകരും തങ്ങളുടെ നിരയിലുണ്ടായിരുന്നെന്ന് കൊതിക്കുന്ന ഒരുപിടി താരങ്ങളാണ് ഫ്രീ ബേഡുകളായി ലേലത്തിനെത്തുന്നത്.

ഡിസംബർ 16ന് അബുദബിയിലാണ് ഐ.പി.എൽ 2026ലെ താരലേലം.

ആന്ദ്രെ റസൽ: ​ട്വന്റി20 ക്രിക്കറ്റിലെ വിജയ ശിൽപി. വേൾഡ് ക്ലാസ് ഫിനിഷർ. ബാറ്റിലും ബൗളിലും മികച്ച താരം. ഐ.പി.എല്ലിൽ 174.18 സ്ട്രൈക്ക് റേറ്റിൽ 2651 റൺസ്. 123 വിക്കറ്റും.

മതീഷ പതിരാന: ശ്രീലങ്കൻ വലം കൈയൻ പേസ് ബൗളർ. യോർക്കറും, ബൗളിങ് ആക്ഷനും കൊണ്ട് ബേബി മലിംഗ എന്ന വിളിപ്പേരുകാരൻ. ഐ.പി.എൽ ലേല മേശയിൽ കൂടുതൽ ഡിമാൻഡുള്ള താരങ്ങളിൽ ഒരാളായി മാറും മുൻ ചെന്നൈ സൂപ്പർകിങ്സ് താരം.

ലിയാം ലിവിങ്സ്റ്റൺ: കഴിഞ്ഞ രണ്ട് ഐ.പി.എല്ലിലും കാര്യമായി തിളങ്ങാൻ കഴിഞ്ഞില്ലെങ്കിലും വിസ്ഫോടന ശേഷിയുള്ള ബാറ്ററാണ് ഇംഗ്ലീഷുകാരനായ ലിയം. ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്സ് താരത്തെ റിലീസ് ചെയ്തതോടെ ലേലത്തിലെ വിലപിടിപ്പുള്ള താരമാവുകയായി.

​െഗ്ലൻ മാക്സ്വെൽ: പരിചയ സമ്പന്നനായ ആസ്ട്രേലിയൻ താരം. കഴിഞ്ഞ ജൂണിൽ ഏകദിനത്തിൽ നിന്നും വിരമിച്ച താരത്തെ പഞ്ചാബ് കിങ്സ് റിലീസ് ചെയ്തു. ഇതോടെ മിനി ലേലത്തിൽ ശ്രദ്ധേയനായി മാറുകയാണ് ​െഗ്ലൻ മാക്സ്വെൽ.

മറ്റു താരങ്ങൾ: ജോഷ് ഇംഗ്ലിസ് (പഞ്ചാബ് കിങ്സ് ഇലവൻ), വനിൻഡു ഹസരംഗ (രാജസ്ഥാൻ റോയൽസ്, വെങ്കിടേഷ് ​അയ്യർ (കൊൽക്കത്ത), സ്പെൻസർ ജോൺസൺ (കൊൽക്കത്ത), രചിൻ രവീന്ദ്ര (​ചെന്നൈ സൂപ്പർ കിങ്സ്), ഡെവോൺ കോൺവേ (ചെന്നൈ സൂപ്പർ കിങ്സ്), ആഡം സാംപ (സൺ റൈസേഴ്സ് ഹൈദരാബാദ്), രവി ബിഷ്‍ണോയ് (ലഖ്നോ ജയന്റ്സ്), ഡേവിഡ് മില്ലർ (ലഖ്നോ ജയന്റ്സ്), വിഷ്ണു വിനോദ് (പഞ്ചാബ്).

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Big Names Available For IPL 2026 Auction
Next Story